"ആരോമൽ ചേകവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 മാസം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
[[അങ്കപ്പോര്‌]] (പൊയ്‌ത്ത്‌) ആരംഭിക്കുന്നതിനു മുമ്പ്‌ ആരോമൽ അങ്കത്തട്ടിൽ കയറി ചില അഭ്യാസപ്രകടനങ്ങൾ നടത്തി. അങ്കത്തട്ടിന്റെ ന്യൂനതകൾ എളുപ്പം കണ്ടുപിടിക്കാനും അത്‌ പരിഹരിപ്പിക്കാനും ആരോമൽച്ചേകവർക്ക്‌ കഴിഞ്ഞു. [[അങ്കം]] തുടങ്ങി; അരിങ്ങോടർ പതിനെട്ടടവും പയറ്റി. നാഭിയിൽ മുറിവേറ്റെങ്കിലും ആരോമൽ പരാജിതനായില്ല. ചന്തുവിന്റെ ചതിമൂലം അങ്കമധ്യത്തിൽവച്ച്‌ മുറിഞ്ഞുപോയ തന്റെ ചുരികയുടെ അർധഭാഗം കൊണ്ട്‌ ആരോമൽ അരിങ്ങോടരുടെ തലകൊയ്‌തു വീഴ്‌ത്തി. നാഭിയിലെ മുറിവിൽനിന്നും രക്തംവാർന്നുതളർന്ന ആരോമൽ ചന്തുവിന്റെ മടിയിൽ തലവച്ചുകിടന്നു മയങ്ങിപ്പോയി. ഈ പതനം ചന്തുവിന്‌ അവസരമായി. സ്വാർഥപൂർത്തിക്ക്‌ വിലങ്ങടിച്ചുനിന്ന ആരോമലിനോടുള്ള പ്രതികാരവാഞ്‌ഛ ചന്തുവിൽ ആളിക്കത്തി; അരിങ്ങോടരുമായി പുലർത്തിയിരുന്ന രഹസ്യധാരണ അതിൽ എണ്ണ പകർന്നു. ചന്തു കുത്തുവിളക്കെടുത്ത്‌ ആരോമലിന്റെ മുറിവിൽ ആഞ്ഞുകുത്തിയശേഷം ഓടിയൊളിച്ചു. ആരോമൽ പല്ലക്കിൽ പുത്തൂരംവീട്ടിൽ എത്തിക്കപ്പെട്ടു. അമ്മാവന്റെ മകളായ '''തുമ്പോലാർച്ചയിൽ''' തനിക്കുണ്ടായ കണ്ണപ്പനുണ്ണിക്ക്‌ എല്ലാവിധ വിദ്യാഭ്യാസവും നല്‌കണം എന്ന അന്ത്യാഭിലാഷം അനുജനെ അറിയിച്ചതിനുശേഷം ആരോമൽചേകവർ മൃതിയടഞ്ഞു.
==ഇതും കാണുക==
* [[ചേകവർ]]
 
== അവലംബം ==
110

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3499944" എന്ന താളിൽനിന്ന് ശേഖരിച്ചത്