"പുൽക്കൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
[[ക്രിസ്തുമസ്]] ആഘോഷത്തിന്റെ പ്രകടമായ രൂപങ്ങളിലൊന്നാണ് '''പുൽക്കൂട്'''. യേശുവിന്റെ ജന്മദിനമായ [[ക്രിസ്തുമസ്|ക്രിസ്തുമസിന്]], [[യേശു]] പിറന്നുവെന്ന് കരുതുന്ന [[ബെത്‌ലഹേം|ബെത്‌ലഹേമിലെ]] കാലിതൊഴുത്ത് ക്രിസ്തീയ ദേവാലയങ്ങളിലും ഭവനങ്ങളിലും പുനർനിർമ്മിക്കുക എന്ന ആചാരം നിലവിലുണ്ട്. ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടുമുതൽ ഈ രീതി നിലനിന്നിരുന്നതായി കരുതപ്പെടുന്നു.
 
ആദ്യകാലങ്ങളിൽ പുൽക്കൂടുകൾ നിർമ്മിച്ചിരുന്നത് പുല്ലുകളും ഇഞ്ചിപുല്ലും, [[വയ്ക്കോൽ|വൈക്കോലും]] പനയോലയും തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടായിരുന്നു. അങ്ങനെയാണ് പുൽക്കൂട് എന്ന പേര് ആവീർഭവിച്ചത്. ഉണ്ണീശോ, മറിയം ഔസേപ്പ്, പിന്നെ മൂന്ന് രാജാക്കന്മാർ, ആട്ടിടയന്മാർ, ആടുമാടുകൾ, മാലാഖ തുടങ്ങിയവയുടെ രൂപങ്ങൾ പുൽക്കൂടുകളിൽ ഉണ്ടായിരിക്കും. അലങ്കാരമായി നക്ഷത്രങ്ങളും ബലൂണുകളും മറ്റും തൂക്കിയിടുകയും ചെയ്യാറുണ്ട്. ഇപ്പോൾ പുൽക്കൂടുകളുടെ രൂപത്തിനും നിർമ്മാണവസ്തുക്കൾക്കും വളരെയധികം മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. നിയതമായ ഒരു ചട്ടക്കൂടും പുൽക്കൂട് നിർമ്മാണത്തിൽ അവലംബിക്കാറില്ല. പുൽക്കൂട് നിർമ്മിക്കുന്നവരുടെ കലാപരമായ ഭാവനകൾ പുൽക്കൂടുകളിൽ ദൃശ്യമാണ്. ഇന്ന് പുൽക്കൂട് നിർമ്മാണം ഒരു കലാരൂപമായി വളർന്നിരിക്കുന്നു.കേരളത്തിൽ മരട് മൂത്തേടം സെൻറ്‌ മേരി മഗ്ദലിൻ പള്ളിയിലും,നെട്ടുർ സെന്റ് സബാസ്റ്റിൻ പള്ളിയില്ലുംപള്ളിയിലും പുൽക്കൂട് നിർമ്മാണ മത്സരം എല്ലാ വർഷവും  സംഘടിപ്പിക്കാറുണ്ട്.
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/പുൽക്കൂട്" എന്ന താളിൽനിന്ന് ശേഖരിച്ചത്