"മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 32:
 
== ചരിത്രം ==
[[യൂറോപ്പ്|യൂറോപ്യ]]ന്മാരുടേയും ബ്രിട്ടീഷുകാരുടേയും പട്ടാള ആസ്ഥാനമായിരുന്നു ഒരുകാലത്ത് മലപ്പുറം. മദ്രാസ് സ്പെഷ്യൽ പോലീസ് പിന്നീട് കേരള പിറവിയോടെ മലബാർ സ്പെഷ്യൽ പോലീസ് ആസ്ഥാനമായി മാറി.{{തെളിവ്}} ടിപ്പുസുൽത്താൻ പണിത കോട്ടയുടെ അവശിഷ്ടങ്ങൾ ഇവിടെ ഉണ്ടായിരുന്നെങ്കിലും വികസനവും ദുരുപയോഗവും കാരണം ഇപ്പോൾ അത് ഇവിടെ നിലനിൽക്കുന്നില്ല.
 
പ്രാചീനകാലം മുതലേ സൈനിക ആസ്ഥാനമാണ് മലപ്പുറം, എന്നാൽ മലപ്പുറം നഗരത്തിൻറെ പ്രാചീനകാലത്തെ കുറിച്ചുള്ള രേഖകൾ ലഭ്യമല്ല. അതേസമയം ഊരകം, മേൽമുറി, പൊന്മള, വേങ്ങര തുടങ്ങിയ സ്ഥലങ്ങളിൽ കാണപ്പെട്ട ഫലകങ്ങളിൽനിന്നും ഗുഹാലിഖിതങ്ങളിൽനിന്നും ചില ചരിത്ര അടയാളങ്ങൾ ലഭ്യമാണ്. സ്ഥലപേരുകളായ വലിയങ്ങാടി,[[കൂട്ടിലങ്ങാടി]], പള്ളിപ്പുറം തുടങ്ങിയവ മലപ്പുറം നഗരത്തിൻറെ ജൈന - ബുദ്ധമത ചരിത്രത്തെ സൂചിപ്പിക്കുന്നു. മലപ്പുറം നഗരത്തിലെ ഊരകം കുന്നിലെ സമുദ്ര നിരപ്പിൽനിന്നും 2000 അടി മുകളിൽ സ്ഥിതിചെയ്യുന്ന 1500 വർഷം പഴക്കമുള്ള ജൈന അമ്പലം ഇതിനു തെളിവാകുന്നു.{{തെളിവ്}}
 
അനവധി ഭരണകർത്താക്കൾക്കു കീഴിൽ ചിതറിക്കിടന്ന മലപ്പുറം നഗരം സാമൂതിരി പടയോട്ടക്കാലത്ത് ഒരേ ഭരണത്തിനു കീഴിൽ വന്നു, അവരുടെ സൈനിക ആസ്ഥാനവുമായി. കോട്ടപ്പടി മൈതാനം ഒരുകാലത്ത് സാമൂതിരി സൈനികരുടെ പരിശീലന സ്ഥലമായിരുന്നു. മൈസൂർ രാജാവായ ഹൈദർ അലി കീഴടക്കുന്നതുവരെ 800 വർഷം സാമൂതിരിമാർ മലപ്പുറം ഭരിച്ചു.
 
ഇസ്ലാമിക പഠനത്തിൻറെയും വേദ പഠനത്തിൻറെയും കേന്ദ്രമായിരുന്നു മലപ്പുറം. ബ്രിട്ടീഷ്‌ ഭരണകാലത്ത് മദ്രാസ്‌ സംസ്ഥാനത്തിൻറെ ഭാഗമായിരുന്നു മലപ്പുറം. ബ്രിട്ടീഷ്‌ ഭരണകാലത്ത് പോരാട്ടങ്ങളുടെ പ്രധാന കേന്ദ്രമായിരുന്നു മലപ്പുറം, മാപ്പിള ലഹള എന്ന പേരിൽ പ്രശസ്തമാണ്. പൂക്കോട്ടൂർ, ആനക്കയം തുടങ്ങിയ സ്ഥലങ്ങൾ ഇതിൻറെ പേരിൽ പ്രശസ്തമാണ്. ബ്രിട്ടീഷ്‌ സൈന്യത്തിൻറെ ആസ്ഥാനമായിരുന്ന പെരുമ്പറമ്പ്{{തെളിവ്}} എന്ന മലപ്പുറം നഗരസഭയുടെ ഭാഗമായ സ്ഥലം പിന്നീട് മലബാർ വിപ്ലവത്തിനുശേഷം രൂപീകരിച്ച മലബാർ സ്പെഷ്യൽ പൊലീസിൻറെ (എംഎസ്പി) ആസ്ഥാനമായി.
 
==ഭരണം==
"https://ml.wikipedia.org/wiki/മലപ്പുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്