"പി. ഗംഗാധരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 30:
| source =http://niyamasabha.org/codes/members/m161.htm നിയമസഭ
}}
[[കേരളം|കേരളത്തിലെ]] ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനും, തൊഴിലാളി പ്രവർത്തകനും പത്രപ്രവർത്തകനും മുൻ നിയമസഭാഗവുമായിരുന്നു '''പി. ഗംഗാധരൻ'''<ref>{{Cite web|url=http://niyamasabha.org/codes/members/m161.htm|title=Members - Kerala Legislature|access-date=2020-12-21}}</ref>. [[പള്ളുരുത്തി നിയമസഭാമണ്ഡലം|പള്ളുരുത്തി നിയമസഭാമണ്ഡലത്തിൽ]] നിന്നും [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി.പി.ഐ.എം]]. സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം [[മൂന്നാം കേരളനിയമസഭ|മൂന്നാം കേരളനിയമസഭയിൽ]] അംഗമായത്.
 
== ആദ്യകാല ജീവിതം==
1910 ഓഗസ്റ്റ് പത്തിന് [[പള്ളുരുത്തി|പള്ളുരുത്തിയിൽ]] ജനിച്ചു. കടേഭാഗം പാണ്ഡിക ശാലപ്പറമ്പിൽ കുഞ്ഞുണ്ണിയുടെയും നാരായണിയുടേയും രണ്ടാമത്തെ മകനായിരുന്നു ഗംഗാധരൻ. രണ്ട് മകനും ഒരു മകളുമടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. നാലാം ക്ലാസ്സുവരെ പഠിച്ച ഗംഗാധരൻ പള്ളുരുത്തിയിലെ ശ്രീധർമ്മ പരിപാലന യോഗം സ്കൂളിലായിരുന്നു വിദ്യാഭ്യാസം പൂർത്തിയാക്കിയത്, ഈ സ്കൂൾ സ്ഥാപിച്ചത് ശ്രീനാരായണ ഗുരുവായിരുന്നു[[ശ്രീനാരായണഗുരു|ശ്രീനാരായണഗുരുവായിരുന്നു]]. ആക്കാലത്ത് [[ആലുവ അദ്വൈതാശ്രമം|ആലുവ അദ്വൈതാശ്രമമത്തിൽ]] നിന്ന് പള്ളുരുത്തി നടക്കടവിൽ വള്ളമിറങ്ങുന്ന ശ്രീനാരായണഗുരു വിശ്രമിച്ചിരുന്നത് പി.ഗംഗാധരന്റെ തറവാട്ടുവീട്ടിലായിരുന്നു<ref>{{Cite web|url=https://prathipaksham.in/p-gangadharan-communist-and-sndp-yogam-leadership/|title=പി ഗംഗാധരൻ, ശ്രീനാരായണീയനായ കമ്മ്യൂണിസ്റ്റ് ; സി.ടി.തങ്കച്ചൻ എഴുതുന്നു|access-date=2020-12-21|language=en-US}}</ref>. അദ്ദേഹത്തിന്റെ ജേഷ്ഠൻ ജോലി ചെയ്ത വെളിച്ചണ്ണ മില്ലിൽ കൊപ്ര ഉണക്കാനിട്ടിരിക്കുന്ന സ്ഥലത്ത് കാക്കയെ ഓടിക്കുന്ന ജോലിയായിരുന്നു അദ്ദേഹത്തിന് ആദ്യം ലഭിച്ചത്. എന്നാൽ അധികം വൈകാതെ തന്നെ ഈ തൊഴിൽ അദ്ദേഹത്തിന് നഷ്ടപ്പെട്ടു. അതിനു ശേഷം അദ്ദേഹം [[ശിവഗിരി|ശിവഗിരി മഠത്തിൽ]] ചേർന്ന് ശ്രീനാരയണ ഗുരിവിന്റെ ശിഷ്യനാവുകയും അക്കാലത്ത് നടന്ന ഉപ്പുകുറുക്കൽ പ്രസ്ഥാനത്തിൽ പങ്കേടുത്ത് ജയിൽ വാസം അനുഷ്ഠിക്കുകയും ചെയ്തു<ref name=":0">{{Cite web|url=https://www.azhimukham.com/opinion-cpim-and-its-stand-on-reservation-when-remembering-p-gangadharan-by-yacob-thomas/|title=കമ്യൂണിസ്റ്റ് പാർട്ടിയുടെ സാമ്പത്തിക സംവരണവും നിഷ്കാസിതരായ 'പി ജി'മാരും|access-date=2020-12-21|last=തോമസ്|first=യാക്കോബ്|date=2018-02-21|language=ml}}</ref>.
 
== രാഷ്ട്രീയ ജീവിതം ==
[[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെ]] രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം 1937-ൽ [[കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി|കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ]] ചേരുകയും 1939-ൽ [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ]] അംഗമാവുകയും ചെയ്തു. കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകയോഗമായ [[പിണറായി, മീറ്റിംഗിൽപാറപ്പുറം ഒരാളായിസമ്മേളനം|പിണറായി സമ്മേളനത്തിൽ]] അദ്ദേഹം പങ്കെടുത്തിരുന്നു. [[പുന്നപ്ര-വയലാർ സമരം|പുന്നപ്ര വയലാർ ലഹളസമരം]], [[ചാലിയം സത്യാഗ്രഹം]], [[പാലിയം സമരം]], [[കൂട്ടങ്കുളം സമരം]], [[അന്തിക്കാട് ചെത്തു തൊഴിലാളി സമരം]] മുതലായവയുമായി ബന്ധപ്പെട്ട് നിരവധി തവണ ജയിൽ വാസം അനുഷ്ഠിച്ചിരുന്ന ഇദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന എക്സിക്യൂട്ടീവിലും സംസ്ഥാന കൗൺസിലിലും അംഗമായിരുന്നു. [[പെരുമ്പടപ്പു സ്വരൂപം|കൊച്ചി രാജ്യത്തെ]] തൊഴിലാളി പ്രവർത്തനത്തിന് തുടക്കം കുറിച്ച നേതാവായിരുന്നു പി. ഗംഗാധരൻ. കേരള എസ്.എസ്.എൻ.ഡി.പി.ക്ക് രൂപം കൊടുക്കുകയും അതിന്റെ ഓർഗനൈസിംഗ് സെക്രട്ടറിയുമായിരുന്നു അദ്ദേഹം. സർക്കാർ സർവ്വീസിലെ സംവരണവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 1972-ൽ അദ്ദേഹത്തെ സി.പി.എം. പാർട്ടിയിൽ നിന്ന് പുറത്താക്കി<ref name=":0" />. തുടർന്ന് എസ്.ആർ.പി.(സോഷ്യലിസ്റ്റ് റിപബ്ലിക്കൻ പാർട്ടി) എന്ന് ഒരു പാർട്ടി സ്ഥാപിക്കുകയും അതിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി ആകുകയും ചെയ്തു. [[കേരള നിയമസഭാ തിരഞ്ഞെടുപ്പ് (1965)|1965ലും]] 1967ലും നടന്ന തിരഞ്ഞെടുപ്പുകളിൽ [[പള്ളുരുത്തി നിയമസഭാമണ്ഡലം|പള്ളുരുത്തി മണ്ഡലത്തിൽ]] പ്രഗൽഭനായ കോൺഗ്രസ് നേതാവ് [[എ.എൽ. ജേക്കബ്|എ.എൽ. ജേക്കബിനെ]] ഇദ്ദേഹം പരാജയപ്പെടുത്തിയിരുന്നു, എന്നാൽ 1970-ൽ മണ്ഡലം മാറി [[പറവൂർ നിയമസഭാമണ്ഡലം|പറവൂരിൽ]] നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
 
== തിരഞ്ഞെടുപ്പ് ചരിത്രം ==
"https://ml.wikipedia.org/wiki/പി._ഗംഗാധരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്