"പി. ഗംഗാധരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

919 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനും, തൊഴിലാളി പ്രവർത്തകനും പത്രപ്രവർത്തകനും മുൻ നിയമസഭാഗവുമായിരുന്നു പി. ഗംഗാധരൻ<ref>{{Cite web|url=http://niyamasabha.org/codes/members/m161.htm|title=Members - Kerala Legislature|access-date=2020-12-21}}</ref>. പള്ളുരുത്തി നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ.എം. സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം മൂന്നാം കേരളനിയമസഭയിൽ അംഗമായത്.
== ആദ്യകാല ജീവിതം==
1910 ഓഗസ്റ്റ് പത്തിന് പള്ളുരുത്തിയിൽ ജനിച്ചു. കടേഭാഗം പാണ്ഡിക ശാലപ്പറമ്പിൽ കുഞ്ഞുണ്ണിയുടെയും നാരായണിയുടേയും രണ്ടാമത്തെ മകനായിരുന്നു ഗംഗാധരൻ. രണ്ട് മകനും ഒരു മകളുമടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. നാലാം ക്ലാസ്സുവരെ പഠിച്ച ഗംഗാധരൻ പള്ളുരുത്തിയിലെ ശ്രീധർമ്മ പരിപാലന യോഗം സ്കൂളിലായിരുന്നു വിദ്യാഭ്യാസം പൂർത്തിയാക്കിയത്, ഈ സ്കൂൾ സ്ഥാപിച്ചത് ശ്രീനാരായണ ഗുരുവായിരുന്നു. ആക്കാലത്ത് ആലുവ അദ്വൈതാ ശ്രമമത്തിൽഅദ്വൈതാശ്രമമത്തിൽ നിന്ന് കായലിലൂടെ സഞ്ചരിച്ച് പള്ളുരുത്തി നടക്കടവിൽ വള്ളമിറങ്ങുന്ന ശ്രീനാരായണഗുരു വിശ്രമിച്ചിരുന്നത് പി.ഗംഗാധരന്റെ തറവാട്ടുവീട്ടിലായിരുന്നു<ref>{{Cite web|url=https://prathipaksham.in/p-gangadharan-communist-and-sndp-yogam-leadership/|title=പി ഗംഗാധരൻ, ശ്രീനാരായണീയനായ കമ്മ്യൂണിസ്റ്റ് ; സി.ടി.തങ്കച്ചൻ എഴുതുന്നു|access-date=2020-12-21|language=en-US}}</ref>. അദ്ദേഹത്തിന്റെ ജേഷ്ഠൻ ജോലി ചെയ്ത വെളിച്ചണ്ണ മില്ലിൽ കൊപ്ര ഉണക്കാനിട്ടിരിക്കുന്ന സ്ഥലത്ത് കാക്കയെ ഓടിക്കുന്ന ജോലിയായിരുന്നു അദ്ദേഹത്തിന് ആദ്യം ലഭിച്ചത്. എന്നാൽ അധികം വൈകാതെ തന്നെ ഈ തൊഴിൽ അദ്ദേഹത്തിന് നഷ്ടപ്പെട്ടു. അതിനു ശേഷം അദ്ദേഹം ശിവഗിരി മഠത്തിൽ ചേർന്ന് ശ്രീനാരയണ ഗുരിവിന്റെ ശിഷ്യനാവുകയും അക്കാലത്ത് നടന്ന ഉപ്പുകുറുക്കൽ പ്രസ്ഥാനത്തിൽ പങ്കേടുത്ത് ജയിൽ വാസം അനുഷ്ഠിക്കുകയും ചെയ്തു<ref>{{Cite web|url=https://www.azhimukham.com/opinion-cpim-and-its-stand-on-reservation-when-remembering-p-gangadharan-by-yacob-thomas/|title=കമ്യൂണിസ്റ്റ് പാർട്ടിയുടെ സാമ്പത്തിക സംവരണവും നിഷ്കാസിതരായ 'പി ജി'മാരും|access-date=2020-12-21|last=തോമസ്|first=യാക്കോബ്|date=2018-02-21|language=ml}}</ref>.
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3498559" എന്ന താളിൽനിന്ന് ശേഖരിച്ചത്