"സരസ്വതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 22:
ദേവീപുരാണങ്ങൾ പ്രകാരം [[ആദിപരാശക്തി]]യുടെ മൂന്ന് പ്രധാന ഭാവങ്ങളിൽ ഒന്നാണ് മഹാസരസ്വതി. [[മഹാലക്ഷ്മി]], [[മഹാകാളി]] ([[ശ്രീപാർവ്വതി]]) എന്നിവരാണ് മറ്റ് രണ്ടുപേർ. 'നീലസരസ്വതി' തുടങ്ങി പിന്നേയും ഉഗ്രമായ ഭാവങ്ങളുണ്ട്. പല ഭാവങ്ങളിലിരിക്കുന്ന ഭഗവതീ സങ്കല്പങ്ങളുണ്ട്, ഇവയിൽ ശാന്ത ഭാവങ്ങളോട് കൂടിയ സാത്വിക ഗുണമുള്ളവളാണ് വീണാപാണിയായ സരസ്വതി. ഇത് പരമാത്മാവിന്റെ ജ്ഞാനശക്തി ആണെന്നാണ് ഹൈന്ദവ വിശ്വാസം.
 
ഹിന്ദുപുരാണങ്ങളിൽ സരസ്വതിയുടെ ആവിർഭാവത്തെ പറ്റി പല കഥകളുമുണ്ട്. ദേവീമാഹാത്മ്യത്തിൽ മഹാലക്ഷ്മിയുടെ ശരീരത്തിൽ നിന്നും മഹാസരസ്വതിസരസ്വതി, സരസ്വതിമഹാസരസ്വതി എന്നീ ദേവിമാർ ആവിർഭവിക്കുന്നതായി കാണാം. മഹാലക്ഷ്മിയുടെ ഇഷ്ടപ്രകാരം സരസ്വതി ബ്രഹ്മാവിനെ വരിച്ചു. മറ്റൊരു കഥയിൽ സകലതിനെയും സൃഷ്ടാവായ ബ്രഹ്മാവിന്റെ മനസ്സിൽ നിന്ന് സരസ്വതി ആവിർഭവിച്ചതായി പറയുന്നു. ഒരു പുതിയ സൃഷ്ടി നടത്താൻ വിദ്യാഗുണം (അറിവ്) ആവശ്യമാണ് എന്നതിനാൽ സ്രഷ്ടാവായ ബ്രഹ്മാവിന്റെ പത്നിയായും സരസ്വതിയെ സങ്കല്പിച്ചിരിക്കുന്നു. എന്നാൽ ദേവീപുരാണത്തിൽ ആദിപരാശക്തിയായ ഗൗരിയിൽ നിന്ന് കൗശികിദേവി ഉത്ഭവിക്കുന്നു കൗശികിയിൽ നിന്ന് മഹാസരസ്വതി പ്രാദുർഭവിക്കുന്നതായി കാണാം. ഈ ദേവിയാണ് അജ്ഞാനികളായ സുംഭനിസുംഭന്മാരെ വധിച്ചത്. അതിനാൽ മഹാസരസ്വതിക്ക് ചണ്ഡികയുടെ ഭാവങ്ങളും കല്പിക്കുന്നുണ്ട്. ശൈവ പുരാണങ്ങൾ പ്രകാരം ശുംഭാദികളെ വധിക്കുവാൻ പാർവതിയുടെ ശരീരത്തിൽ നിന്നും ശ്യാമവർണ്ണത്തോടെ ശക്തിസ്വരൂപിണിയായി മഹാസരസ്വതി അവതരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. എന്നാൽ നീലസരസ്വതി ഉഗ്രരൂപിണിയും കാളിക്ക് സമാനമായി രൂപങ്ങൾ ഉള്ളവളുമായി കാണാം. താന്ത്രികർ ഈ ഭഗവതിയെ പല ഭാവങ്ങളിൽ ആരാധിക്കുന്നു.
 
പല ഭഗവതീ ക്ഷേത്രങ്ങളിലും പ്രഭാതത്തിൽ പരാശക്തിയെ മഹാസരസ്വതിയായി ആരാധിക്കാറുണ്ട്. [[കൊല്ലൂർ മൂകാംബികാക്ഷേത്രം|കൊല്ലൂർ മൂകാംബിക]], കോട്ടയം [[പനച്ചിക്കാട്]], എറണാകുളം [[ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്|ചോറ്റാനിക്കര]] ഭഗവതീ ക്ഷേത്രം, വടക്കൻ പറവൂർ മൂകാംബിക ക്ഷേത്രം, തൃശൂരിലെ [[തിരുവുള്ളക്കാവ്]], തിരുവനന്തപുരം പൂജപ്പുര സരസ്വതി ക്ഷേത്രം, കന്യാകുമാരി പദ്മനാഭപുരം തേവർക്കെട്ടു സരസ്വതി ക്ഷേത്രം എന്നിവ സരസ്വതീ സാന്നിധ്യമുള്ള പ്രമുഖ ക്ഷേത്രങ്ങളാണ്.
"https://ml.wikipedia.org/wiki/സരസ്വതി" എന്ന താളിൽനിന്ന് ശേഖരിച്ചത്