"കെ. ചാത്തുണ്ണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 40:
== രാഷ്ട്രീയ ജീവിതം ==
[[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസിൽക്കൂടി]] ചെറുപ്രായത്തിൽ തന്നെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ചാത്തുണ്ണി മാസ്റ്റർ പിന്നീടാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകുന്നത്. ഒരു [[അധ്യാപകൻ|അധ്യാപകനായ]] അദ്ദേഹം തന്റെ അധ്യാപകവൃത്തി ഉപേക്ഷിച്ചുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ മുഴുവൻ സമയവും സജീവമായി പ്രവർത്തിക്കാൻ തുടങ്ങിയത്. നിരവധി തവണ ജയിൽ വാസം അനുഭവിക്കേണ്ടി വന്ന ഇദ്ദേഹം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും കർഷക പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിൽ മുന്നിൽ നിന്ന് പ്രവർത്തിച്ചിരുന്നു. [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|സി.പി.ഐ.യുടെ]] (അവിഭക്ത പാർട്ടി) [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലാ]] സെക്രട്ടറി, സംസ്ഥാന കൗൺസിൽ അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സി.പി.ഐ.എമ്മിൽ ചേർന്ന അദ്ദേഹം സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റംഗം, [[കർഷക സംഘം|കർഷക സംഘത്തിന്റെ]] കോഴിക്കോട് ജില്ലാ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിരുന്നു. ട്രേഡ് യൂണിയനുകളിൽ സജീവമായി പ്രവർത്തിച്ച അദ്ദേഹം [[ആൾ ഇന്ത്യാ കിസാൻ സഭ (അശോക റോഡ്)|അഖിലേന്ത്യാ കിസാൻ സഭയുടെ]] സെക്രട്ടറിയുമായിരുന്നു. [[ചിന്ത വാരിക|ചിന്ത]] വാരികയുടെ പത്രാധിപരും [[ദേശാഭിമാനി ദിനപ്പത്രം|ദേശാഭിമാനി പത്രത്തിന്റെ]] പത്രാധിപ സമിതി അംഗവുമായിരുന്നു<ref>http://klaproceedings.niyamasabha.org/pdf/KLA-008-00081-00001.pdf</ref>.
 
[[കേരള നിയമസഭാ തിരഞ്ഞെടുപ്പ് (1965)|1965-ൽ]] മുൻ എം.എൽ.എ കൂടിയായിരുന്ന [[ഒ.ടി. ശാരദ കൃഷ്ണൻ|ഒ.ടി. ശാരാദ കൃഷ്ണനെ]] [[ബേപ്പൂർ നിയമസഭാമണ്ഡലം|ബേപ്പൂരിൽ]] നിന്ന് പതിനായിരത്തിൽ പരം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഇദ്ദേഹം ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 1967ലും 1970ലും ബേപ്പൂരിൽ നിന്ന് വിജയം ആവർത്തിച്ചു. 1977-ൽ കോൺഗ്രസ് പ്രവർത്തകനും [[എൻ.പി. മുഹമ്മദ്|എൻ.പി. മുഹമ്മദിന്റെ]] സഹോദരനും കൂടിയായ [[എൻ.പി. മൊയ്തീൻ|എൻ.പി. മൊയ്തീനോട്]] ബേപ്പൂർ മണ്ഡലത്തിൽ വച്ച് പരാജയപ്പെട്ടു. എന്നാൽ തൊട്ടടുത്ത വർഷം തന്നെ [[രാജ്യസഭ|രാജ്യസഭയിലേക്ക്]] കേരള നിയമസഭയിൽ നിന്ന് തിരഞ്ഞെടുത്തു.
 
== സിപിഎമ്മിൽ നിന്ന് പുറത്താക്കൽ ==
സി.പി.ഐ.എം. നിയന്ത്രണത്തിലായിരുന്ന [[ജനശക്തി ഫിലിംസ്|ജനശക്തി ഫിലിംസിന്റെ]] ഒരു ലക്ഷം രൂപയും കിസാൻ സഭയുടെ ഫണ്ടും വെട്ടിച്ചെന്ന ആരോപണത്തിന്റെ പേരിൽ ഇദ്ദേഹത്തെ 1985 ജൂണിൽ സി.പി.എം. പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. സാമ്പത്തിക ഇടപാടുകളിൽ സത്യസന്ധത പാലിക്കാത്തതിനാൽ അദ്ദേഹത്തെപ്പറ്റി പാർട്ടി അണികളുടെ ഇടയിൽ വിശ്വാസക്കുറവും അവമതിപ്പ് സൃഷ്ടിച്ചതും, പാർട്ടി നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതുമാണ് ഇദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സി.പി.ഐഎം. സംസ്ഥാന സെക്രട്ടേറിയേറ്റ് 1985 ജൂൺ 24ന് ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പ് പറയുന്നത്. എന്നാൽ ഇത് വി.എസ്. അച്യുതാനന്ദന്റേയും, ഇ.എം.എസി.ന്റെയും താല്പര്യം മുൻ നിർത്തിയായിരുന്നു എന്ന് ഒരു അക്ഷപംഅക്ഷേപം ഉണ്ടായിരുന്നു<ref>{{Cite web|url=https://newsgil.in/2018/01/27/fb-post-of-roy-mathew-6/|title=ചാത്തുണ്ണി മാസ്റ്ററുടെ അവമതിപ്പും ബിനോയി കൊടിയേരിയുടെ മതിപ്പും….|access-date=2020-12-20|last=news_reporter|date=2018-01-27|language=en-US}}</ref>.
== തിരഞ്ഞെടുപ്പ് ചരിത്രം ==
{| class="wikitable"
Line 76 ⟶ 78:
|2,315
|പി.കെ. ഉമ്മർ ഖാൻ
|[[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്|ലീഗ്]]
|ലീഗ്
|27,945
|-
"https://ml.wikipedia.org/wiki/കെ._ചാത്തുണ്ണി" എന്ന താളിൽനിന്ന് ശേഖരിച്ചത്