"കെ. ചാത്തുണ്ണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
== രാഷ്ട്രീയ ജീവിതം ==
[[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസിൽക്കൂടി]] ചെറുപ്രായത്തിൽ തന്നെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ചാത്തുണ്ണി മാസ്റ്റർ പിന്നീടാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകുന്നത്. ഒരു [[അധ്യാപകൻ|അധ്യാപകനായ]] അദ്ദേഹം തന്റെ അധ്യാപകവൃത്തി ഉപേക്ഷിച്ചുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ മുഴുവൻ സമയവും സജീവമായി പ്രവർത്തിക്കാൻ തുടങ്ങിയത്. നിരവധി തവണ ജയിൽ വാസം അനുഭവിക്കേണ്ടി വന്ന ഇദ്ദേഹം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും കർഷക പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിൽ മുന്നിൽ നിന്ന് പ്രവർത്തിച്ചിരുന്നു. [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|സി.പി.ഐ.യുടെ]] (അവിഭക്ത പാർട്ടി) [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലാ]] സെക്രട്ടറി, സംസ്ഥാന കൗൺസിൽ അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സി.പി.ഐ.എമ്മിൽ ചേർന്ന അദ്ദേഹം സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റംഗം, [[കർഷക സംഘം|കർഷക സംഘത്തിന്റെ]] കോഴിക്കോട് ജില്ലാ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിരുന്നു. ട്രേഡ് യൂണിയനുകളിൽ സജീവമായി പ്രവർത്തിച്ച അദ്ദേഹം [[ആൾ ഇന്ത്യാ കിസാൻ സഭ (അശോക റോഡ്)|അഖിലേന്ത്യാ കിസാൻ സഭയുടെ]] സെക്രട്ടറിയുമായിരുന്നു. [[ചിന്ത വാരിക|ചിന്ത]] വാരികയുടെ പത്രാധിപർ,പത്രാധിപരും [[ദേശാഭിമാനി ദിനപ്പത്രം|ദേശാഭിമാനി പത്രത്തിന്റെ]] പതാധിപപത്രാധിപ സമിതി അംഗവുമായിരുന്നു<ref>http://klaproceedings.niyamasabha.org/pdf/KLA-008-00081-00001.pdf</ref>.
== അവലംബം ==
{{Reflist}}
42,464

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3497207" എന്ന താളിൽനിന്ന് ശേഖരിച്ചത്