"കെ. ചാത്തുണ്ണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,786 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനും മുൻ നിയമസഭാഗവും രാജ്യസഭാംഗവുമായിരുന്നു കെ. ചാത്തുണ്ണി മാസ്റ്റർ (ജീവിതകാലം:1921- 10 ഓഗസ്റ്റ് 1990). ബേപ്പൂർ നിയമസഭാമണ്ഡലത്തിൽ നിന്നും മൂന്നും നാലും കേരളനിയമസഭയിലേക്ക് സി.പി.ഐ.എം. പ്രതിനിധിയായാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 1979 മുതൽ 1985 വരെ കേരളത്തിൽ നിന്നുള്ള ഒരു രാജ്യസഭാംഗവുമായിരുന്നു ഇദ്ദേഹം.
== രാഷ്ട്രീയ ജീവിതം ==
ഇന്ത്യൻ നാഷണാൽ കോൺഗ്രസിൽക്കൂടി ചെറുപ്രായത്തിൽ തന്നെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ചാത്തുണ്ണി മാസ്റ്റർ പിന്നീടാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകുന്നത്. ഒരു അധ്യാപകനായ അദ്ദേഹം തന്റെ അധ്യാപനവൃത്തിഅധ്യാപകവൃത്തി ഉപേക്ഷിച്ചുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ മുഴുവൻ സമയവും സജീവമായി പ്രവർത്തിക്കാൻ തുടങ്ങിയത്. നിരവധി തവണ ജയിൽ വാസം അനുഭവിക്കേണ്ടി വന്ന ഇദ്ദേഹം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും കർഷക പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിൽ മുന്നിൽ നിന്ന് പ്രവർത്തിച്ചിരുന്നു. സി.പി.ഐ.യുടെ (അവിഭക്ത പാർട്ടി) കോഴിക്കോട് ജില്ലാ സെക്രട്ടറി, സംസ്ഥാന കൗൺസിൽ അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സി.പി.ഐ.എമ്മിൽ ചേർന്ന അദ്ദേഹം സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റംഗം, കർഷക സംഘത്തിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിരുന്നു. ട്രേഡ് യൂണിയനുകളിൽ സജീവമായി പ്രവർത്തിച്ച അദ്ദേഹം അഖിലേന്ത്യാ കിസാൻ സഭയുടെ സെക്രട്ടറിയുമായിരുന്നു. ചിന്ത വാരികയുടെ പത്രാധിപർ, ദേശാഭിമാനി പത്രത്തിന്റെ പതാധിപ സമിതി അംഗവുമായിരുന്നു.
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3497163" എന്ന താളിൽനിന്ന് ശേഖരിച്ചത്