"മുല്ലപ്പള്ളി രാമചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 36:
 
==രാഷ്ട്രീയ ജീവിതം==
പൊതു പ്രവർത്തനത്തിന് ഒപ്പം സാമൂഹിക, സാംസ്കാരിക രംഗങ്ങളിലും സജീവമായി ഇടപെടൽ നടത്തുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ്റെ ജീവിതത്തിൽ ജീവിതത്തിലുടനീളം സംശുദ്ധമായ രാഷ്ട്രീയ പ്രവർത്തനം നടത്തിയ പിതാവ് മുല്ലപ്പള്ളി ഗോപാലൻ്റെ സ്വാധീനം ഏറെ സ്വാധീനിച്ചിട്ടുണ്ട്.
കറകളഞ്ഞ രാഷ്ട്രീയ വ്യക്തിത്വവും സൗമ്യമായ ഇടപെടലുകളുമാണ് അദ്ദേഹത്തെ ജനകീയനാക്കിയത്.
രാഷ്ട്രീയത്തിന് അതീതമായ ജനപിന്തുണയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ്റെ രാഷ്ട്രീയ വളർച്ചയ്ക്ക് വഴിയൊരുക്കിയത്. ആദർശത്തിലും നിലപാടുകളിലും മായം ചേർക്കാത്ത ചുരുക്കം ചില രാഷ്ട്രീയ നേതാക്കൻമാരിലൊരാളാണ് മുല്ലപ്പള്ളി രാമചന്ദ്രൻ.
 
കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ [[കെ.എസ്.യു]]വിലൂടെയാണ് പൊതുരംഗത്ത് എത്തുന്നത്.
1967-ൽ [[കെ.എസ്.യു]]വിൻ്റെ [[കോഴിക്കോട്]] ജില്ലാ പ്രസിഡൻ്റ്, 1968-ൽ സംസ്ഥാന വൈസ് പ്രസിഡൻ്റ്,
Line 41 ⟶ 45:
1970-ൽ കോൺഗ്രസ് യുവജന സംഘടനയായ [[യൂത്ത് കോൺഗ്രസ്]]ൻ്റെ കോഴിക്കോട് ജില്ല പ്രസിഡൻ്റ്,
1977 മുതൽ 1982 വരെ സംസ്ഥാന പ്രസിഡൻ്റ് എന്നി നിലകളിൽ പ്രവർത്തിച്ചു.
 
1978-ൽ എ, ഐ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി കോൺഗ്രസ് പാർട്ടി പിളർന്നപ്പോ യൂത്ത് കോൺഗ്രസിൻ്റെ ഐ വിഭാഗത്തിലെ ആദ്യ സംസ്ഥാന പ്രസിഡൻറായിരുന്നു.
കോൺഗ്രസ് സോഷ്യലിസ്റ്റ് ഫോറത്തിൻ്റെ ചെയർമാനായി പ്രവർത്തിച്ച മുല്ലപ്പള്ളി പാർട്ടി പിളർന്നപ്പോൾ ഇന്ദിരാ ഗാന്ധിയെ നേതാവായി പ്രഖ്യാപിച്ച ലീഡർ കെ. കരുണാകരനൊപ്പം ഐ ഗ്രൂപ്പിൽ ഉറച്ചു നിന്നു.
 
1978-ൽ യൂത്ത് കോൺഗ്രസിൻ്റെ സംസ്ഥാന പ്രസിഡൻറ് സ്ഥാനത്തിരുന്നപ്പോൾ അന്ന് കേന്ദ്രത്തിൽ അധികാരത്തിലിരുന്ന ജനതാ പാർട്ടി സർക്കാരിനെതിരെ കേരളത്തിലുടനീളം 58 ദിവസം നീണ്ട പദയാത്ര നയിച്ചു.
1984-ൽ കെ.പി.സി.സി.യുടെ ജനറൽ സെക്രട്ടറിയായി.
1985 മുതൽ 1995 വരെ എ.ഐ.സി.സി.യുടെ ജോയിൻ്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
 
കേരളത്തിലെ കോൺഗ്രസ് പാർട്ടി യിലെ ഏറ്റവും സീനിയർ ആയ പാർലമെൻ്റ് അംഗം കൂടിയാണ് മുല്ലപ്പള്ളി. ആകെ ഏഴ് തവണയാണ് അദ്ദേഹം ലോക്സഭയിൽ അംഗമായിരുന്നത്.
1984, 1989, 1991, 1996, 1998 എന്നി വർഷങ്ങളിൽ നടന്ന [[ലോക്സഭ]] തിരഞ്ഞെടുപ്പിൽ [[കണ്ണൂർ]] സീറ്റിൽ നിന്ന് പാർലമെൻറ് അംഗമായി.
1991-1993 കാലഘട്ടത്തിൽ കേന്ദ്രത്തിലെ [[പി.വി. നരസിംഹറാവു]] മന്ത്രിസഭയിലെ കൃഷി, സഹകരണ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു.
1999 ലും 2004ലും കണ്ണൂർ ലോക്സഭ സീറ്റിൽ നിന്ന് മത്സരിച്ചു എങ്കിലും [[സി.പി.എം]]ലെ യുവ നേതാവായിരുന്ന [[എ.പി. അബ്ദുള്ളക്കുട്ടി]]യോട് പരാജയപ്പെട്ടു.
 
2000 മുതൽ 2005 വരെ കെ.പി.സി.സിയുടെ ജനറൽ സെക്രട്ടറിയായും 2005 മുതൽ 2010 വരെ വൈസ് പ്രസിഡൻ്റായും പ്രവർത്തിച്ചു.
 
2009 ലും 2014ലും [[വടകര]]യിൽ നിന്ന് [[ലോക്സഭ]]യിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
2009 മുതൽ 2014 വരെ രണ്ടാം [[മൻമോഹൻ സിംഗ്]] മന്ത്രിസഭയിലെ കേന്ദ്ര-ആഭ്യന്തര സഹമന്ത്രിയായിരുന്നു.
 
2018-ൽ കെ.പി.സി.സി പ്രസിഡൻറായിരുന്ന [[വി.എം. സുധീരൻ]] പദവി ഒഴിഞ്ഞപ്പോൾ ആക്ടിംഗ് പ്രസിഡൻറായ [[എം.എം. ഹസൻ]] പകരം കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു.
 
== കെപിസിസി പ്രസിഡൻ്റ്==
"https://ml.wikipedia.org/wiki/മുല്ലപ്പള്ളി_രാമചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്