"മുല്ലപ്പള്ളി രാമചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 35:
 
==രാഷ്ട്രീയ ജീവിതം==
കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ [[കെ.എസ്.യു]]വിലൂടെയാണ് പൊതുരംഗത്ത് എത്തുന്നത്.
1967-ൽ [[കെ.എസ്.യു]]വിൻ്റെ [[കോഴിക്കോട്]] ജില്ലാ പ്രസിഡൻ്റ്, 1968-ൽ സംസ്ഥാന വൈസ് പ്രസിഡൻ്റ്,
1972-ൽ കോഴിക്കോട് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ,
1970-ൽ കോൺഗ്രസ് യുവജന സംഘടനയായ [[യൂത്ത് കോൺഗ്രസ്]]ൻ്റെ കോഴിക്കോട് ജില്ല പ്രസിഡൻ്റ്,
1977 മുതൽ 1982 വരെ സംസ്ഥാന പ്രസിഡൻ്റ് എന്നി നിലകളിൽ പ്രവർത്തിച്ചു.
1978-ൽ യൂത്ത് കോൺഗ്രസിൻ്റെ സംസ്ഥാന പ്രസിഡൻറ് സ്ഥാനത്തിരുന്നപ്പോൾ അന്ന് കേന്ദ്രത്തിൽ അധികാരത്തിലിരുന്ന ജനതാ പാർട്ടി സർക്കാരിനെതിരെ കേരളത്തിലുടനീളം 58 ദിവസം നീണ്ട പദയാത്ര നയിച്ചു.
1984-ൽ കെ.പി.സി.സി.യുടെ ജനറൽ സെക്രട്ടറിയായി.
1985 മുതൽ 1995 വരെ എ.ഐ.സി.സി.യുടെ ജോയിൻ്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
1984, 1989, 1991, 1996, 1998 എന്നി വർഷങ്ങളിൽ നടന്ന [[ലോക്സഭ]] തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്ന് പാർലമെൻറ് അംഗമായി.
1991-1993 കാലഘട്ടത്തിൽ കേന്ദ്രത്തിലെ [[പി.വി. നരസിംഹറാവു]] മന്ത്രിസഭയിലെ കൃഷി, സഹകരണ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു.
1999 ലും 2004ലും കണ്ണൂർ ലോക്സഭ സീറ്റിൽ നിന്ന് മത്സരിച്ചു എങ്കിലും സി പി എമ്മിലെ [[എ.പി. അബ്ദുള്ളക്കുട്ടി]]യോട് പരാജയപ്പെട്ടു.
2000 മുതൽ 2005 വരെ കെ.പി.സി.സിയുടെ ജനറൽ സെക്രട്ടറിയായും 2005 മുതൽ 2010 വരെ വൈസ് പ്രസിഡൻ്റായും പ്രവർത്തിച്ചു.
2009 ലും 2014ലും [[വടകര]]യിൽ നിന്ന് [[ലോക്സഭ]]യിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
2009 മുതൽ 2014 വരെ രണ്ടാം [[മൻമോഹൻ സിംഗ്]] മന്ത്രിസഭയിലെ കേന്ദ്ര ആഭ്യന്തര സഹ മന്ത്രിയായിരുന്നു.
2018ൽ കെ.പി.സി.സി പ്രസിഡൻറായിരുന്ന [[വി.എം. സുധീരൻ]] പദവി ഒഴിഞ്ഞപ്പോൾ കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു.
 
== കെപിസിസി പ്രസിഡൻ്റ്==
"https://ml.wikipedia.org/wiki/മുല്ലപ്പള്ളി_രാമചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്