"ദേശാഭിമാനി ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (via JWB)
വരി 30:
 
== ചരിത്രം ==
[[1942]] [[സെപ്റ്റംബർ 6]]-ന് ദേശാഭിമാനി പ്രസിദ്ധീകരണമാരംഭിച്ചു. 1935ൽ പ്രസിദ്ധീകരിച്ച്‌ തുടങ്ങിയ "പ്രഭാതം" എന്ന പ്രസിദ്ധീകരണമാണ്‌ ദേശാഭിമാനിയുടെ മുൻഗാമി. ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ സോഷ്യലിസ്റ്റ് ഗ്രൂപ്പിന്റെ പത്രികയായിരുന്നു അത്. [[ഇ.എം.എസ്‌എസ്. നമ്പൂതിരിപ്പാട്‌നമ്പൂതിരിപ്പാട്|ശ്രീ ഇ. എം.എസ് നമ്പൂതിരിപ്പാടായിരുന്നു]] പ്രഭാതം പ്രസിദ്ധീകരണത്തിന്റെ പത്രാധിപർ. ചൊവ്വര പരമേശ്വരന്റെ "ആത്മനാദം" എന്ന കവിത പ്രസിദ്ധീകരിച്ചതോടെ അന്നത്തെ സർക്കാറിനെ പ്രകോപിപ്പിച്ചു{{തെളിവ്}}. സർക്കാർ രണ്ടായിരം രൂപയുടെ കൂലി പത്രത്തിനുമേൽ ചുമത്തി. അങ്ങനെയിരിക്കെ 1942ൽ [[എ.കെ. ഗോപാലൻ|എ. കെ. ഗോപാലന്റേയും]] [[ഇ.എം.എസ്‌എസ്. നമ്പൂതിരിപ്പാട്‌നമ്പൂതിരിപ്പാട്|ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റേയും]] ശ്രമഫലമായി ദേശാഭിമാനി എന്ന പ്രസിദ്ധീകരണം നിലവിൽ വന്നു.{{അവലംബം}}
 
പത്രം നല്ല രീതിയിൽ കെട്ടിപ്പെടുത്തുന്നതിന്റെ ഭാഗമായി, [[എ. കെ. ഗോപാലൻ]] ബോംബേ, സിലോൺ, ബർമ്മ എന്നിവിടങ്ങൾ സന്ദർശിച്ച് പ്രവാസി മലയാളികളിൽ നിന്ന് പണം സ്വരൂപിക്കാൻ തുടങ്ങി. ഇ.എം.എസ്. നമ്പൂതിരിപ്പാട് അദ്ദേഹത്തിനവകാശപ്പെട്ട കുടുംബസ്വത്ത് മുഴുവൻ (ഏതാണ്ട്‌ അന്നത്തെ അൻപതിനായിരം രൂപ) ദേശാഭിമാനി കെട്ടിപ്പെടുത്തുന്നതിനായി സംഭാവന ചെയ്തു. ആസമയത്ത് [[രണ്ടാം ലോകമഹായുദ്ധം]] തുടങ്ങിക്കഴിഞ്ഞിരുന്നു. അതോടെ സർക്കാർ പത്രത്തിന്റെ ലൈസൻസ് റദ്ദാക്കി{{തെളിവ്}}. 1942 മുതൽ [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ]] മുന്നോട്ടുവന്ന് പ്രവർത്തിക്കാൻ തുടങ്ങിയതോടെ ദേശാഭിമാനിയുടെ പ്രവർത്തനവും ശക്തിപ്പെട്ടു. തുടർന്ന് ഈ പ്രസിദ്ധീകരണം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ മാർക്സിസ്റ്റ് - കേരള സംസ്ഥാന കമ്മിറ്റിയുടെ ജിഹ്വയായി മാറി. [[ഇ.എം.എസ്. നമ്പൂതിരിപ്പാട്]], [[വി ടി ഇന്ദുചൂഡൻ]], [[വി. എസ്. അച്യുതാനന്ദൻ]] തുടങ്ങിയ പ്രമുഖ നേതാക്കൾ ദേശാഭിമാനി ദിനപത്രത്തിന്റെ മുഖ്യ പത്രാധിപന്മാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ദേശാഭിമാനി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ മാർക്സിസ്റ്റ് - കേരള സംസ്ഥാന കമ്മിറ്റിയുടെ മുഖപത്രവും, കേരളത്തിൽ മാധ്യമ രംഗത്ത് മുൻപന്തിയിൽ നിൽക്കുന്ന ദിനപത്രവുമാണ്‌. കോഴിക്കോട് നിന്നും 1942 സെപ്തംബർ ആറാം തീയതി മുതൽ വാരിക രൂപത്തിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയ ദേശാഭിമാനി 1946ൽ ഒരു ദിനപത്രമായി മാറുകയായിരുന്നു. അവിടന്നുള്ള ദേശാഭിമാനിയുടെ വളർച്ച അസൂയാവഹമാണ്‌. ഇന്ന് ദേശാഭിമാനിക്ക് [[കോഴിക്കോട്]], [[കൊച്ചി]], [[തിരുവനന്തപുരം]], [[കണ്ണൂർ]], [[കോട്ടയം]], [[തൃശൂർ]], [[മലപ്പുറം]] എന്നിവിടങ്ങളിലായി ഏഴ് എഡിഷനുകളുണ്ട്. 2018 ലെ കണക്ക് അനുസരിച്ച് 6 ലക്ഷത്തോളം കോപ്പികളുമായി ദേശാഭിമാനി കേരളത്തിൽ മൂന്നാം സ്ഥാനത്താണ്‌{{തെളിവ്}}. ഇപ്പോൾ [[എം.വി. ഗോവിന്ദൻ|പി. രാജീവ്]] (സെക്രട്ടേറിയറ്റ് അംഗം, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ മാർക്സിസ്റ്റ് - കേരള ഘടകം) മുഖ്യ പത്രാധിപരും [[കെ.ജെ. തോമസ്]] (സെക്രട്ടേറിയറ്റ് അംഗം, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ മാർക്സിസ്റ്റ് - കേരള ഘടകം) ജനറൽ മാനേജരും, [[പി.എം. മനോജ്]] റസിഡന്റ് എഡിറ്ററുമാണ്‌. അറിയപ്പെടുന്ന പത്രപ്രവർത്തകരുടെ ഒരു വലിയ നിര തന്നെ ദേശാഭിമാനി ദിനപത്രത്തിനുണ്ട്. [[പി. ഗോവിന്ദപിള്ള]], [[ഏഴാച്ചേരി രാമചന്ദ്രൻ]], [[പ്രഭാവർമ്മ]], [[ഗോവിന്ദൻകുട്ടി]], [[പി. എം. മനോജ്]], [[എ. വി. അനിൽകുമാർ]] എന്നിവർ അവരിൽ ചിലർ മാത്രമാണ്‌.
"https://ml.wikipedia.org/wiki/ദേശാഭിമാനി_ദിനപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്