82,155
തിരുത്തലുകൾ
==കാലവര്‍ഷത്തിന്റെ ആരംഭം==
[[File:Monsoon clouds Lucknow.JPG|right|thumb|മണ്‍സൂണ്‍ മേഘം - ലക്നൗ നഗരത്തിനു മുകളില്‍]]
[[നവംബര്‍]] മുതല്‍ [[ഫെബ്രുവരി]] വരെയുള്ള തണുപ്പുകാലത്തിനു ശേഷം ഇന്ത്യയിലെ താപനില വളരെ പെട്ടെന്ന് ഉയരുന്നു. [[മേയ്]] മാസത്തില്‍ ബോംബേയില്‍ 33°C വരേയും [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിനു]] കിഴക്ക് [[നാഗ്പൂര്‍|നാഗ്പൂരില്‍]] 43°C വരേയും താപനില ഉയരുന്നു. മേയ് അവസാനമാകുമ്പോഴേക്കും കാലവര്‍ഷത്തിന്റെ വരവറിയിക്കാനെന്നോണം ചെറിയ മഴ ലഭിക്കുന്നു. ഇതിനെ മാങ്ങാമഴ എന്നാണ് ഉപദ്വീപീയ ഇന്ത്യയില്‍ അറിയപ്പെടുന്നത്. [[ഡെക്കാന്‍ പീഠഭൂമി]] പ്രദേശത്ത് കാലവര്‍ഷത്തിന്റെ ആരംഭമാകുമ്പോഴേക്കും ശക്തമായ പൊടിക്കാറ്റ് വീശുന്നു. ഈ സമയത്ത് താപനില വളരെയേറെ വര്‍ദ്ധിക്കുന്നു.
|