"തെക്കുപടിഞ്ഞാറൻ കാലവർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:India southwest summer monsoon onset map en.svg|right|thumb|തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാറ്റിന്റെ ഗതിയും മഴയുടെ ആരംഭവും കാണിക്കുന്നു.]]
[[ജൂണ്‍]] മുതല്‍ [[ഒക്റ്റോബര്‍]] വരെയുള്ള മാസങ്ങളില്‍ [[ഇന്ത്യന്‍ ഉപഭൂഖണ്ഡം|ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍]] അനുഭവപ്പെടുന്ന കാറ്റിനേയും അതിനോടനുബന്ധിച്ചുണ്ടാകുന്ന മഴയേയുമാണ്‌ '''തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം, ഇടവപ്പാതി, തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍''' എന്നീ പേരുകളില്‍ പറയുന്നത്. ഇന്ത്യയിലെ കാര്‍ഷികരംഗത്തേയും മറ്റും ഏറെ സ്വാധീനിക്കുന്ന ഈ കാലവര്‍ഷം ഇന്ത്യയിലെ കാലാവസ്ഥാപ്രതിഭാസങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്‌<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF|location=LONDON|isbn=|chapter=3-WESTERN INDIA|pages=92-98|url=}}</ref>‌.
 
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എന്നത്, [[ഭൂമദ്ധ്യരേഖ|ഭൂമദ്ധ്യരേഖക്കു]] തെക്കുള്ള ഉച്ചമര്‍ദ്ധമേഖലയില്‍ നിന്നും, [[ഉത്തരേന്ത്യ|ഉത്തരേന്ത്യയുടെ]] ഭാഗത്തുള്ള ന്യൂനമര്‍ദ്ധമേഖലയിലേക്കുള്ള വായുവിന്റെ സഞ്ചാരമാണ്‌. [[ദക്ഷിണാര്‍ദ്ധഗോളം|ദക്ഷിണാര്‍ദ്ധഗോളത്തില്‍]] നിന്നും വടക്കുപടിഞ്ഞാറന്‍ ദിശയില്‍ വീശിത്തുടങ്ങുന്ന കാറ്റ് ഭൂമദ്ധ്യരേഖ കടക്കുമ്പോള്‍ വടക്കുകിഴക്കന്‍ ദിശയിലേക്ക് തിരിയുന്നു. [[ഭൂമിയുടെ ഭ്രമണം]] മൂലമാണ്‌ ഈ ദിശാഭ്രംശം ഉണ്ടാകുന്നത്.
 
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ ഇന്ത്യയുടെ അന്തരീക്ഷം ചൂടു പിടിച്ച് വായു മുകളിലേക്കുയരുകയും കടലില്‍ നിന്നുള്ള നീരാവി നിറഞ്ഞ വായു ഈ ഭാഗത്തേക്ക് തള്ളിക്കയറുകയും ചെയ്യുന്നു. ഇന്ത്യയുടേ പടിഞ്ഞാറന്‍ തീരത്തെത്തുന്ന നീരാവി നിറഞ്ഞ വായുവിന്‌ [[പശ്ചിമഘട്ടം]] എന്ന വന്മതില്‍ കടക്കുന്നതിന്‌ അല്പം ഉയരേണ്ടി വരുകയും ഈ ഉയര്‍ച്ചയില്‍ വായുവിലെ നീരാവി തണുക്കുകയും മഴയായി പെയ്യുകയും ചെയ്യുന്നു. ഇങ്ങനെ ജൂണ്‍ ആദ്യവാരം പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറുള്ള തീരപ്രദേശത്താണ് ഈ കാലവര്‍ഷം പൊട്ടിപ്പുറപ്പെടുന്നത്.
 
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാറ്റിന്‌ രണ്ടു കൈവഴികളുണ്ട്. ഒന്നാമത്തെ കൈവഴി മുകളില്‍ പറഞ്ഞ പോലെ [[അറബിക്കടല്‍|അറബിക്കടലില്‍]] നിന്ന് പശ്ചിമഘട്ടം വഴിയും, രണ്ടാമത്തേത് [[ബംഗാള്‍ ഉള്‍ക്കടല്‍|ബംഗാള്‍ ഉള്‍ക്കടലിലൂടെ]] കിഴക്കോട്ടു നീങ്ങി ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് കൂടുതല്‍ വടക്കുഭാഗത്തായി എത്തിച്ചേരുന്നു.
 
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഓരോ മേഖലയിലും നല്‍കുന്ന വര്‍ഷപാതത്തിന്റെ അളവിന്റെ കാര്യത്തില്‍ വ്യത്യാസമുണ്ടെങ്കിലും മിക്കവാറും പ്രദേശങ്ങളിലും വാര്‍ഷികവര്‍ഷപാതത്തിന്റെ 80 ശതമാനവും ഈ കാലവര്‍ഷക്കാലത്താണ്‌ ലഭിക്കുന്നത്.
"https://ml.wikipedia.org/wiki/തെക്കുപടിഞ്ഞാറൻ_കാലവർഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്