"പാകിസ്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 90:
 
1956-ൽ പാകിസ്താൻ റിപ്പബ്ലിക് ആയി പ്രഖ്യാപിക്കപ്പെട്ടു. 1958-ൽ പട്ടാള അട്ടിമറിയിലൂടെ അയൂബ് ഖാൻ അധികാരം പിടിച്ചെടുത്തു.
അയൂബ് ഖാന്റെ പിൻഗാമി യാഹ്യാഖാന്റെ കാലത്ത് പടിഞ്ഞാറൻ പാകിസ്താനിൽ നിന്നും ആയിരത്തിലേറെ മൈലുകൾ അകലെയുള്ള കിഴക്കൻ പാകിസ്താൻ സാമ്പത്തിക, രാഷ്ട്രീയ പിന്നോക്കാവസ്ഥയുടെ പേരിൽ ആഭ്യന്തര കലഹത്തിലേക്കു നീങ്ങി. ഇതു ക്രമേണ [[ബംഗ്ലാദേശ്]] സ്വാതന്ത്ര്യ സമരമായി മാറി<ref name="1971war">[http://news.bbc.co.uk/hi/english/static/in_depth/south_asia/2002/india_pakistan/timeline/1971.stm 1971 war summary by BBC website]</ref>. 1971ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധത്തിനൊടുവിൽ ഇന്ത്യയുടെ പിന്തുണയോടെ കിഴക്കൻ പാകിസ്താനെ പടിഞ്ഞാറു നിന്നും മോചിപ്പിച്ചു. കിഴക്കൻ പാക്കി<ref name="Bangladesh">[http://countrystudies.us/bangladesh/17.htm US Country Studies article on the Bangladesh War]</ref>സ്ഥാൻ കിഴക്കൻ പാക്കിസ്ഥാൻ [[ബംഗ്ലാദേശ്]] എന്ന പേരിൽ പുതിയ രാജ്യമായി.
 
1972-ൽ പട്ടാള ഭരണം അവസാനിപ്പിച്ച് [[സുൽഫിക്കർ അലി ഭൂട്ടോ|സുൽഫിക്കർ അലി ഭൂട്ടോയുടെ]] നേതൃത്വത്തിൽ ജനാധിപത്യ സർക്കാർ നിലവിൽ വന്നു. 1977-ൽ [[സിയ ഉൾ ഹഖ്]] പട്ടാള അട്ടിമറിയിലൂടെ ഭരണം പിടിക്കുകയും 1979ൽ ഭൂട്ടോയെ വധശിക്ഷയ്ക്കു വിധേയനാക്കുകയും ചെയ്തു. സ്വാതന്ത്ര്യത്തിനുശേഷം നാലുപതിറ്റാണ്ടുകളോളം മതേതര രാജ്യമായി നിലകൊണ്ട പാകിസ്താനെ സിയ ഉൾ ഹഖ് [[ശരീഅത്ത്]] നിയമത്തിൻ കീഴിലാക്കി ഇതോടെ ഭരണത്തിലും സൈന്യത്തിലും മതപരമായ സ്വാധീനം ശക്തമായി. 1988-ൽ ജനറൽ സിയ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതോടെ വീണ്ടും ജനാധിപത്യ ഭരണത്തിനു വഴിതെളിഞ്ഞു. സുൽഫിക്കർ ഭൂട്ടോയുടെ മകൾ [[ബേനസീർ ഭൂട്ടോ]] പാകിസ്താന്റെ പ്രഥമ വനിതാ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്നുള്ള ഒരു ദശാബ്ദം ബേനസീറിന്റെയും [[നവാസ് ഷെരീഫ്|നവാസ് ഷെരീഫിന്റെയും]] കീഴിൽ പാകിസ്താനിൽ ജനാധിപത്യ ഭരണം തുടർന്നു.
"https://ml.wikipedia.org/wiki/പാകിസ്താൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്