"ഫ്ലൂറസന്റ് വിളക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
===സ്റ്റാര്‍ട്ടറിന്റെയും, ചോക്കിന്റെയും ഉപയോഗം===
ഒരു വൈദ്യുതി ഡിസ്ചാര്‍ജ് തുടങ്ങിക്കിട്ടാന്‍ 1000 V എങ്കിലും ആവശ്യമാണ്‌, എന്നാല്‍ സാധാരണ വൈദ്യുത പ്രേഷണം നടക്കുന്നത് 220 Vയില്‍ ആണ്‌. അതിനാല്‍ കൂടിയ വോള്‍ട്ടത സൃഷ്ടിക്കാനായി [[സ്റ്റാര്‍ട്ടര്‍ (വൈദ്യുതി)|സ്റ്റാര്‍ട്ടര്‍]] അഥവാ താപ സ്വിച്ചും, [[ചോക്ക് (വൈദ്യുതി)|ചോക്കും]] ഉള്‍പ്പെട്ട സം‌വിധാനം ഉപയോഗിക്കുന്നു. കുറഞ്ഞ മര്‍ദ്ദത്തില്‍ ആര്‍ഗണ്‍ നിറച്ച ഒരു ഗ്ലാസ് ട്യൂബില്‍ വച്ചിട്ടുള്ള ദ്വിലോഹ തന്തുക്കള്‍ (Bimetal Strips) കൊണ്ടുള്ള ഇലക്ട്രോഡുകള്‍ സ്റ്റാര്‍ട്ടര്‍ അഥവാ താപസ്വിച്ചില്‍ അടങ്ങുന്നു. ഉയര്‍ന്ന [[വോള്‍ട്ടത]] [[വൈദ്യുത പ്രേരണം|പ്രേരണം]] ചെയ്യാന്‍ ശേഷിയുള്ള വളരെ കൂടുതല്‍ ചുറ്റുകളുള്ള കമ്പിച്ചുരുള്‍ ആണ്‌ ചോക്ക്.
[[ചിത്രം:ഫ്ലൂറസന്റ് വിളക്ക് - അടിസ്ഥാന സര്‍ക്കീട്ട്.png|thumb|300px|1) എലക്ട്രോഡ്, 2) ഫ്ലൂറസന്റ് പൂശ്, 3)ഡിസ്ചാര്‍ജ് വാതകങ്ങള്‍, 4)ഇലക്ട്രോഡ് 5) സ്റ്റാര്‍ട്ടര്‍, 65) ചോക്ക്, 76) വൈദ്യുത സ്രോതസ്സ്, 87) സ്വിച്ച്]]
 
കുറഞ്ഞ മര്‍ദ്ദത്തിലുള്ള ആര്‍ഗണ്‍ വാതകത്തിലൂടെ രണ്ട് ഇലക്ട്രോഡുകള്‍ക്കിടയില്‍ [[വൈദ്യുത ഡിസ്ചാര്‍ജ്|ഡിസ്ചാര്‍ജ്]] നടക്കുന്നതിനാല്‍ താപസ്വിച്ചില്‍ (സ്റ്റാര്‍ട്ടറില്‍) ഒരു [[വൈദ്യുത ദ്യുതി|ദ്യുതി]] (Induction) ഉണ്ടാകുന്നു. ഇത് ഇലക്ട്രോഡുകളെ ചൂടാക്കുകയും അവ വികസിച്ച് കൂട്ടിമുട്ടി, തമ്മിലുള്ള വിടവ് അടയുകയും ചെയ്യുന്നു. അതിന്റെ ഫലമായി അവിടെ ശക്തമായ ഒരു വൈദ്യുത പ്രവാഹം ഉണ്ടാകുന്നു. വിടവ് അടയുന്നതിനാല്‍ ദ്യുതി അപ്രത്യക്ഷമാവുകയും ഇലക്ട്രോഡുകള്‍ തണുക്കുകയും അവ തമ്മില്‍ വിടവ് വീണ്ടും ഉണ്ടാവുകയും ഇതേ പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്യുന്നു. ഇത്തരത്തില്‍ വൈദ്യുത പ്രവാഹത്തില്‍ ഉണ്ടാകുന്ന വലിയ മാറ്റം ചോക്കിലെ ചുരുളില്‍ നിന്നും 1000 V ഇ.എം.എഫ്. പ്രേരണം ചെയ്യാന്‍ പ്രാപ്തമാണ്‌. ഇന്ന് സാധാരണ ചോക്കിന്റെയും, സ്റ്റാര്‍ട്ടറിന്റെയും ധര്‍മ്മങ്ങള്‍ ഒന്നിച്ചു ചെയ്യുന്ന സങ്കീര്‍ണ്ണങ്ങളായ സര്‍ക്കീട്ടുകളും ഫ്ലൂറസന്റ് വിളക്കുകള്‍ക്കായി ഉപയോഗിക്കുന്നു.
"https://ml.wikipedia.org/wiki/ഫ്ലൂറസന്റ്_വിളക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്