"തെക്കുപടിഞ്ഞാറൻ കാലവർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
 
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ ഇന്ത്യയുടെ അന്തരീക്ഷം ചൂടു പിടിച്ച് വായു മുകളിലേക്കുയരുകയും കടലില്‍ നിന്നുള്ള നീരാവി നിറഞ്ഞ വായു ഈ ഭാഗത്തേക്ക് തള്ളിക്കയറുകയും ചെയ്യുന്നു. ഇന്ത്യയുടേ പടിഞ്ഞാറന്‍ തീരത്തെത്തുന്ന നീരാവി നിറഞ്ഞ വായുവിന്‌ പശ്ചിമഘട്ടം എന്ന വന്മതില്‍ കടക്കുന്നതിന്‌ അല്പം ഉയരേണ്ടി വരുകയും ഈ ഉയര്‍ച്ചയില്‍ വായുവിലെ നീരാവി തണുക്കുകയും മഴയായി പെയ്യുകയും ചെയ്യുന്നു.
==കാലവര്‍ഷത്തിന്റെ ആരംഭം==
നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള തണുപ്പുകാലത്തിനു ശേഷം ഇന്ത്യയിലെ താപനില വളരെ പെട്ടെന്ന് ഉയരുന്നു. മേയ് മാസത്തില്‍ ബോംബേയില്‍ 91°F വരേയും പശ്ചിമഘട്ടത്തിനു കിഴക്ക് നാഗ്പൂരില്‍ 109°F വരേയും താപനില ഉയരുന്നു. മേയ് അവസാനമാകുമ്പോഴേക്കും കാലവര്‍ഷത്തിന്റെ വരവറിയിക്കാനെന്നോണം ചെറിയ മഴ ലഭിക്കുന്നു. ഇതിനെ മാങ്ങാമഴ (mango showers) എന്നാണ്‌ ഉപദ്വീപീയ ഇന്ത്യയില്‍ അറിയപ്പെടുന്നത്. [[ഡെക്കാന്‍ പീഠഭൂമി]] പ്രദേശത്ത് കാലവര്‍ഷത്തിന്റെ ആരംഭമാകുമ്പോഴേക്കും ശക്തമായ പൊടിക്കാറ്റ് വീശുന്നു. ഈ സമയത്ത് താപനില വളരെയേറെ വര്‍ദ്ധിക്കുന്നു.
 
ഏതാണ്ട് ജൂണ്‍ 5-നോടടുത്ത് വളരെ പെട്ടെന്ന് കാലാവസ്ഥയില്‍ മാറ്റം ഉണ്ടാകുകയും, ആകാശം കാര്‍മേഘം കൊണ്ട് നിറയുകയും താപനില താഴുകയും മഴ പൊട്ടിപ്പുറപ്പെടുകയും ചെയ്യുന്നു.
 
 
==അവലംബം==
{{reflist}}
{{അപൂര്‍ണ്ണം}}
[[വര്‍ഗ്ഗം:കാലാവസ്ഥാപ്രതിഭാസങ്ങള്‍]]
"https://ml.wikipedia.org/wiki/തെക്കുപടിഞ്ഞാറൻ_കാലവർഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്