"കൊങ്കൺ റെയിൽവേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍‌
 
(ചെ.)No edit summary
വരി 1:
[[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] [[റോഹ]] മുതല്‍ [[കര്‍ണ്ണാടകം|കര്‍ണ്ണാടകത്തിലെ]] [[മാംഗ്ലൂര്‍]] വരെ 760 [[കിലോമീറ്റര്‍]] ദൂരമാണ്‌ കൊങ്കണ്‍ [[റെയില്‍വേ]]. [[1990]] [[ജൂലൈ 19]]ന്‌ പബ്ലിക് ലിമിറ്റഡ് കമ്പനിയായി കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (KRCL) രൂപം കൊണ്ടു. [[കേരളം]], [[കര്‍ണ്ണാടകം]], [[ഗോവ]], [[മഹാരാഷ്ട്ര]] എന്നീ [[സംസ്ഥാനങ്ങള്‍]] കൊങ്കണ്‍ റെയില്‍വേ പദ്ധതിയില്‍ പങ്കാളികളാണ്‌. [[1990]] [[സപ്തംബര്‍ 15]]ന്‌ [[റോഹ]]യില്‍ കൊങ്കണ്‍ റെയില്‍വേയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തറക്കല്ലിട്ടു.
 
[[1997]] മുതല്‍ കൊങ്കണ്‍ പാതയിലൂടെ ചരക്കുവണ്ടികല്‍ ഓടിത്തുടങ്ങി. കൊങ്കണ്‍ റെയില്‍വേയിലൂടെ ആദ്യത്തെ യാത്രാ [[ട്രെയിന്‍]] ഉദ്ഘാടനം ചെയ്തത് [[1998]] [[ജനുവരി 26|ജനുവരി 26നാണ്‌]]. [[നാവി മുംബൈ|നാവി മുംബൈയിലെ]] [[ബേലാപുര്‍ ഭവന്‍|ബേലാപുര്‍ ഭവനാണ്‌]] കൊങ്കണ്‍ റെയില്‍വേയുടെ ആസ്ഥാനം.
 
60 സ്റ്റേഷനുകളാണ്‌ കൊങ്കണ്‍ [[റെയില്‍പ്പാത|റെയില്‍പ്പാതയിലുള്ളത്]]. 91 [[തുരങ്കം|തുരങ്കങ്ങളും]] പാതയിലുണ്ട്. കൊങ്കണ്‍ റെയില്‍പ്പാതയിലെ 6.5 കിലോമീറ്റര്‍ നീളമുള്ള [[കര്‍ബുദ് തുരങ്കം|കര്‍ബുദ് തുരങ്കമാണ്‌]] ഇന്ത്യയിലെതന്നെ ഏറ്റവും നീളം കൂടിയ [[റെയില്‍വേ തുരങ്കം]]. [[1858]] [[റെയില്‍പ്പാലങ്ങള്‍|റെയില്‍പ്പാലങ്ങളാണ്‌]] കൊങ്കണ്‍ റെയില്‍പ്പാതയിലുള്ളത്.
"https://ml.wikipedia.org/wiki/കൊങ്കൺ_റെയിൽവേ" എന്ന താളിൽനിന്ന് ശേഖരിച്ചത്