"അജാമിളൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q4699527 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
 
വരി 1:
{{prettyurl|Ajamila}}
[[File: Nam Mahatya - Vishnu rescues Azamila.jpg|thumb|300px|Vishnudutas (left) rescue Ajamila's soul from Yamadhutas.]]
നാരായണനാമത്തിന്റെ മാഹാത്മ്യം ഉദാഹരിക്കാൻ [[ഭാഗവതം]] അഷ്ടമസ്കന്ധത്തിൽ വിവരിച്ചിട്ടുള്ള ഒരു കഥയിലെ നായകനാണ് അജാമിളൻ‍. അജാമിളമോക്ഷം, അജാമിളോപാഖ്യാനം തുടങ്ങിയ പേരുകളിൽ ഈ ഇതിവൃത്തം സംസ്കൃതത്തിലും ഇതര ഭാരതീയ ഭാഷകളിലും പല സാഹിത്യസൃഷ്ടികൾക്കും പ്രേരകമായിട്ടുണ്ട്. [[സ്വാതിതിരുനാൾ]] (പ്രബന്ധം), [[മേല്പത്തൂർ നാരായണഭട്ടതിരി]] (ചമ്പു) എന്നിവരാണ് ഈ കഥ പകർത്തിയ പ്രമുഖ കേരളീയ സംസ്കൃതസാഹിത്യകാരൻമാർ. ചുനക്കര ഉണ്ണിക്കൃഷ്ണവാരിയരും [[വെൺമണിമഹൻ നമ്പൂതിരി|വെൺമണിമഹൻ നമ്പൂതിരിയും]] ഈ ഇതിവൃത്തത്തെ ആധാരമാക്കി ഭാഷാകാവ്യങ്ങൾ രചിച്ചിട്ടുണ്ട്. കറുത്തപാറ ദാമോദരൻ നമ്പൂതിരി (നാടകം), കുണ്ടൂർ നാരായണ മേനോൻ (ഖണ്ഡകാവ്യം), ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ (വഞ്ചിപ്പാട്ട്), കല്ലൂർനീലകണ്ഠൻ നമ്പൂതിരി (കൈകൊട്ടിക്കളിപ്പാട്ട്), കൊച്ചി വീരകേരളവർമ തമ്പുരാൻ (ആട്ടക്കഥ), കെ.സി. കേശവപിള്ള (കിളിപ്പാട്ട്) തുടങ്ങിയവരുടെ അജാമിളമോക്ഷങ്ങൾക്കും, നാലു വൃത്തം, പത്തുവൃത്തം തുടങ്ങിയ പേരുകളിലറിയപ്പെടുന്ന ഗേയകൃതികൾക്കും ഈ കഥ ഇതിവൃത്തമായി.
 
"https://ml.wikipedia.org/wiki/അജാമിളൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്