"ആർ.കെ. നാരായൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
 
1933 ൽ കോയമ്പത്തൂരിലുള്ള തന്റെ സഹോദരിയുടെ വീട്ടിൽ അവധിക്കാലം ചിലവഴിക്കുന്നതിനിടെ നാരായണൻ സമീപവാസിയായ 15 വയസുള്ള രാജാമിനെ കണ്ടുമുട്ടുകയും പ്രണയത്തിലാകുകയും ചെയ്തു. [[ജ്യോതിഷം|ജ്യോതിഷപരവും]] സാമ്പത്തികവുമായ നിരവധി തടസ്സങ്ങൾക്കിടയിലും നാരായണൻ പെൺകുട്ടിയുടെ പിതാവിന്റെ അനുമതി നേടുകയും അവരെ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹത്തെത്തുടർന്ന്, ബ്രാഹ്മണരല്ലാത്തവരുടെ അവകാശങ്ങൾക്കായി പോരാടുന്ന മദ്രാസ് ആസ്ഥാനമായുള്ള ദി ജസ്റ്റിസ് എന്ന പത്രത്തിന്റെ റിപ്പോർട്ടറായി നാരായണൻ മാറി. ഒരു ബ്രാഹ്മണ അയ്യരായ നാരായണൻ തങ്ങളോടൊപ്പം ചേർന്നതിൽ പ്രസാധകർ ആഹ്ളാദ പുളകിതരായി. ഈ ജോലി അദ്ദേഹത്തെ വൈവിധ്യമാർന്ന ആളുകളുമായും അവരുടെ പ്രശ്നങ്ങളുമായും ബന്ധപ്പെടുത്തുന്നതിൽ സഹായിച്ചു. നേരത്തെ, നാരായണൻ സ്വാമി ആന്റ് ഫ്രണ്ട്സ് എന്ന തന്റെ ആദ്യ കൃതിയുടെ കൈയെഴുത്തുപ്രതി ഓക്സ്ഫോർഡിലെ ഒരു സുഹൃത്തിന് അയച്ചിരുന്നു.  ഈ സമയത്ത് സുഹൃത്ത് ഈ കൈയ്യെഴുത്തുപ്രതി [[ഗ്രേയം ഗ്രീൻ|ഗ്രഹാം ഗ്രീൻ]] എന്ന ഇംഗ്ലീഷ് സാഹിത്യകാരനെ കാണിച്ചുകൊടുത്തു. ഗ്രീൻ ഈ പുസ്തകം തന്റെ പ്രസാധകന് ശുപാർശ ചെയ്യുകയും ഒടുവിൽ അത് 1935 ൽ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. ഇംഗ്ലീഷ് സംസാരിക്കുന്ന വായനക്കാർക്കിടിയിൽ കൂടുതൽ സ്വീകാര്യനാകുന്നതിനായി അദ്ദേഹത്തിന്റെ പേര് ചുരുക്കണമെന്ന് ഗ്രീൻ നാരായണനെ ഉപദേശിക്കുകയും ചെയ്തു. അർദ്ധ ആത്മകഥാപരമായ ഈ പുസ്തകം അദ്ദേഹത്തിന്റെ കുട്ടിക്കാലം മുതലുള്ള നിരവധി സംഭവങ്ങളെ അടിസ്ഥാനമാക്കി രചിച്ചതായിരുന്നു. പുസ്തകം മികച്ച അവലോകനങ്ങൾ നേടിയെങ്കിലും വിൽപ്പന കുറവായിരുന്നു. കോളേജിലെ അദ്ദേഹത്തിന്റെ അനുഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രചിക്കപ്പെട്ട  നാരായണന്റെ അടുത്ത നോവലായ ദി ബാച്ചിലർ ഓഫ് ആർട്സ് (1937) ഒരു നിഷേധിയായ കൌമാരക്കാരൻ നന്നായി പെരുമാറുന്ന മുതിർന്നയാളിലേക്ക് കൂടുമാറുന്ന കഥയാണ് കൈകാര്യം ചെയ്തത്. വീണ്ടും ഗ്രീന്റെ ശുപാർശപ്രകാരം ഇത് മറ്റൊരു പ്രസാധകനാണ് പുറത്തിറക്കിയത്. അദ്ദേഹത്തിന്റെ മൂന്നാമത്തെ നോവൽ ദി ഡാർക്ക് റൂം (1938) പുരുഷനെ ഹിംസകനും സ്ത്രീയെ വിവാഹമെന്ന കൂട്ടിലകപ്പെട്ട ഇരയായും കാണിക്കുന്ന ഗാർഹിക സ്വരച്ചേർച്ചയില്ലായ്മയെന്ന വിഷയം കൈകാര്യ ചെയ്തു.  ഇതും മറ്റൊരു പ്രസാധകനാൽ പ്രസിദ്ധീകരിക്കപ്പെടുകയും മികച്ച അവലോകനങ്ങൾ ലഭിക്കുകയും ചെയ്തു. 1937 ൽ നാരായണന്റെ പിതാവ് മരണമടയുകയും യാതൊരു ധനാഗമ മാർഗ്ഗമില്ലാത്തിതിനാൽ മൈസൂർ സർക്കാരിൽ നിന്ന് ഒരു കമ്മീഷൻ സ്വീകരിക്കാൻ നാരായണൻ നിർബന്ധിതനായിത്തീരുകയും ചെയ്തു.
 
തന്റെ ആദ്യ മൂന്ന് പുസ്തകങ്ങളിൽ നാരായണൻ സാമൂഹികമായി സ്വീകരിക്കപ്പെട്ട ചില സമ്പ്രദായങ്ങളിലെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നു. ആദ്യ പുസ്തകത്തിൽ നാരായണൻ വിദ്യാർത്ഥികളുടെ ദുരവസ്ഥ, ക്ലാസ് മുറിയിലെ ചൂരലടി അനുബന്ധമായുള്ള നാണക്കേട് എന്നിവയിൽ കേന്ദ്രീകരിക്കുന്നു. ഹൈന്ദവ വിവാഹങ്ങളിലെ ജാതകപ്പൊരുത്തവും വധുവിനും വധുവിനും ഇതിനാൽ വന്നു ഭവിക്കുന്ന വൈകാരിക ദുരിതവും രണ്ടാമത്തെ പുസ്തകത്തിൽ ഉൾപ്പെടുത്തിയിയപ്പോൾ മൂന്നാമത്തെ പുസ്തകത്തിൽ, ഭാര്യാ ഭർതൃ ബന്ധത്തിലെ അസ്വസ്ഥതകളെ വ്യക്തമാക്കുന്നു.
 
94-ആം വയസ്സുവരെ നാരായൺ ജീവിച്ചിരുന്നു. 87-ആം വയസ്സുവരെ - അൻപതു വർഷത്തിലേറെ, ആർ.കെ. നാരായണൻ സർഗ്ഗരചന തുടർന്നു. പതിനാലു [[നോവൽ|നോവലുകൾ]], അഞ്ച് വാല്യങ്ങളിലുള്ള [[ചെറുകഥ|ചെറുകഥകൾ]], അനവധി [[യാത്രാവിവരണം|യാത്രാവിവരണങ്ങൾ]], ഗദ്യേതര സാഹിത്യത്തിന്റെ ശേഖരങ്ങൾ, [[ഇന്ത്യൻ ഇതിഹാസങ്ങൾ|ഇന്ത്യൻ ഇതിഹാസങ്ങളുടെ]] ചുരുക്കിയ ഇംഗ്ലീഷ് തർജ്ജമ, [[മൈ ഡേയ്സ്]] എന്ന ഓർമ്മക്കുറിപ്പ് എന്നിവ ആർ.കെ. നാരായൺ രചിച്ചു.
"https://ml.wikipedia.org/wiki/ആർ.കെ._നാരായൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്