"ആർ.കെ. നാരായൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
 
പിതാവിന് മഹാരാജാസ് കോളേജ് ഹൈസ്കൂളിലേക്ക് മാറ്റം കിട്ടിയപ്പോൾ കുടുംബത്തോടൊപ്പം താമസിക്കാനായി നാരായണൻ മൈസൂരിലേക്ക് താമസം മാറി. സ്കൂളിലെ നിറഞ്ഞ ലൈബ്രറിയും ഒപ്പം പിതാവിന്റെ സ്വന്തമായ ലൈബ്രറിയും അദ്ദേഹത്തിന്റെ വായനാശീലത്തെ പരിപോഷിപ്പിച്ചതോടൊപ്പം അദ്ദേഹം എഴുതാനും തുടങ്ങുകയും ചെയ്തു. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം സർവ്വകലാശാലാ പ്രവേശന പരീക്ഷയിൽ പരാജയപ്പെട്ട നാരായണൻ ഒരു വർഷം വീട്ടിൽ വായനയിലും എഴുത്തിലുമായി ചെലവഴിച്ചു. 1926 ൽ ഈ പരീക്ഷ പാസായ അദ്ദേഹം മൈസൂർ മഹാരാജ കോളേജിൽ തുടർ പഠനത്തിന് ചേർന്നു. ഇവിടെ നാരായണന് ബിരുദം നേടാൻ പതിവിലും ഒരു വർഷം കൂടുതലായി, നാല് വർഷമെടുത്തു. [[മൈസൂർ മഹാരാജാസ് കോളേജ്|മൈസൂർ മഹാരാജാസ് കോളേജിൽ]] നിന്ന് ബി.എ. പാസ്സായ അദ്ദേഹം ബിരുദാനന്തര ബിരുദം (എം.എ.) എടുക്കുന്നതിലൂടെ സാഹിത്യത്തോടുള്ള താത്പര്യം ഇല്ലാതാകുമെന്ന സുഹൃത്തിന്റെ പ്രേരണയാൽ ഹൈസ്കൂൾ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചുവെങ്കിലും കായികാദ്ധ്യാപകന് പകരക്കാരനായി ജോലി ചെയ്യാൻ വിദ്യാലയത്തിലെ സ്കൂളിലെ പ്രധാനാധ്യാപകൻ ആവശ്യപ്പെട്ടപ്പോൾ  അദ്ദേഹം പ്രതിഷേധസൂചകമായി  അഞ്ചു ദിവസത്തിനു‍ ശേഷം ജോലി രാജി വെച്ച. ഈ അനുഭവം നാരായണന് തന്റെ ഒരേയൊരു ജീവിതചര്യ സാഹിത്യ രചനയാണെന്ന് മനസ്സിലാക്കിക്കുകയും, വീട്ടിൽത്തന്നെ തുടർന്നുകൊണ്ട് നോവലുകൾ എഴുതാനുള്ള തീരുമാനത്തിലെത്തിക്കുകയും പിന്നീട് സാഹിത്യരചനയിൽ മുഴുകുകയും ചെയ്തു. ''ഡവലപ്പ്മെന്റ് ഓഫ് മാരിടൈം ലോസ് ഓഫ് സെവന്റീൻത് സെഞ്ചുറി ഇംഗ്ലണ്ട്'' എന്ന പുസ്തകത്തിന്റെ അവലോകനമായിരുന്നു അദ്ദേഹത്തിന്റെ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട കൃതി. തുടർന്ന്, ഇംഗ്ലീഷ് പത്രമാസികകൾക്കായി ഇടയ്ക്കിടെ പ്രാദേശിക പ്രതിപത്തിയുള്ള കഥകൾ എഴുതാൻ തുടങ്ങി. രചനയ്ക്ക് വലിയ പ്രതിഫലം ലഭിച്ചില്ലെങ്കിലും (ആദ്യ വർഷത്തെ വരുമാനം ഒൻപത് രൂപയും പന്ത്രണ്ട് വർഷവുമായിരുന്നു), ലളിത  ജീവിതവും കുറഞ്ഞ ആവശ്യങ്ങളും മാത്രം ഉണ്ടായിരുന്ന അദ്ദേഹത്തെ കുടുംബവും സുഹൃത്തുക്കളും ഒരു പാരമ്പര്യവിരുദ്ധമായ ജോലിയുടെ തിരഞ്ഞെടുപ്പിനെ ബഹുമാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു. 1930 ൽ നാരായണൻ തന്റെ അമ്മാവൻ അവഹേളിക്കുകയും ഒരുകൂട്ടം പ്രസാധകർ നിരസിക്കുകയും ചെയ്ത തന്റെ ആദ്യ നോവലായ ‘സ്വാമി ആൻഡ് ഫ്രണ്ട്സ്’  രചിച്ചു.  ഈ പുസ്തകത്തിലൂടെ നാരായണൻ മാൽഗുഡി എന്ന ഒരു കൽപ്പിത പട്ടണംതന്നെ സൃഷ്ടിച്ചു.
 
1933 ൽ കോയമ്പത്തൂരിലുള്ള തന്റെ സഹോദരിയുടെ വീട്ടിൽ അവധിക്കാലം ചിലവഴിക്കുന്നതിനിടെ നാരായണൻ സമീപവാസിയായ 15 വയസുള്ള രാജാമിനെ കണ്ടുമുട്ടുകയും പ്രണയത്തിലാകുകയും ചെയ്തു. [[ജ്യോതിഷം|ജ്യോതിഷപരവും]] സാമ്പത്തികവുമായ നിരവധി തടസ്സങ്ങൾക്കിടയിലും നാരായണൻ പെൺകുട്ടിയുടെ പിതാവിന്റെ അനുമതി നേടുകയും അവരെ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹത്തെത്തുടർന്ന്, ബ്രാഹ്മണരല്ലാത്തവരുടെ അവകാശങ്ങൾക്കായി പോരാടുന്ന മദ്രാസ് ആസ്ഥാനമായുള്ള ദി ജസ്റ്റിസ് എന്ന പത്രത്തിന്റെ റിപ്പോർട്ടറായി നാരായണൻ മാറി. ഒരു ബ്രാഹ്മണ അയ്യരായ നാരായണൻ തങ്ങളോടൊപ്പം ചേർന്നതിൽ പ്രസാധകർ ആഹ്ളാദ പുളകിതരായി. ഈ ജോലി അദ്ദേഹത്തെ വൈവിധ്യമാർന്ന ആളുകളുമായും അവരുടെ പ്രശ്നങ്ങളുമായും ബന്ധപ്പെടുത്തുന്നതിൽ സഹായിച്ചു. നേരത്തെ, നാരായണൻ സ്വാമി ആന്റ് ഫ്രണ്ട്സ് എന്ന തന്റെ ആദ്യ കൃതിയുടെ കൈയെഴുത്തുപ്രതി ഓക്സ്ഫോർഡിലെ ഒരു സുഹൃത്തിന് അയച്ചിരുന്നു.  ഈ സമയത്ത് സുഹൃത്ത് ഈ കൈയ്യെഴുത്തുപ്രതി [[ഗ്രേയം ഗ്രീൻ|ഗ്രഹാം ഗ്രീൻ]] എന്ന ഇംഗ്ലീഷ് സാഹിത്യകാരനെ കാണിച്ചുകൊടുത്തു. ഗ്രീൻ ഈ പുസ്തകം തന്റെ പ്രസാധകന് ശുപാർശ ചെയ്യുകയും ഒടുവിൽ അത് 1935 ൽ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. ഇംഗ്ലീഷ് സംസാരിക്കുന്ന വായനക്കാർക്കിടിയിൽ കൂടുതൽ സ്വീകാര്യനാകുന്നതിനായി അദ്ദേഹത്തിന്റെ പേര് ചുരുക്കണമെന്ന് ഗ്രീൻ നാരായണനെ ഉപദേശിക്കുകയും ചെയ്തു. അർദ്ധ ആത്മകഥാപരമായ ഈ പുസ്തകം അദ്ദേഹത്തിന്റെ കുട്ടിക്കാലം മുതലുള്ള നിരവധി സംഭവങ്ങളെ അടിസ്ഥാനമാക്കി രചിച്ചതായിരുന്നു. പുസ്തകം മികച്ച അവലോകനങ്ങൾ നേടിയെങ്കിലും വിൽപ്പന കുറവായിരുന്നു. കോളേജിലെ അദ്ദേഹത്തിന്റെ അനുഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രചിക്കപ്പെട്ട  നാരായണന്റെ അടുത്ത നോവലായ ദി ബാച്ചിലർ ഓഫ് ആർട്സ് (1937) ഒരു നിഷേധിയായ കൌമാരക്കാരൻ നന്നായി പെരുമാറുന്ന മുതിർന്നയാളിലേക്ക് കൂടുമാറുന്ന കഥയാണ് കൈകാര്യം ചെയ്തത്. വീണ്ടും ഗ്രീന്റെ ശുപാർശപ്രകാരം ഇത് മറ്റൊരു പ്രസാധകനാണ് പുറത്തിറക്കിയത്. അദ്ദേഹത്തിന്റെ മൂന്നാമത്തെ നോവൽ ദി ഡാർക്ക് റൂം (1938) പുരുഷനെ ഹിംസകനും സ്ത്രീയെ വിവാഹമെന്ന കൂട്ടിലകപ്പെട്ട ഇരയായും കാണിക്കുന്ന ഗാർഹിക സ്വരച്ചേർച്ചയില്ലായ്മയെന്ന വിഷയം കൈകാര്യ ചെയ്തു.  ഇതും മറ്റൊരു പ്രസാധകനാൽ പ്രസിദ്ധീകരിക്കപ്പെടുകയും മികച്ച അവലോകനങ്ങൾ ലഭിക്കുകയും ചെയ്തു. 1937 ൽ നാരായണന്റെ പിതാവ് മരണമടയുകയും യാതൊരു ധനാഗമ മാർഗ്ഗമില്ലാത്തിതിനാൽ മൈസൂർ സർക്കാരിൽ നിന്ന് ഒരു കമ്മീഷൻ സ്വീകരിക്കാൻ നാരായണൻ നിർബന്ധിതനായിത്തീരുകയും ചെയ്തു.
 
94-ആം വയസ്സുവരെ നാരായൺ ജീവിച്ചിരുന്നു. 87-ആം വയസ്സുവരെ - അൻപതു വർഷത്തിലേറെ, ആർ.കെ. നാരായണൻ സർഗ്ഗരചന തുടർന്നു. പതിനാലു [[നോവൽ|നോവലുകൾ]], അഞ്ച് വാല്യങ്ങളിലുള്ള [[ചെറുകഥ|ചെറുകഥകൾ]], അനവധി [[യാത്രാവിവരണം|യാത്രാവിവരണങ്ങൾ]], ഗദ്യേതര സാഹിത്യത്തിന്റെ ശേഖരങ്ങൾ, [[ഇന്ത്യൻ ഇതിഹാസങ്ങൾ|ഇന്ത്യൻ ഇതിഹാസങ്ങളുടെ]] ചുരുക്കിയ ഇംഗ്ലീഷ് തർജ്ജമ, [[മൈ ഡേയ്സ്]] എന്ന ഓർമ്മക്കുറിപ്പ് എന്നിവ ആർ.കെ. നാരായൺ രചിച്ചു.
"https://ml.wikipedia.org/wiki/ആർ.കെ._നാരായൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്