"ആർ.കെ. നാരായൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
ആർ.കെ. നാരായണിന്റെ സംവേദനക്ഷമവും മനോഹരമായി ചിത്രീകരിച്ചതുമായ പല കഥകളുടെയും പശ്ചാത്തലം തെക്കേ ഇന്ത്യയിലെ സാങ്കല്പിക പട്ടണമായ [[മാൽഗുഡി]] എന്ന പട്ടണമാണ്. ''[[സ്വാമി ആന്റ് ഫ്രണ്ട്സ്]]'' എന്ന തന്റെ ആദ്യനോവൽ മുതൽ ആർ.കെ. നാരായണന്റെ മിക്ക നോവലുകളും തനതായ വ്യക്തിത്വം നിലനിർത്തവേ തന്നെ പല ഇന്ത്യൻ സ്വഭാവ വിശേഷതകളും പ്രകടിപ്പിക്കുന്നു. നിത്യജീവിതത്തിന്റെ ഹാസ്യവും ഊർജ്ജവും ആഘോഷിച്ച് സ്നേഹപൂർണ്ണമായ മനുഷ്യത്വത്തിൽ അധിഷ്ടിതമായി നോവലുകൾ രചിച്ച [[വില്യം ഫോക്നർ|വില്യം ഫോക്നറുമായി]] ആർ.കെ. നാരായണനെ ഉപമിക്കാറുണ്ട്.<ref>[http://www.hinduonnet.com/2001/05/16/stories/05162512.htm R.K. Narayan 1906-2001]</ref>
== ജീവിതരേഖ ==
ആർ. കെ. നാരായണൻ ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസിൽ (ഇപ്പോൾ ചെന്നൈ, തമിഴ്‌നാട്) ഒരു അയ്യർ വടാമ [[തമിഴ് ബ്രാഹ്മണർ|തമിഴ് ബ്രാഹ്മണ കുടുംബത്തിൽ]] 1906 [[ഒക്ടോബർ 10]]-ന് ജനിച്ചു. ആറ് ആൺമക്കളും രണ്ട് പെൺമക്കളുമുള്ള ഒരു കുടുംബത്തിലെ എട്ട് മക്കളിൽ ഒരാളായിരുന്നു അദ്ദേഹം. ആൺകുട്ടികളിൽ രണ്ടാമനായിരുന്ന നാരായണന്റെ ഇളയ സഹോദരൻ രാമചന്ദ്രൻ പിന്നീട് ജെമിനി സ്റ്റുഡിയോയിൽ പത്രാധിപരായി. പ്രശസ്തനായ ഇന്ത്യൻ കാർട്ടൂണിസ്റ്റായ [[ആർ.കെ. ലക്ഷ്മൺ]] ഇളയ സഹോദരനാണ്‌. ഒരു സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന പിതാവിന്റെ സ്കൂളിലാണ് നാരായൺ ഏതാനും കാലം വിദ്യാഭ്യാസം നിർവ്വഹിച്ചത്. പിതാവിന്റെ ജോലിസ്ഥലം പതിവായി മാറിയിരുന്നതിനാൽ നാരായണൻ തന്റെ ബാല്യകാലത്തിന്റെ ഒരു ഭാഗം മാതൃ മുത്തശിയായ പാർവതിയുടെ സംരക്ഷണയിൽ ചെലവഴിച്ചു. ഇക്കാലത്ത് അദ്ദേഹത്തിന്റെ ഉറ്റസുഹൃത്തുക്കളും കളിക്കൂട്ടുകാരുംകളിക്കൂട്ടുകാരുമായി ഉണ്ടായിരുന്നത് ഒരു മയിലും ഒരു വികൃതിയായ ഒരു കുരങ്ങുമായിരുന്നു.
 
മുത്തശ്ശി അദ്ദേഹത്തിന് നൽകിയ കുഞ്ഞപ്പ എന്ന വിളിപ്പേരിലാണ് കുടുംബ വൃത്തങ്ങളിൽ അദ്ദേഹം അറിയപ്പെട്ടത്. അവർ കുട്ടിയെ [[ഗണിതം|ഗണിതശാസ്ത്രം]], [[പുരാണങ്ങൾ|പുരാണം]], ശാസ്ത്രീയ ഇന്ത്യൻ [[ശാസ്ത്രീയ സംഗീതം]], [[സംസ്കൃതം|സംസ്‌കൃതം]] എന്നിവ പഠിപ്പിച്ചു. ലക്ഷ്മണന്റെ അഭിപ്രായത്തിൽ, കുടുംബം കൂടുതലും ഇംഗ്ലീഷിൽ സംസാരിക്കുകയും നാരായണനും സഹോദരങ്ങളും വ്യാകരണ പിശകുകളെ അഭിമുഖീകരിക്കുകയും ചെയ്തു. മുത്തശ്ശിക്കൊപ്പം താമസിക്കുമ്പോൾ, നാരായണൻ പുരസവാൽക്കത്തിലെ ലൂഥറൻ മിഷൻ സ്കൂൾ, സി.ആർ.സി. ഹൈസ്കൂൾ, ക്രിസ്ത്യൻ കോളേജ് ഹൈ സ്കൂൾ ഉൾപ്പെടെയുള്ള മദ്രാസിലെ സ്കൂളുകളിൽ തുടർച്ചയായ പഠനം നടത്തി. ഒരു വിജ്ഞാന കുതുകിയായിരുനന്ന നാരായണന്റെ  ആദ്യകാല ഇഷ്ട സാഹിത്യകാരന്മാരിൽ ചാൾസ് ഡിക്കൻസ്, വോഡ്ഹൌസ്, ആർതർ കോനൻ ഡോയൽ, തോമസ് ഹാർഡി എന്നിവരും ഉൾപ്പെടുന്നു. പന്ത്രണ്ടു വയസ്സുള്ളപ്പോൾ, സ്വാതന്ത്ര്യ അനുകൂല മാർച്ചിൽ പങ്കെടുത്ത നാരായണനെ അരാഷ്ടീയ വാദികളും എല്ലാ സർക്കാരുകളും അധാർമ്മികാരുമാണെന്ന് വിശ്വസിച്ചിരുന്ന കുടുംബത്തിലെ അമ്മാവൻ ശാസിച്ചു.
 
പിതാവിന് മഹാരാജാസ് കോളേജ് ഹൈസ്കൂളിലേക്ക് മാറ്റം കിട്ടിയപ്പോൾ കുടുംബത്തോടൊപ്പം താമസിക്കാനായി നാരായണൻ മൈസൂരിലേക്ക് താമസം മാറി. സ്കൂളിലെ നിറഞ്ഞ ലൈബ്രറിയും ഒപ്പം പിതാവിന്റെ സ്വന്തമായ ലൈബ്രറിയും അദ്ദേഹത്തിന്റെ വായനാശീലത്തെ പരിപോഷിപ്പിച്ചതോടൊപ്പം അദ്ദേഹം എഴുതാനും തുടങ്ങുകയും ചെയ്തു. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം സർവ്വകലാശാലാ പ്രവേശന പരീക്ഷയിൽ പരാജയപ്പെട്ട നാരായണൻ ഒരു വർഷം വീട്ടിൽ വായനയിലും എഴുത്തിലുമായി ചെലവഴിച്ചു. 1926 ൽ ഈ പരീക്ഷ പാസായ അദ്ദേഹം മൈസൂർ മഹാരാജ കോളേജിൽ തുടർ പഠനത്തിന് ചേർന്നു. ഇവിടെ നാരായണന് ബിരുദം നേടാൻ പതിവിലും ഒരു വർഷം കൂടുതലായി, നാല് വർഷമെടുത്തു. [[മൈസൂർ മഹാരാജാസ് കോളേജ്|മൈസൂർ മഹാരാജാസ് കോളേജിൽ]] നിന്ന് ബി.എ. പാസ്സായ അദ്ദേഹം ബിരുദാനന്തര ബിരുദം (എം.എ.) എടുക്കുന്നതിലൂടെ സാഹിത്യത്തോടുള്ള താത്പര്യം ഇല്ലാതാകുമെന്ന സുഹൃത്തിന്റെ പ്രേരണയാൽ ഹൈസ്കൂൾ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചുവെങ്കിലും കായികാദ്ധ്യാപകന് പകരക്കാരനായി ജോലി ചെയ്യാൻ വിദ്യാലയത്തിലെ സ്കൂളിലെ പ്രധാനാധ്യാപകൻ ആവശ്യപ്പെട്ടപ്പോൾ  അദ്ദേഹം പ്രതിഷേധസൂചകമായി  അഞ്ചു ദിവസത്തിനു‍ ശേഷം ജോലി രാജി വെച്ച. ഈ അനുഭവം നാരായണന് തന്റെ ഒരേയൊരു ജീവിതചര്യ സാഹിത്യ രചനയാണെന്ന് മനസ്സിലാക്കിക്കുകയും, വീട്ടിൽത്തന്നെ തുടർന്നുകൊണ്ട് നോവലുകൾ എഴുതാനുള്ള തീരുമാനത്തിലെത്തിക്കുകയും പിന്നീട് സാഹിത്യരചനയിൽ മുഴുകുകയും ചെയ്തു. ''ഡവലപ്പ്മെന്റ് ഓഫ് മാരിടൈം ലോസ് ഓഫ് സെവന്റീൻത് സെഞ്ചുറി ഇംഗ്ലണ്ട്'' എന്ന പുസ്തകത്തിന്റെ അവലോകനമായിരുന്നു അദ്ദേഹത്തിന്റെ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട കൃതി. തുടർന്ന്, ഇംഗ്ലീഷ് പത്രമാസികകൾക്കായി ഇടയ്ക്കിടെ പ്രാദേശിക പ്രതിപത്തിയുള്ള കഥകൾ എഴുതാൻ തുടങ്ങി. രചനയ്ക്ക് വലിയ പ്രതിഫലം ലഭിച്ചില്ലെങ്കിലും (ആദ്യ വർഷത്തെ വരുമാനം ഒൻപത് രൂപയും പന്ത്രണ്ട് വർഷവുമായിരുന്നു), ലളിത  ജീവിതവും കുറഞ്ഞ ആവശ്യങ്ങളും മാത്രം ഉണ്ടായിരുന്ന അദ്ദേഹത്തെ കുടുംബവും സുഹൃത്തുക്കളും ഒരു പാരമ്പര്യവിരുദ്ധമായ ജോലിയുടെ തിരഞ്ഞെടുപ്പിനെ ബഹുമാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു. 1930 ൽ നാരായണൻ തന്റെ അമ്മാവൻ അവഹേളിക്കുകയും ഒരുകൂട്ടം പ്രസാധകർ നിരസിക്കുകയും ചെയ്ത തന്റെ ആദ്യ നോവലായ ‘സ്വാമി ആൻഡ് ഫ്രണ്ട്സ്’  രചിച്ചു.  ഈ പുസ്തകത്തിലൂടെ നാരായണൻ മാൽഗുഡി എന്ന ഒരു കൽപ്പിത പട്ടണംതന്നെ സൃഷ്ടിച്ചു.
"https://ml.wikipedia.org/wiki/ആർ.കെ._നാരായൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്