"യു.എ. ഖാദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
== ജീവിതരേഖ ==
 
[[1935]]-ൽ പഴയ [[മ്യാൻമാർ|ബർമ്മയിലെ]] [[റംഗൂൺ|റംഗൂണിനു]] സമീപം മോൺ സംസ്ഥാനത്ത് മൊയ്‌തീൻ കുട്ടി ഹാജി ,മമോദി ദമ്പതികൾക്ക് [[ഇരാവതി നദി|ഇരാവതി]] നദിയോരത്തെ ബില്ലിൻ എന്ന ഗ്രാമത്തിലാണ് യു എ ഖാദർ ജനിച്ചത് <ref>[http://www.mathrubhumi.com/extras/special/story.php?id=73458 യു. എ. ഖാദറിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, മാതൃഭൂമി ഓൺലൈൻ ]</ref><ref>{{cite news|title = വായന|url = http://www.madhyamam.com/weekly/2061|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 787|date = 2013 മാർച്ച് 25|accessdate = 2013 മെയ് 21|language = മലയാളം}}</ref>. മാതാവ് [[ബർമ്മ|ബർമ്മാക്കാരിയായ]] മാമെദി. പിതാവ് കേരളീയനാണ് . ഇദ്ദേഹം ജനിച്ച് മൂന്ന് ദിവസത്തിന് ശേഷം മാതാവായ മമദി മരണപ്പെട്ടു .മരണകാരണം വസൂരിയായിരുന്നു .<ref name="Interview1">Safiya Fathima (10 October 2016). [https://www.azhimukham.com/ua-khader-writer-in-malayalam-interview-safiya/ "ഓർമ്മയിലെ വ്യാളി മുഖങ്ങൾ; ഒറ്റപ്പെടലിന്റെ, ഭയത്തിന്റെ ബാല്യം-യു എ ഖാദർ/അഭിമുഖം"]. ''Azhimukham''. Retrieved 24 February 2019.</ref> എന്നിരുന്നാലും, നവജാതശിശു നന്നായി പരിപാലിക്കപ്പെട്ടു. ഏതാനും വർഷങ്ങൾക്കുശേഷം രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചപ്പോൾ ഈ കുട്ടിയും കുടുംബവും ബർമയിലെ വാസസ്ഥലത്തുനിന്ന് മറ്റു സുരക്ഷിത മേഖലകളിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരായി തീർന്നു .<ref name="Interview12">Safiya Fathima (10 October 2016). [https://www.azhimukham.com/ua-khader-writer-in-malayalam-interview-safiya/ "ഓർമ്മയിലെ വ്യാളി മുഖങ്ങൾ; ഒറ്റപ്പെടലിന്റെ, ഭയത്തിന്റെ ബാല്യം-യു എ ഖാദർ/അഭിമുഖം"]. ''Azhimukham''. Retrieved 24 February 2019.</ref> ഏഴാമത്തെ വയസ്സിൽ യു എ ഖാദർ പിതാവിനോടൊപ്പം കേരളത്തിലേക്ക് മടങ്ങുകയും പിതാവിന്റെ ജന്മനാടായ കൊയിലാണ്ടിയിൽ എത്തുകയും ഒരു മലയാളിയായി വളരുകയും ചെയ്തു.<ref name="Interview13">Safiya Fathima (10 October 2016). [https://www.azhimukham.com/ua-khader-writer-in-malayalam-interview-safiya/ "ഓർമ്മയിലെ വ്യാളി മുഖങ്ങൾ; ഒറ്റപ്പെടലിന്റെ, ഭയത്തിന്റെ ബാല്യം-യു എ ഖാദർ/അഭിമുഖം"]. ''Azhimukham''. Retrieved 24 February 2019.</ref> [[കൊയിലാണ്ടി]] ഗവണ്മെന്റ് ഹൈസ്കൂളിൽ നിന്ന് പഠനം പൂർത്തിയാക്കിയശേഷം മദ്രാസ് കോളെജ് ഓഫ് ആർട്ട്‌സിൽ നിന്ന് [[ചിത്രകല|ചിത്രകലയിൽ]] ബിരുദം നേടി. [[ചെന്നൈ|ചെന്നൈയിൽ]] ഒരു വിദ്യാർത്ഥിയായിരിക്കുമ്പോൾ കെ. എ. കൊടുങ്ങല്ലൂരിനേപ്പോലെയുള്ള എഴുത്തുകാരും [[സി.എച്ച്. മുഹമ്മദ്കോയ|സി.എച്ച്. മുഹമ്മദ് കോയയെപ്പോലുള്ള]] സാമൂഹ്യ പ്രവർത്തകരുമായുമായുള്ള ബന്ധം പുലർത്തിയിരുന്നു . ഇത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറി.<ref name="Madras">[http://www.hindu.com/2010/03/22/stories/2010032262330400.htm "U.A. Khader felicitated"]. ''The Hindu''. Retrieved 24 February 2019.</ref> സി. എച്ച്. മുഹമ്മദ് കോയയാണ് അദ്ദേഹത്തിന് ബാല്യകലസഖി എന്ന കൃതി വായിക്കുവാൻ നൽകിക്കൊണ്ട് സാഹിത്യ ലോകത്തേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനത്തിന് തുടക്കമിട്ടത്.<ref name="Bio">[http://www.hindu.com/2008/08/11/stories/2008081158940200.htm "U.A. Khader, in his own words"]. ''The Hindu''. Retrieved 24 February 2019.</ref>
 
[[മദ്രാസ്|മദ്രാസ്സിൽ]] താമസിക്കുന്ന കാലത്ത് കേരള സമാജം സാഹിത്യ സംഘവുമായുള്ള ബന്ധം എഴുത്തിനു വലിയ മുതൽക്കൂട്ടായി . [[1953]] മുതൽ ആനുകാലികങ്ങളിൽ കഥയെഴുതിത്തുടങ്ങി. [[1956]]-ൽ [[നിലമ്പൂർ|നിലമ്പൂരിലെ]] ഒരു മരക്കമ്പനിയിൽ ഗുമസ്തനായി ജോലി ആരംഭിച്ചു . [[1957]] മുതൽ [[ദേശാഭിമാനി ദിനപ്പത്രം|ദേശാഭിമാനി ദിനപത്രത്തിന്റെ]] പ്രപഞ്ചം വാരികയുടെ സഹപത്രാധിപർ. പിന്നീട് [[ആകാശവാണി]] കോഴിക്കോട് നിലയത്തിലും മെഡിക്കൽ കോളെജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറ്റേണൽ ആന്റ് ചൈൽഡ് ഹെൽത്തിലും ഗവണ്മെന്റ് ആശുപത്രിയിലും ജോലിചെയ്തു. [[1990]]-ൽ സർക്കാർ സർവ്വീസിൽ നിന്നു വിരമിച്ചു. കഥാസമാഹാരങ്ങൾ, ലേഖനങ്ങൾ , നോവലുകൾ തുടങ്ങി 40-ൽ ഏറെ കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട് . 2020 ഡിസംബർ 12 ന് അന്തരിച്ചു
"https://ml.wikipedia.org/wiki/യു.എ._ഖാദർ" എന്ന താളിൽനിന്ന് ശേഖരിച്ചത്