"ബംഗ്ലാദേശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 90:
[[File:Jatiyo Sangshad Bhaban (Roehl).jpg|left|thumb|[[ജാതീയ സൻസദ്]]: ബംഗ്ലാദേശിന്റെ പാർലമെന്റ് മന്ദിരം. ലോകത്തിലെ ഏറ്റവും വലിയ പാർലമെന്റ് മന്ദിരങ്ങളിലൊന്ന്.]]
 
ഇന്ത്യയിലെ [[പശ്ചിമ ബംഗാൾ|പശ്ചിമബംഗാളിന്റെ]] ചരിത്രമാണ് ബംഗ്ലാദേശിന്റെ ആദ്യകാലചരിത്രം."[[ഭിന്നിപ്പിച്ചു ഭരിക്കുക]]" എന്ന ബ്രിട്ടീഷുകാരുടെ തന്ത്രത്തിന്റെ ഫലമായി 1905-ൽ കഴ്സൺ പ്രഭു ബംഗാളിനെ കിഴക്കൻ ബംഗാളെന്നും പടിഞ്ഞാറൻ ബംഗാളെന്നും വിഭജിച്ചുവെങ്കിലും ജനരോഷത്തെത്തുടർന്ന് [[ബംഗാൾ വിഭജനം (1905)|വിഭജനം]] റദ്ദാക്കാൻ [[ബ്രിട്ടൺ]] നിർബന്ധിതമായി.<ref name="test1">{{cite book |title= മാതൃഭൂമി ഇയർബുക്ക് |publisher= മാതൃഭൂമി |year= 2012 |isbn= 978-81-8265-259-0 }}</ref> ധാക്ക കേന്ദ്രമാക്കി കിഴക്കൻ ബംഗാളിനെ സൃഷ്ടിക്കുകയെന്നായിരുന്നു ബ്രിട്ടീഷുകാരുടെ ലക്ഷ്യം.<ref>{{cite book |coauthors= ലാറി കൊളിൻസ്, ഡൊമിനിക് ലാപ്പിയർ |title= സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ |publisher= ഡി.സി. ബുക്സ് |year= 1976 |month= ഒക്ടോബർ |isbn= 81-713-0093-6 }}</ref> മുസ്ലീങ്ങൾക്ക് ഭൂരിപക്ഷമുള്ള രാജ്യം യാഥാർത്ഥ്യമായത് പിന്നീട് 1947-ൽ [[ഇന്ത്യയുടെ വിഭജനം|ഇന്ത്യ-പാക് വിഭജനത്തോടെയായിരുന്നു.]] 1947-ൽ ഇന്ത്യ മൂന്നായി വിഭജിക്കപ്പെട്ടു. ഇന്ത്യയുടെ കിഴക്കും പടിഞ്ഞാറുമായി 1600 കിലോമീറ്റർ അകലത്തിൽ പാകിസ്താൻ രണ്ട് ഭൂപ്രദേശങ്ങളിലായി കിടന്നു. തുടക്കത്തിൽത്തന്നെ ഇരുപ്രദേശങ്ങളും തമ്മിൽ കല്ലുകടിയായിരുന്നു. [[ഭാഷ]], സംസ്കാരം, വശീയത എന്നിങ്ങനെയെല്ലാക്കാര്യത്തിലും രണ്ട് പ്രദേശങ്ങളും ഭിന്നിച്ചുനിന്നു. ഇരുദേശങ്ങൾക്കിടയിലും കൂടി പൊതുവായ കാര്യം ഒന്നേയുണ്ടായിരുന്നുള്ളു-മതം.
പാകിസ്താന്റെ സ്ഥാപകനായ [[മുഹമ്മദ് അലി ജിന്ന]] 1948-ൽ അന്തരിച്ചതിനുശേഷം ഖ്വാജാ നാസിമുദ്ദീൻ പാകിസ്താൻ ഗവർണർ ജനറലും നൂറുൽ അമീൻ കിഴക്കൻ പാകിസ്താന്റെ മുഖ്യമന്ത്രിയുമായി. 1954 ഏപ്രിൽ രണ്ട് വരെ അമീൻ അധികാരത്തിലിരുന്നു. ഈ കാലയളവിലാണ് കിഴക്കൻ പാകിസ്താനിൽ ദേശീയഭാഷാപ്രസ്ഥാനം ശക്തിപ്രാപിച്ചത്. ഏഴു ശതമാനം ജനങ്ങൾ മാത്രം സംസാരിക്കുന്ന [[ഉറുദു|ഉറുദുവിനു]] പകരം ഭൂരിപക്ഷ ഭാഷയായ [[ബംഗാളി|ബംഗാളിയെ]] ഔദ്യോഗികഭാഷയാക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികളും സമരത്തിനിറങ്ങി.<ref name="test2">{{cite book |title= ലോകരാഷ്ട്രങ്ങൾ |publisher= ഡി.സി. ബുക്സ് |year= 2007 |month= ഏപ്രിൽ |isbn= 81-264-1465-0 }}</ref>.
1954 മാർച്ചിൽ നടന്ന കിഴക്കൻ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ അവാമി മുസ്ലീം ലീഗ്, കൃഷക്-ശ്രമിക് പാർട്ടി, നിസാം-ഇ-ഇസ്ലാം എന്നീ കക്ഷികളുടെ മുന്നണിയായ ഐക്യമുന്നണി അധികാരത്തിലേറി. കൃഷക്- ശ്രമിക് പാർട്ടി നേതാവായ ഫ്സലുൾ ഹഖ് മുഖ്യമന്ത്രിയായി. മുസ്ലീം ലീഗ് മന്ത്രിസഭയെ പുറത്താക്കാൻ ശ്രമങ്ങൾ നടത്തിക്കൊണ്ടിരുന്നു. അധികം താമസിയാതെ അവരതിൽ വിജയിക്കുകയും സർക്കാറിനെ പടിഞ്ഞാറൻ പാകിസ്താൻ പിരിച്ചുവിടുകയും ചെയ്തു. ബംഗാളികളും അല്ലാത്തവരും തമ്മിൽ മില്ലുകളിലും ഫാക്ടറികളിലും വച്ചുണ്ടായ കലാപമായിരുന്നു കാരണം. ഫസലുൾ ഹഖിനെ കേന്ദ്ര അഭ്യന്തരമന്ത്രിയാക്കുകയും ചെയ്തു.
"https://ml.wikipedia.org/wiki/ബംഗ്ലാദേശ്" എന്ന താളിൽനിന്ന് ശേഖരിച്ചത്