"ആറുദിനയുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 45:
280,000 മുതൽ 325,000 വരെ [[ഫലസ്തീനികൾ|പലസ്തീനികൾ]] പലായനം ചെയ്യുകയോ വെസ്റ്റ് ബാങ്കിൽ നിന്ന് പുറത്താക്കപ്പെടുകയോ ചെയ്തത് വലിയ ദുരന്തമായി മാറി. {{Sfn|Bowker|2003|p=81}} കൂടാതെ ഒരു ലക്ഷത്തിലധികം പേർ ഗോലാൻ കുന്നുകളിൽ നിന്ന് പലായനം ചെയ്തു. {{Sfn|McDowall|1991|p=84}} അറബ് ലോകത്തുടനീളം, യഹൂദ ന്യൂനപക്ഷ സമുദായങ്ങൾ [[അറബ്, മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള ജൂതരുടെ പുറപ്പാട്|പലായനം ചെയ്യുകയോ പുറത്താക്കപ്പെടുകയോ ചെയ്തു]], ജൂത അഭയാർഥികൾ പ്രധാനമായും ഇസ്രായേലിലേക്കാണ് പോയത്{{Citation needed}}.
==കാരണങ്ങൾ==
1967 ആയപ്പോഴേക്കും ഇസ്രയേൽ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് മധ്യപൂർവേഷ്യയിലെ നിർണ്ണായ ശക്തിയായി കഴിഞ്ഞിരുന്നു. ശത്രുരാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെട്ടു നിന്ന ഇസ്രയേൽ, ആയുധമുപയോഗിച്ചാണ് അതിജീവിച്ചത്. പലസ്ഥീൻ തീവ്രവാദവും അറബിശത്രുതയും ഇസ്രയേലിന്റെ ഉറക്കം കെടുത്തി. പലസ്തീനിന്റെ വിമോചനത്തിനായി ഉണ്ടായ ഒളിപ്പോർ സംഘങ്ങൾക്കും, അവർക്കു പിന്തുണ നല്കിയ ഈജിപ്തിനുമെതിരെ ഇസ്രയേൽ കൈക്കൊണ്ട കടുത്ത നിലപാടുകളാണ് യുദ്ധത്തിന് വഴിവച്ചത്. അറബി ലോകത്തിന്റെ നായകനായ ഈജിപ്ഷ്യൻ പ്രസിഡൻസ് ഗമാൽ നാസർ വിവിധ ഗറില്ലാ ഗ്രൂപ്പുകളെ പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെ കീഴിൽ ഏകോപിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.എന്നാൽ ഇത് വിജയിച്ചില്ല.സിറിയയുടെ പിന്തുണയോടെ ഒളിപ്പോർ സംഘങ്ങൾ ഇസ്രയേലിനെതിരെ ആക്രമണങ്ങൾ തുടർന്നു.1966 നവംബറിൽ ജോർദാന്റെ കൈവശമുള്ള വെസ്റ്റ് ബാങ്കിലെ അൽ-സാമ് ഗ്രാമത്തിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 18 പേർ മരിക്കുകയും 54 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 1967 ഏപ്രിലിൽ സിറിയയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇസ്രായേൽ വ്യോമസേന ആറ് സിറിയൻ മിഗ് യുദ്ധവിമാനങ്ങൾ വെടിവച്ചു വീഴ്ത്തി. സൂയസ് പ്രതിസന്ധിക്ക് ശേഷം രൂപപ്പെട്ട അന്താരാഷ്ട്ര സഖ്യങ്ങളിലൂടെയും വിദഗ്ദ്ധമായ നയതന്ത്ര നീക്കങ്ങളിലൂടെയും പിന്നീടുള്ള വർഷങ്ങളിൽ ഇസ്രയേൽ കരുത്താർജിച്ചു കൊണ്ടിരുന്നു. 1949 ലെ സമാധാനകരാർ നിലനിൽക്കുമ്പോഴും ഇസ്രയേലിന്റെ അതിർത്തികളിൽ ഏറ്റുമുട്ടലുകൾ തുടർന്നുകൊണ്ടിരുന്നു.ഇതിനിടയിലാണ് 1963-ൽ യാസർ അറഫാത്തിനെ നേതാവാക്കി അറബ് ലീഗ് PLO(Palastine Liberation Organisation) സ്ഥാപിക്കുന്നത്. 1967 മെയ് മാസം ഇസ്രയേൽ സൈന്യം സിറിയൻ അതിർത്തിയിൽ വമ്പൻ യുദ്ധ സന്നാഹം നടത്തുന്നു ,എന്ന രഹസ്യ സന്ദേശം സോവിയറ്റ് യൂണിയനിൽ നിന്ന്,ഈജിപ്ത് പ്രസിഡന്റ് നാസർ അറഫാത്തിന് ലഭിച്ചു. എന്നാൽ ഇത് പൂർണ്ണമായും തെറ്റായ ഒരു വിവരമായിരുന്നു. യുദ്ധഭൂമിയിൽ പരീക്ഷിച്ച് വിജയിച്ച ആയുധങ്ങൾക്ക് അന്താരാഷ്ട്ര മാർക്കറ്റിൽ ലഭിക്കുന്ന വിപണി മൂല്യം സോവിയറ്റ് യൂണിയന് വളരെ പ്രധാനമായിരുന്നു. രഹസ്യ സന്ദേശത്തോട് രൂക്ഷമായാണ് നാസർ പ്രതികരിച്ചത്.അറബി രാജ്യങ്ങൾ തമ്മിൽ ദ്രുതഗതിയിൽ സൈനിക സഖ്യങ്ങൾ രൂപപ്പെട്ടു. 1957-ലെ സൂയസ് പ്രതിസന്ധിയെ തുടർന്ന് സീനായിൽ ഉണ്ടായിരുന്ന, യു.എൻ സമാധാനസേനയോട് ഈജിപ്ത് - ഇസ്രയേൽ അതിർത്തിവിടാൻ ആവശ്യപ്പെട്ട നാസർ, അവിടെയ്ക്ക് സൈനിക നീക്കങ്ങൾ ആരംഭിച്ചു. ചെങ്കടലിലെ ഇസ്രയേലിലേയ്ക്കുള്ള പ്രധാന കപ്പൽ പാതയായ ടെറാൻ കടലിടുക്കിനെ നിരീക്ഷിച്ചു കൊണ്ട് അവിടെ നിലയുറപ്പിച്ചു. ഇസ്രയേലിന് സമുദ്ര മാർഗ്ഗം അടഞ്ഞു. ഇസ്രയേലിനെ ഭൂമുഖത്തു നിന്നും ഇല്ലാതാക്കുവാൻ അറബ് രാജ്യങ്ങൾ തീരുമാനിക്കുകയും, ജോർദാനുമായി ഈജിപ്ത് സൈനിക കരാറിൽ ഏർപ്പെടുകയും ചെയ്തു. 1957-ലെ വെടിനിർത്തൽ കരാർ പ്രകാരം,ഇതെല്ലാം ഒരു യുദ്ധത്തിന് കാരണമോ, യുദ്ധത്തിന് ന്യായീകരണമോ ആയിരിക്കുമെന്ന സുപ്രധാന പ്രഖ്യാപനം ഇസ്രയേൽ നടത്തി. നാലു വശത്തു നിന്നും ഇസ്രയേൽ വളയപ്പെട്ടു.ഈ സമയത്ത് ശത്രുരാജ്യങ്ങളുമായി താരതമ്യം ചെയ്താൽ ദുർബലമായ തങ്ങളുടെ വ്യോമസേനയുമായി ഇസ്രയേൽ കഠിന പരിശീലനത്തിലായിരുന്നു. ജൂൺ 4 ന് യുദ്ധം എന്ന തീരുമാനത്തിന് ഇസ്രയേൽ പാർലമെന്റ് നെസറ്റ് അംഗീകാരം നൽകി. തിരിച്ചടിക്കാൻ തീരുമാനിച്ച [[ഇസ്രായേൽ]] ജൂൺ 5 ന് അതിരാവിലെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഈജിപ്ത് വിമാനതാവളങ്ങൾ ആക്രമിച്ചു. വളരെ സവിശേഷമായ ഒരു തന്ത്രമായിരുന്നു അവർ പ്രയോഗിച്ചത്. തങ്ങളുടെ യുദ്ധവിമാനങ്ങളെ പല വ്യൂഹങ്ങളായി തിരിച്ച് തുടർച്ചയായി ആക്രമിക്കുക. ഒരു വ്യൂഹം ആക്രമണം കഴിഞ്ഞ് തിരിച്ച് വരുമ്പോൾ അടുത്ത വ്യൂഹം ആക്രമണം തുടങ്ങിയിട്ടുണ്ടാകും. അപ്പോൾ ആദ്യവ്യൂഹം ഇന്ധനം നിറച്ച് തയ്യാറാവും. ഈജിപ്തിന്റെ ആകാശം മുഴുവൻ ഇസ്രയേൽ വിമാനങ്ങളാൽ നിറയപ്പെട്ടു.രണ്ടു ദിവസം കൊണ്ട് തങ്ങളുടെ മൂന്നിരട്ടി വരുന്ന ഈജിപ്ത് വ്യോമസേനയുടെ 700-ൽ പരം വിമാനങ്ങളും നിരവധി റഡാർ സ്സ്റ്റേഷനുകളും മുഴുവൻ വിമാനതാവളങ്ങളും ഇസ്രയേൽ ചുട്ടരിച്ചു.ഈജിപ്തിന്റെ ഒറ്റ വിമാനത്തിനു പോലും പറന്നുയരുവാൻ സാധിച്ചില്ല.റൺവേകൾ താറുമാറാവുകയും വിമാനങ്ങൾ നഷ്ടപ്പെടുകയും ചെയ്തതോടെ , സീനായ് മരുഭൂമിയിൽ തമ്പടിച്ചിരുന്ന ഈജിപ്ത് കരസേനക്ക് റേഡിയോ സന്ദേശം മുറിഞ്ഞു. ഈ അവസരത്തിൽ ആക്രമിച്ച് കയറിയ ജൂത സൈന്യത്തിനു മുമ്പിൽ, ചിതറിയോടിയ ഈജിപ്ത് പട്ടാളത്തെ ഇസ്രയേൽ സേന വളഞ്ഞിട്ട് ആക്രമിച്ചു. യുദ്ധത്തിന്റെ മൂന്ന് നാല് ദിവസത്തിൽ തന്നെ സീനായ് മരുഭൂമി പിടിച്ചെടുത്ത് ഇസ്രയേൽ കരസേന സൂയസ് കനാൽ വരെയെത്തി. മിന്നൽ വേഗത്തിൽ ഈജിപ്തിനെ കീഴടക്കികൊണ്ടിരുന്ന സമയത്തു തന്നെ ഏതാണ്ടിതേ രീതിയിൽ സിറിയൻ സൈന്യത്തെയും കീഴടക്കി. ഗോലാൻ കുന്നുകളും ഗാസാ മുനമ്പും സീനായ് ഉപദ്വീപും പിടിച്ചെടുത്തു.ജറുസലേം അടങ്ങുന്ന വെസ്റ്റ്റ്റ് ബാങ്കിൽ വലിയ ഒരു പോരാട്ടത്തിന് ഇസ്രയേലിന് താൽപര്യമില്ലായിരുന്നു. വൻ ആൾനാശം മുന്നിൽ കണ്ട് ഇസ്രയേൽ ഭരണകൂടം അനുമതി നൽകിയില്ല.എന്നാൽ ഇരുവിഭാഗവും തമ്മിൽ വെടിവെയ്പ് നടന്നുകൊണ്ടിരുന്നു.തങ്ങൾക്ക് ജോർദ്ദാനുമായി യുദ്ധത്തിന് താൽപര്യമില്ലന്ന അറിയിപ്പ്, വൻ സമ്മർദ്ദത്തിന് വഴങ്ങി അബ്ദുദുള്ള രാജാവ് തള്ളിയതോടെ,ജൂൺ 5 ന് ഉച്ചയോടു കൂടി ഇസ്രയേൽ വ്യോമസേന ജോർദ്ദാന്റെ വ്യോമതാവളങ്ങൾ ആക്രമിച്ചു. റൺവേകകളും വിമാനങ്ങളും തകർക്കപ്പെട്ടു.ജോർദ്ദാന്റെ 25 ഹോക്കർ വിമാനങ്ങളും, കരുതിവച്ചിരുന്ന ഇന്ധനങ്ങളും നശിക്കപ്പെട്ടു. ഇതേ സമയം തന്നെ പടിഞ്ഞാറൻ ഇറാഖിലുള്ള ഇറാഖി വ്യോമതാവളങ്ങളും,സഖ്യസേനയെ സഹായിക്കാൻ തയ്യാറാക്കി നിർത്തിയിരുന്ന 34 മിഗ് വിമാനങ്ങളും, നാല് ചരക്കു വിമാനങ്ങളും ഇസ്രയേൽ വ്യോമസേന തകർത്തു. കനത്ത നാശത്തിനൊടുവിൽ,ജൂൺ പത്തോടെ ജോർദ്ദാൻ - ഇറാഖ് സംയുക്ത സൈന്യത്തെ ജോർദ്ദാൻ നദിക്ക് കിഴക്കോട്ട് തുരുത്തി ഇസ്രയേൽ സേന ജറുസലേമിൽ പ്രവേശിച്ചു. ജോർദ്ദാൻ നദിക്കു പടിഞ്ഞാറുള്ള വെസ്റ്റ് ബാങ്ക് പ്രദേശം മുഴുവൻ ഇസ്രയേലിന്റെ നിയന്ത്രണത്തിലായി. തുടർന്ന് സിറിയയെ ഗോലാൻ കുന്നുകളിൽ നിന്ന് പിന്നോട്ട് ഓടിച്ച് ഇസ്രയേൽ വിജയമാഘോഷിച്ചു. യൂറോപ്യൻ ശക്തികളുമായി രഹസ്യ സൈനിക ധാരണ ഉണ്ടാക്കിയാണ് ഇസ്രയേൽ സ്വന്തം നില ബലപ്പെടുത്തിയത്. ജൂൺ 11 യു എൻ നേതൃത്വത്തിൽ യുദ്ധത്തിന് വിരാമമായി. ഇതാണ് ആറ് ദിന യുദ്ധം' അധിനിവേശ പ്രദേശങ്ങളിൽ കുടിയേറ്റം പ്രോത്സാഹിപ്പിച്ചു കൊണ്ട് ഇസ്രയേൽ തങ്ങളുടെ നില സുരക്ഷിതമാക്കി. '6 ദിവസം കൊണ്ട് ഇസ്രായേൽ [[ഈജിപ്ത്|ഈജിപ്തിൽനിന്ന്]] [[Gaza Strip|ഗാസാ മുനമ്പും]] [[സീനായ് ഉപദ്വീപ്|സീനായ് ഉപദ്വീപും]], [[ജോർദ്ദാൻ|ജോർദ്ദാനിൽനിന്ന്]] [[West Bank|വെസ്റ്റ് ബാങ്കും]] ([[East Jerusalem|കിഴക്കൻ ജെറുസലെം]] ഉൾപ്പെടെ), [[സിറിയ|സിറിയയിൽനിന്ന്]] [[ഗോലാൻ കുന്നുകൾ|ഗോലാൻ കുന്നുകളും]] പിടിച്ചെടുത്തു. പോരാട്ടം തുടങ്ങുന്നതിന് മുൻപുണ്ടായിരുന്നതിന്റെ മൂന്നിരട്ടി ഭൂമി ഇസ്രയേലിന് സ്വന്തമായി അറബ് സംയുക്ത സൈന്യത്തിന് 20000 സൈനികരെ നഷ്ടപ്പെട്ടപ്പോൾ ഇസ്രയേലിന് നഷ്ടപ്പെട്ടത് 900-2000 സൈനികരെയായിരുന്നു. സംയുക്തസേനക്ക് 800 യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടപ്പോൾ ഇസ്രയേലിന് 40 യുദ്ധവിമാനങ്ങൾ മാത്രമാണ് നഷ്ടപ്പെട്ടത്. ഇസ്രയേൽ അസ്തിത്വം അംഗീകരിക്കാതെ തങ്ങൾക്ക് നിലനിൽപ്പില്ല എന്ന് മനസ്സിലാക്കിയ ഈജിപ്തും ജോർദ്ദാനും പിന്നീട് ജൂതരാഷ്ട്രവുമായി സന്ധി ചെയ്തു. സീനായ് മരുഭൂമി ഈജിപ്തിനും, ജോർദ്ദാൻ നദിയുടെ കിഴക്കൻ തീരങ്ങളും ഇസ്രയേൽ വിട്ടുകൊടുത്തു. അന്ന് ആക്രമണങ്ങൾക്ക് നേതൃത്വം കൊടുത്ത [[ഇസഹാക്ക് റബീൻ]] പിന്നീട് ഇസ്രയേൽ പ്രധാനമന്ത്രിയായി. ഓസ്ലോയിൽ വച്ച് യാസർ അറഫാത്തുമായി സമാധാന കരാറിൽ ഒപ്പുവച്ചു. തുടർന്ന് സമാധാനത്തിനുള്ള നൊബെൽ സമ്മാനം അദ്ദേഹത്തെ തേടിയെത്തി. പലസ്തീനുമായി സന്ധി ചെയ്യാനൊരുങ്ങിയ ഇസഹാക്ക് റബീൻ ഒരു ജൂത തീവ്രവാദിയുടെ നോക്കിനിരയായി.
 
==അടിക്കുറിപ്പുകൾ==
"https://ml.wikipedia.org/wiki/ആറുദിനയുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്