"വള്ളത്തോൾ നാരായണമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
| notableworks = എന്റെ ഗുരുനാഥൻ, ചിത്രയോഗം
}}
ലെ [[മഹാകവി]]യും, [[കേരള കലാമണ്ഡലം|കേരള കലാമണ്ഡലത്തിന്റെ]] സ്ഥാപകനുമാണ് '''വള്ളത്തോൾ നാരായണമേനോൻ'''. ആധുനികമലയാള [[കവിത്രയം|കവിത്രയത്തിൽ]] കാവ്യശൈലിയിലെ ശബ്ദസൗന്ദര്യം കൊണ്ടും, സർഗ്ഗാത്മകതകൊണ്ടും അനുഗൃഹീതനായ മഹാകവിയായിരുന്ന വള്ളത്തോൾ നാരായണമേനോൻ, തികഞ്ഞ മനുഷ്യസ്നേഹിയും, മതസൗഹാർദ്ദത്തിന്റെ വക്താവും ആയിരുന്നു. മലയാളഭാഷയെ ലോകത്തിനു മുമ്പിൽ ധൈര്യമായി അവതരിപ്പിക്കുകയും, മലയാളത്തിന്റെ തനത് കലയായ കഥകളിയെ പരിപോഷിപ്പിക്കുകയും, ലോകജനതക്കു മുമ്പിൽ സമർപ്പിക്കുകയും അതുവഴി മലയാളവും, കഥകളിയും അന്താരാഷ്ട്ര പ്രസിദ്ധി നേടുകയും ചെയ്തു. സ്വാതന്ത്ര്യലബ്ധിക്കായ് തൂലിക പടവാളാക്കി മാറ്റി ബ്രിട്ടീഷുകാർക്കെതിരെ സമരകാഹളം മുഴക്കുന്നതിന് ഭാരതജനതയെ ഒന്നടക്കം ആവേശഭരിതരാക്കുകയും മഹാത്മജിയുടെ ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിക്കുകയും, ഗാന്ധിജിയെ ഗുരുനാഥനായി സ്വീകരിക്കുകയും ചെയ്ത മഹാനായിരുന്നു മഹാകവിയായ വള്ളത്തോൾ നാരായണമേനോൻ.
 
== ജീവിതരേഖ ==
{{ആധുനിക കവിത്രയം}}
[[1878]] [[ഒക്ടോബർ 16]]-ന് [[തിരൂർ|തിരൂരിനു]] സമീപം ചേന്നര ഗ്രാമത്തിൽ വള്ളത്തോൾ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും മല്ലിശ്ശേരി ദാമോദരൻ ഇളയതിന്റെയും മകനായി ജനിച്ചു<ref>{{cite web |last1=ലേഖകൻ |first1=മനോരമ |title=ഇവിടെയാണ് മഹാകവിക്ക് സ്മാരകം ഉയരുന്നത് |url=https://www.manoramaonline.com/district-news/malappuram/2020/09/06/malappuram-vallathol-monument.html |website=manoramaonline.com |publisher=മനോരമ ഓൺലൈൻ |accessdate=20 നവംബർ 2020 |ref=published 6th Sept 2020}}</ref>. സംസ്കൃത പഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരിൽനിന്ന് തർക്കശാസ്ത്രം പഠിച്ചു.[[1905]]-ൽ തുടങ്ങിയ [[വാല്മീകി]] [[രാമായണം|രാമായണ]] വിവർത്തനം [[1907]]-ൽ‍ പൂർത്തിയാക്കി. [[1908]]-ൽ ഒരു രോഗബാധയെതുടർന്ന് ബധിരനായി (ചെവി കേൾക്കാത്തയാൾ). ഇതേത്തുടർന്നാണ് 'ബധിരവിലാപം' എന്ന കവിത അദ്ദേഹം രചിച്ചത്. [[1915]]-ൽ ചിത്രയോഗം പ്രസിദ്ധീകരിച്ചു. അതേ വർഷം കേരളോദയത്തിന്റെ പത്രാധിപനായി . [[1958]] [[മാർച്ച് 13]]-ന് 79-ആം വയസ്സിൽ അന്തരിച്ചു.
 
= [[1878]] [[ഒക്ടോബർ 16]]-ന് [[തിരൂർ|തിരൂരിനു]] സമീപം ചേന്നര ഗ്രാമത്തിൽ വള്ളത്തോൾ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും മല്ലിശ്ശേരി ദാമോദരൻ ഇളയതിന്റെയും മകനായി ജനിച്ചു<ref>{{cite web |last1=ലേഖകൻ |first1=മനോരമ |title=ഇവിടെയാണ് മഹാകവിക്ക് സ്മാരകം ഉയരുന്നത് |url=https://www.manoramaonline.com/district-news/malappuram/2020/09/06/malappuram-vallathol-monument.html |website=manoramaonline.com |publisher=മനോരമ ഓൺലൈൻ |accessdate=20 നവംബർ 2020 |ref=published 6th Sept 2020}}</ref>. സംസ്കൃത പഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരിൽനിന്ന് തർക്കശാസ്ത്രം പഠിച്ചു.[[1905]]-ൽ തുടങ്ങിയ [[വാല്മീകി]] [[രാമായണം|രാമായണ]] വിവർത്തനം [[1907]]-ൽ‍ പൂർത്തിയാക്കി. [[1908]]-ൽ ഒരു രോഗബാധയെതുടർന്ന് ബധിരനായി (ചെവി കേൾക്കാത്തയാൾ). ഇതേത്തുടർന്നാണ് 'ബധിരവിലാപം' എന്ന കവിത അദ്ദേഹം രചിച്ചത്. [[1915]]-ൽ ചിത്രയോഗം പ്രസിദ്ധീകരിച്ചു. അതേ വർഷം കേരളോദയത്തിന്റെ പത്രാധിപനായി . [[1958]] [[മാർച്ച് 13]]-ന് 79-ആം വയസ്സിൽ അന്തരിച്ചു. =
വിവിധ വിഭാഗത്തിൽപ്പെട്ടവയാണ് അദ്ദേഹത്തിന്റെ രിഭാഷകൾ. ദേശീയപ്രക്ഷോഭത്തിനെ ത്വരിപ്പിക്കുന്നതിനായി രചിച്ചവയാണ് സാഹിത്യമഞ്ജരിയിൽ സമാഹരിക്കപ്പെട്ട ദേശീയ കവനങ്ങൾ.
 
വൈക്കം സത്യാഗ്രഹകാലത്ത് (1924) ഗാന്ധിജിയെ നേരിട്ടുകണ്ട്, അദ്ദേഹത്തിന്റെ ആരാധകനായ വള്ളത്തോൾ മഹാത്മജിയെപ്പറ്റിയെഴുതിയ 'എന്റെ ഗുരുനാഥൻ' പ്രശസ്തമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ചെന്നൈ (1927), കൽക്കത്ത (1928) സമ്മേളനങ്ങളിൽ പങ്കെടുത്തു. 1922ൽ വെയിൽസ് രാജകുമാരൻ നൽകിയ പട്ടും വളയും നിരസിക്കാനുള്ള ആർജവം വള്ളത്തോൾ കാട്ടി. (ഈ സമ്മാനം സ്വീകരിച്ച ആശാൻ ഏറെ പഴി കേൾക്കുകയും ചെയ്തു).
 
=== ''സാഹിത്യപ്രവർത്തനം'' ===
നവ മഹാസാഹിത്യ(നിയോ ക്ലാസിക്) കവിയായി വിശേഷിപ്പിക്കപ്പെടുന്ന ഇദ്ദേഹം 1913-ൽ ചിത്രയോഗം എന്ന മഹാകാവ്യം രചിച്ചു<ref>http://www.mathrubhumi.com/books/special/index.php?id=260396&cat=856</ref>. 1914-ൽ കേരളോദയത്തിന്റെ പത്രാധിപനായി. ആധുനിക കവിത്രയത്തിൽ ഒരാളായ ഇദ്ദേഹത്തിന്റെ രചനകൾ ശബ്ദസൗന്ദര്യത്താലും അന്യൂനമായ പ്രകരണശുദ്ധിയാലും വേറിട്ടുനിൽക്കുന്നു.
 
വിവർത്തകനെന്ന നിലയിൽ വള്ളത്തോളിന്റെ സംഭാവനകൾ മഹത്താണ്. വാല്മീകിരാമായണത്തിന് പുറമെ അഭിജ്ഞാനശാകുന്തളം, ഋഗ്വേദം, മാതംഗലീ പത്മപുരാണം, മാർക്കണ്ഡേയപുരാണം, വാമനപുരാണം, മത്സ്യപുരാണം, ഊരുഭംഗം, മധ്യമവ്യായോഗം, അഭിഷേക നാടകം, സ്വപ്നവാസവദത്തം തുടങ്ങിയവയും അദ്ദേഹം വിവർത്തനം ചെയ്തു.ദേശസ്നേഹം തുളുമ്പുന്ന കവിതകൾ അദ്ദേഹം രചിച്ചു.
 
ചിത്രയോഗം എന്ന മഹാകാവ്യം (1913) പുറത്തു വരുന്നത് ആശാന്റെ വീണപൂവിനും നളിനിക്കും ശേഷമാണ്. കാലത്തിന് നിരക്കാത്ത കാവ്യരീതിയെന്ന പഴികേട്ടു വള്ളത്തോൾ. എന്നാൽ വള്ളത്തോളിന്റെ കാവ്യജീവിതം പുഷ്‌കലമായത് പിന്നീടെഴുതിയ ഖണ്ഡകാവ്യങ്ങളിലൂടെയും ചെറു കവിതകളിലൂടെയുമാണ്. ഗാന്ധിജിയുടെ മരണത്തിൽ ദുഃഖിച്ചെഴുതിയ വിലാപകാവ്യം 'ബാപ്പുജി' പ്രശസ്തമാണ്. വിവർത്തനംകൊണ്ട് 'കേരള വാല്മീകി'യെന്നും കഥകളിയുടെ സമുദ്ധർത്താവ് എന്ന നിലയിൽ 'കേരള ടാഗോർ' എന്നും വള്ളത്തോൾ വിളിക്കപ്പെട്ടു. 1958 മാർച്ച് 13ന് മഹാകവി അന്തരിച്ചു. 75-ാം വയസ്സിലായിരുന്നു ഋഗ്വേദ വിവർത്തനമെന്ന ശ്രമസാധ്യകൃത്യം തീർത്തത്.
 
=== ''കേരള കലാമണ്ഡലം''===
 
കേരളീയകലകളുടെ ഉന്നമനത്തിനുവേണ്ടി തൃശ്ശൂർ ചെറുതുരുത്തിയിൽ [[കേരള കലാമണ്ഡലം|കേരള കലാമണ്ഡലം]] സ്ഥാപിച്ചത് ഇദ്ദേഹമാണ്. കഥകളിയോട് അടങ്ങാത്ത കമ്പം വെച്ചുപുലർത്തിയ വള്ളത്തോൾ ഈ കലയെ പുനരുദ്ധരിക്കാൻ ചെയ്ത ശ്രമങ്ങൾ ഏറെയാണ്. 1930-ൽ വള്ളത്തോൾ കുന്നംകുളത്ത് കഥകളിവിദ്യാലയം സ്ഥാപിച്ചു. ഇതാണ് പിന്നീട് കേരള കലാമണ്ഡലമായത്. ആസ്ഥാനം പിന്നീട് ചെറുതുരുത്തിയായി. കലാമണ്ഡലത്തിന്റെ ധനശേഖരണാർഥം ഇന്ത്യയൊട്ടുക്കും നിരവധി വിദേശരാജ്യങ്ങളിലും അദ്ദേഹം പര്യടനം നടത്തി. 1948-ൽ മദ്രാസ് സർക്കാർ വള്ളത്തോളിനെ മലയാളത്തിന്റെ ആസ്ഥാനകവിയായി പ്രഖ്യാപിച്ചു. അഞ്ചുവർഷം അദ്ദേഹം ആ പദവിയിൽ തുടർന്നു. [[1954]]-ലാണ് മഹാകവിക്ക് പദ്മഭൂഷൺ ബഹുമതി ലഭിച്ചത്. സമസ്ത കേരള സാഹിത്യ പരിഷത്ത് അധ്യക്ഷൻ, കേരള സാഹിത്യ അക്കാദമി ഉപാധ്യക്ഷൻ എന്നീ പദവികളും വള്ളത്തോൾ വഹിച്ചിട്ടുണ്ട്.
 
=== ''ആരാധകർ'' ===
വള്ളത്തോൾ ഒരുപാടു പേരുടെ ആരാധനാപാത്രവുമായിരുന്നു. മലയാളസാഹിത്യവിമർശന രംഗത്തെ കുലപതി കുട്ടിക്കൃഷ്ണമാരാർ വള്ളത്തോളിനെ വാഗ്ദേവതയുടെ പുരുഷാവതാരം എന്നാണു വിശേഷിപ്പിച്ചിട്ടുള്ളത്. വള്ളത്തോളിനെ സ്തുതിക്കുന്ന ഒരു ശ്ലോകം മാരാരുടെ വകയായി ഉണ്ട്.
<poem>
{{Cquote|''തള്ളപ്പെട്ടുള്ളൊരസ്മന്മ്ർത കഥകളിയിൽ ജീവനാരാവഹിച്ച
കള്ളം വിട്ടാരുന്മ്മൾക്കരുളിയതതിലും പുത്തനാം നൃത്തരൂപം
പിള്ളേർക്കൊത്തോരു നമ്മെ പിതൃസദൃശമതിൽ പിച്ചവെപ്പിച്ചതാരാ
വള്ളത്തോൾ വെൽവുകിക്കേരള കലാമണ്ഡലാഖണ്ഡപുണ്യം.''}}
</poem>
 
പി കുഞ്ഞിരാമൻ നായരുടെ കളിയച്ഛൻ എന്ന കവിത ഒറ്റപ്പാലം സാഹിത്യപരിഷത്തിൽ അവതരിപ്പിച്ച ശേഷം കവി വള്ളത്തോളിനെ സാഷ്ടാംഗം നമസ്കരിച്ചത് ചരിത്രം.
 
== രചനകൾ ==
"https://ml.wikipedia.org/wiki/വള്ളത്തോൾ_നാരായണമേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്