"ബോർണിയൻ ഒറംഗുട്ടാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 38:
*''Pongo pygmaeus wurmbii''
}}
[[ബോർണിയോ|ബോർണിയോയിൽ]] മാത്രം കാണപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന വലിയ കുരങ്ങാണ് '''ബോർണിയൻ ഒറംഗുട്ടാൻ''' (പോങ്കോ പിഗ്മിയസ്). ബോർണിയൻ ഒറംഗുട്ടാനുകൾ മനുഷ്യരുടെ അതേ [[ഡി.എൻ.എ|ഡിഎൻ‌എയുടെ]] 97% പങ്കിടുന്നു.<ref name="Orangutan Foundation International">{{cite web|url=http://www.orangutan.org/orangutan-facts|title=Orangutan Facts|access-date=2012-03-17|publisher=Orangutan Foundation International}}</ref>
 
==വർഗീകരണം==
വരി 48:
മലേഷ്യക്കാരാണ് ബോർണിയൻ ഒറംഗുട്ടാനുകളെ ആദ്യം കണ്ടെത്തിയത്. [[മലേഷ്യ|മലേഷ്യൻ]] നാടോടിക്കഥകളിൽ [[ഒറാങ്ങ്ഉട്ടാൻ|ഒറംഗുട്ടാനുകളെക്കുറിച്ച്]] നിരവധി പരാമർശങ്ങളുണ്ടെങ്കിലും, ഈ ജീവിവർഗ്ഗത്തെ യഥാർത്ഥത്തിൽ പ്രശസ്ത സുവോളജിസ്റ്റ് [[കാൾ ലിനേയസ്]] ആണ് 1799 ൽ നാമകരണം ചെയ്യുകയും വിശദീകരിക്കുകയും ചെയ്തത്. ഇവയുടെ യഥാർത്ഥ പേര് സിമിയ സാറ്റിറസ്, അതായത് "സാറ്റിർ മങ്കി" എന്നായിരുന്നു. എന്നാൽ എല്ലാ ഒറംഗുട്ടാനുകളും ഒരു ഇനമല്ലെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയപ്പോൾ ഈ പേര് മാറ്റുകയുണ്ടായി. ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിലാണ് ഈ ജീവിയുടെ ഹോളോടൈപ്പ് ഉള്ളത്.<ref>{{Cite journal|last1=Brandon-Jones|issue=33–34|url=https://zenodo.org/record/3992882|s2cid=88826798|hdl=10141/622676|issn=0022-2933|doi=10.1080/00222933.2016.1190414|pages=2051–2095|volume=50|first1=Douglas|journal=Journal of Natural History|title=The type specimens and type localities of the orangutans, genus Pongo Lacépède, 1799 (Primates: Hominidae)|date=2016-09-09|first3=Paulina D.|last3=Jenkins|first2=Colin P.|last2=Groves|hdl-access=free}}</ref>
 
പി. പിഗ്‌മെയസ് എന്ന നിലവിലെ ഇനത്തിന്റെ പേര് മറ്റ് ലിനിയൻ വർഗ്ഗീകരണങ്ങളിൽ നിന്ന് വ്യത്യസ്തമായി ലാറ്റിൻ അല്ല. ഒരു വലിയ പ്രൈമേറ്റിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന എംപോംഗോ എന്ന ബന്തു പദത്തിൽ നിന്നാണ് പോങ്കോ എന്ന ജനുസ്സ് ഉരുത്തിരിഞ്ഞത്. പടിഞ്ഞാറൻ ആഫ്രിക്കൻ ഭാഷകളിൽ [[ചിമ്പാൻസി|ചിമ്പാൻസികളെ]] വിവരിക്കാനാണ് ഇത് ആദ്യം ഉപയോഗിച്ചിരുന്നത്.<ref>{{Cite book|url=https://books.google.com/books?id=GJE5AQAAMAAJ&q=Kongo+mpongo&pg=RA1-PA71|title=Proceedings of the General Meetings for Scientific Business of the Zoological Society of London|last=London|first=Zoological Society of|date=1905|publisher=Longmans, Green|language=en}}</ref> കുള്ളൻ എന്നർഥമുള്ള "പിഗ്മി" എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് പിഗ്മിയസ് എന്ന ഇനം ഉത്ഭവിച്ചത്.<ref>{{Cite web|url=https://www.merriam-webster.com/dictionary/pygmy|title=Definition of PYGMY|access-date=2017-12-02|website=www.merriam-webster.com|language=en}}</ref>
 
ബോർണിയോ ദ്വീപിലെ കലിമന്തൻ (ഇന്തോനേഷ്യ), സരാവക്, സബ (മലേഷ്യ) എന്നിവിടങ്ങളിലാണ് ബോർണിയൻ ഒറംഗുട്ടാനുകൾ ധാരാളമായി കാണപ്പെട്ടിരുന്നത്. എന്നാൽ കഴിഞ്ഞ 60 വർഷത്തിനിടയിൽ അതിന്റെ ജനസംഖ്യ 50 ശതമാനത്തിലധികം കുറഞ്ഞു.<ref>{{Cite web|url=https://wwf.panda.org/discover/knowledge_hub/endangered_species/great_apes/orangutans/|access-date=2020-11-30}}</ref>
വരി 56:
 
==പെരുമാറ്റവും ആശയവിനിമയവും==
ബോർണിയൻ ഒറംഗുട്ടാനുകൾ ഏകദേശം 13 സ്വര ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു. കൂടാതെ ഇവ മികച്ച ബുദ്ധിയും മനുഷ്യനെപ്പോലുള്ള മറ്റ് ഗുണങ്ങളും പ്രകടിപ്പിക്കാറുണ്ട്. ബോർണിയൻ ഒറംഗുട്ടാനുകൾ അവയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഉപകരണങ്ങൾ ഉപയോഗിക്കാറുണ്ട്. ജലത്തിന്റെ ആഴം പരിശോധിക്കുന്നതിനോ ടെർമിറ്റ് ദ്വാരങ്ങൾ കുത്തുന്നതിനോ അവർ ശാഖകൾ ഉപയോഗിക്കുന്നു. കൂടാതെ, പ്രശ്‌നങ്ങൾ പരിഹരിക്കാനും കമ്പ്യൂട്ടറുകൾ ഉപയോഗിക്കാനും ഉള്ള അവരുടെ മികച്ച കഴിവ് തെളിയിക്കുന്നതാണ് [[വാഷിങ്ടൺ, ഡി.സി.|വാഷിംഗ്‌ടൺ ഡിസിയിലെ]] നാഷണൽ മൃഗശാലയിൽ നിന്നുള്ള ഗവേഷണപഠനങ്ങൾ.<ref name=":0" />
 
==അവലംബം==
"https://ml.wikipedia.org/wiki/ബോർണിയൻ_ഒറംഗുട്ടാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്