"ബോർണിയൻ ഒറംഗുട്ടാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

940 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
മലേഷ്യക്കാരാണ് ബോർണിയൻ ഒറംഗുട്ടാനുകളെ ആദ്യം കണ്ടെത്തിയത്. [[മലേഷ്യ|മലേഷ്യൻ]] നാടോടിക്കഥകളിൽ [[ഒറാങ്ങ്ഉട്ടാൻ|ഒറംഗുട്ടാനുകളെക്കുറിച്ച്]] നിരവധി പരാമർശങ്ങളുണ്ടെങ്കിലും, ഈ ജീവിവർഗ്ഗത്തെ യഥാർത്ഥത്തിൽ പ്രശസ്ത സുവോളജിസ്റ്റ് [[കാൾ ലിനേയസ്]] ആണ് 1799 ൽ നാമകരണം ചെയ്യുകയും വിശദീകരിക്കുകയും ചെയ്തത്. ഇവയുടെ യഥാർത്ഥ പേര് സിമിയ സാറ്റിറസ്, അതായത് "സാറ്റിർ മങ്കി" എന്നായിരുന്നു. എന്നാൽ എല്ലാ ഒറംഗുട്ടാനുകളും ഒരു ഇനമല്ലെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയപ്പോൾ ഈ പേര് മാറ്റുകയുണ്ടായി. ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിലാണ് ഈ ജീവിയുടെ ഹോളോടൈപ്പ് ഉള്ളത്.<ref>{{Cite journal|last1=Brandon-Jones|issue=33–34|url=https://zenodo.org/record/3992882|s2cid=88826798|hdl=10141/622676|issn=0022-2933|doi=10.1080/00222933.2016.1190414|pages=2051–2095|volume=50|first1=Douglas|journal=Journal of Natural History|title=The type specimens and type localities of the orangutans, genus Pongo Lacépède, 1799 (Primates: Hominidae)|date=2016-09-09|first3=Paulina D.|last3=Jenkins|first2=Colin P.|last2=Groves|hdl-access=free}}</ref>
 
പി. പിഗ്‌മെയസ് എന്ന നിലവിലെ ഇനത്തിന്റെ പേര് മറ്റ് ലിനിയൻ വർഗ്ഗീകരണങ്ങളിൽ നിന്ന് വ്യത്യസ്തമായി ലാറ്റിൻ അല്ല. ഒരു വലിയ പ്രൈമേറ്റിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന എംപോംഗോ എന്ന ബന്തു പദത്തിൽ നിന്നാണ് പോങ്കോ എന്ന ജനുസ്സ് ഉരുത്തിരിഞ്ഞത്. പടിഞ്ഞാറൻ ആഫ്രിക്കൻ ഭാഷകളിൽ ചിമ്പാൻസികളെ വിവരിക്കാനാണ് ഇത് ആദ്യം ഉപയോഗിച്ചിരുന്നത്.<ref>{{Cite book|url=https://books.google.com/books?id=GJE5AQAAMAAJ&q=Kongo+mpongo&pg=RA1-PA71|title=Proceedings of the General Meetings for Scientific Business of the Zoological Society of London|last=London|first=Zoological Society of|date=1905|publisher=Longmans, Green|language=en}}</ref> കുള്ളൻ എന്നർഥമുള്ള "പിഗ്മി" എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് പിഗ്മിയസ് എന്ന ഇനം ഉത്ഭവിച്ചത്.<ref>{{Cite web|url=https://www.merriam-webster.com/dictionary/pygmy|title=Definition of PYGMY|access-date=2017-12-02|website=www.merriam-webster.com|language=en}}</ref>
 
ബോർണിയോ ദ്വീപിലെ കലിമന്തൻ (ഇന്തോനേഷ്യ), സരാവക്, സബ (മലേഷ്യ) എന്നിവിടങ്ങളിലാണ് ബോർണിയൻ ഒറംഗുട്ടാനുകൾ ധാരാളമായി കാണപ്പെട്ടിരുന്നത്. എന്നാൽ കഴിഞ്ഞ 60 വർഷത്തിനിടയിൽ അതിന്റെ ജനസംഖ്യ 50 ശതമാനത്തിലധികം കുറഞ്ഞു.<ref>{{Cite web|url=https://wwf.panda.org/discover/knowledge_hub/endangered_species/great_apes/orangutans/|access-date=2020-11-30}}</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3481428" എന്ന താളിൽനിന്ന് ശേഖരിച്ചത്