"ഹെൻട്രിക് ആൻഡ്രിയാൻ വാൻറീഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
1668-ൽ വാൻ റിഡ് സിലോണിന്റെ കാപ്റ്റനായി ചുമതലയേറ്റു. കമ്പനി സംബന്ധമായ നിരവധി യാത്രകൾ നടത്തേണ്ടി വന്നതിനാൽ തൂത്തുക്കുടിയിൽ ഉണ്ടായ പ്രശ്നങ്ങൾ മൂലം മുത്തുവേട്ടയിൽ ഇടിവ് സംഭവിക്കുകയും അതുമൂലം കമ്പനിക്ക് നഷ്ടമുണ്ടാവുകയും ചെയ്തു. തനിക്ക് ചില പ്രദേശങ്ങളുടെ ഭരണാനുമതി നൽകാനായി പ്രഭുവിനോടഭ്യർത്തിച്ചെങ്കിലും പ്രഭു വാൻ ഗിയോനെ നിയമിക്കുകയാണൂണ്ടായത്. വാൻ ഗിയോൻ മലബാറിൽ നിന്ന് മാറിയ അവസ്ഥയിൽ മലബാറിലെ നിരീക്ഷണത്തിനായി വാൻ റീഡിനെ നിയോഗിക്കപ്പെട്ടു. ദുർഭരണം നടത്തിയിരുന്നവരെ വാൻ റീഡ് പിരിച്ചു വിട്ടു.
 
തൂത്തുക്കുടിയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടപ്പോഴേക്കും വൈദ്യമേഖല താറുമാറായിരുന്നു. വാൻ റീഡ് ഈ സാഹചര്യത്തിൽ കമ്പനി വഴി വൈദ്യസഹായം ഏർപ്പാട് ചെയ്തുകൊണ്ടിരുന്നു. 19691669-ൽ ആൻഡ്രിയസ് ക്ലിയർ ബട്ടാവിയയിൽ നിന്ന് സിലോണിലെത്തി അവിടത്തെ സസ്യജാലം നിരീക്ഷിക്കുകയും മരുന്നുകളുടെ സാധ്യത പഠിക്കുകയും ചെയ്തു. തൽഫലമായി നെതർലാൻഡിൽ നിന്നുള്ള ചെലവേറിയ ഇറക്കുമതിക്ക് അറുതി വന്നു.
 
തുടർന്ന് കൊച്ചിയിലേക്ക് വാൻ ‌റീഡിനെ സ്ഥലം മാറ്റി. അദ്ദേഹത്തിന്റെ കഴിവുകൾ മൂലം ഡച്ച് കച്ചവടം കൊച്ചിയിൽ അഭിവൃദ്ധി പ്രാപിച്ചു. കൊടുങ്ങല്ലൂർ കോട്ടകൾ, കൊച്ചിക്കോട്ട, തേങ്ങാപ്പട്ടണം, കണ്ണൂർ എന്നിവിടങ്ങളിൽ അദ്ദേഹത്തിന്‌ നല്ല ഭരണം കാശ്ചവക്കാനായി. [[കുരുമുളക്]], [[അടയ്ക്കാ]], [[നാളികേരം|നാളികേര]] ഉത്പന്നങ്ങൾ എന്നിവ ധാരാളം കയറ്റി അയച്ചു തുടങ്ങി. [[കറപ്പ്]] ധാരാളം ഇറക്കുമതി ചെയ്തിരുന്നു. മലബാറിൽ വിള്ളൽ സൃഷ്ടിച്ച് തെക്കൻ മലബാർ, വടക്കൻ മലബാർ എന്നിങ്ങനെ രണ്ട് കേന്ദ്രങ്ങൾ ഉണ്ടാക്കി.
 
===മരണം===
1684-ൽ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഏഷ്യയിലെ കമ്മിഷണർ ജനറൽ ആയി വാൻറീഡ് നിയമിതനായി. 1691-ൽ കൊച്ചിയിലെത്തിയ അദ്ദേഹം അസുഖബാധിതനായി. സൂറത്തിലേക്ക് കപ്പൽമാർഗം യാത്രയായ വാൻറീഡ് 1691 ഡിസംബർ 15ന് കപ്പലിൽ വച്ച് മരണമടഞ്ഞു. സൂറത്തിലെ ഡച്ച് സെമിത്തേരിയിലാണ് വാൻറീഡിനെ സംസ്കരിച്ചിരിക്കുന്നത്.<ref>{{cite web |title=കേരളചരിത്രത്തിലൂടെ ഡച്ച് സമൂഹം - Dutch in Kerala |url=http://www.malayalam.dutchinkerala.com/historical_006.php?id=03 |website=malayalam.dutchinkerala.com |accessdate=29 നവംബർ 2020}}</ref>
 
== സസ്യപഠനം ==
"https://ml.wikipedia.org/wiki/ഹെൻട്രിക്_ആൻഡ്രിയാൻ_വാൻറീഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്