"കേരളത്തിലേക്കുള്ള മൈസൂരിന്റെ കടന്നുകയറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
[[മൈസൂർ രാജ്യം|മൈസൂർ രാജാവായിരുന്ന]] [[Hyder Ali|ഹൈദർ അലിയും]] പിന്നീട് [[ടിപ്പു സുൽത്താൻ|ടിപ്പു സുൽത്താനും]] [[സാമൂതിരി|സാമൂതിരിയുടെ]] [[Kozhikode|കോഴിക്കോട്]] അടക്കമുള്ള, വടക്കൻ കേരളത്തിലേക്ക് നടത്തിയ സൈനിക അധിനിവേശത്തെയാണ് (1766–1792) '''കേരളത്തിലേക്കുള്ള മൈസൂരിന്റെ കടന്നുകയറ്റം (Mysorean invasion of Kerala)''' എന്നതു കൊണ്ട് വിവക്ഷിക്കുന്നത്. അതിനുശേഷം [[Kingdom of Cochin|കൊച്ചിരാജ്യത്തെയും]] മൈസൂരിനു കപ്പം നൽകുന്ന രാജ്യമാക്കി മാറ്റുകയുണ്ടായി. [[അറബിക്കടൽ|അറബിക്കടലിലെ]] തുറമുഖങ്ങളിലേക്കുള്ള എളുപ്പമായ മാർഗ്ഗം തുറന്നെടുക്കുക എന്നതായിരുന്നു ഈ അധിനിവേശത്തിന്റെ മുഖ്യ ഉദ്ദേശം. മൈസൂരിന്റെ ഈ അധിനിവേശം [[മലബാർ|മലബാറിലെ]] നാട്ടുരാജ്യങ്ങളുടെ മുകളിൽ തങ്ങൾക്കുള്ള പിടി കൂടുതൽ മുറുക്കുവാനും കൊച്ചിക്കു ശേഷം മൈസൂർ സുൽത്താന്മാർ ആക്രമിച്ച [[Travancore|തിരുവിതാംകൂറിനെ]] വെറുമൊരു സാമന്തരാജ്യം ആക്കുവാനും [[East India Company|ഈസ്റ്റ്‌ ഇന്ത്യ കമ്പനിയെ]] സഹായിച്ചു.<ref name="kerala.gov.in">[http://www.kerala.gov.in/index.php?option=com_content&view=article&id=2852&Itemid=2291] www.kerala.gov.in History</ref>
 
18 -ആം നൂറ്റാണ്ടായപ്പോഴേക്കും കേരളത്തിലെ ചെറുരാജ്യങ്ങൾ പലതും കൂടിച്ചേർന്നും കൂട്ടിച്ചേർത്തും [[തിരുവിതാംകൂർ]], [[സാമൂതിരി രാജ്യം|കോഴിക്കോ]]<nowiki/>ട്, [[കൊച്ചി രാജ്യം|കൊച്ചി]] എന്നീ രാജ്യങ്ങളായി മാറിക്കഴിഞ്ഞിരുന്നു. [[Mughal Empire|മുഗൾ സാമ്രാജ്യത്തിന്റെ]] പതനത്തിനു ശേഷം [[Kingdom of Mysore|മൈസൂർ രാജ്യം]] ഭരിച്ചിരുന്നത് [[Wodeyar|വൊഡയാർ]] കുടുംബമായിരുന്നു. 1761-ൽ [[Hyder Ali|ഹൈദർ അലി]] മൈസൂർ രാജ്യത്തിന്റെ ഭരണം പിടിച്ചെടുത്തു. രാജ്യത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിലായിരുന്നു ഹൈദറിന്റെ പിന്നീടുള്ള ശ്രദ്ധ മുഴുവനും. അങ്ങനെ [[Bednur|ബെഡ്‌നൂർ]], <ref>[http://princelystatesofindia.com/Extinguished/bednur.html Kingdom of Bednur]</ref>) [[Sunda|സുന്ദ]], [[Sera|സേര]], [[Canara|കാനറ]] എന്നിവയെല്ലാം ഹൈദർ കീഴടക്കി. 1766 -ൽ കോഴിക്കോട്ടു സാമൂതിരിയുടെ അധിനിവേശത്തിൽ നിന്ന് രക്ഷപ്പെടാൻ പാലക്കാട്ടു രാജാവ് ഹൈദർ അലിയോട് സഹായം അഭ്യർഥിച്ചതു പ്രകാരം<ref name="Logan">{{Cite book|title=Malabar Manual (Volume-I)|last=Logan|first=William|publisher=Asian Educational Services|year=2010|isbn=9788120604476|location=New Delhi|pages=631-666|url=}}</ref> മലബാറിലേക്ക് കടന്നുകയറിയ ഹൈദർ [[Kingdom of Chirakkal|ചിറക്കൽ]], [[Kottayam malabar|കോട്ടയം]], [[കടത്തനാട്]], [[കോഴിക്കോട്]] എന്നിവ കീഴടക്കുകയും ചെയ്തു. [[വള്ളുവനാട്]], [[പാലക്കാട്]], കൊച്ചി എന്നിവിടങ്ങളിലെ രാജാക്കന്മാർ ഹൈദറിന്റെ മേൽക്കോയ്മ അംഗീകരിച്ച് 1766 മുതൽ 1790 വരെ എല്ലാ വർഷവും കപ്പം കൊടുക്കുകയും ചെയ്തു. മൈസൂർ ഭരണകാലത്ത് [[Feroke|ഫറോക്ക്]] ആയിരുന്നു മലബാറിൽ അവരുടെ പ്രാദേശികതലസ്ഥാനം. ഇന്നത്തെ [[കേരളം|കേരളത്തിലെ]] തിരുവിതാംകൂർ പ്രദേശങ്ങൾ മാത്രമാണ് മൈസൂർ ഭരണത്തിൽ അകപ്പെടാതെ പോയത്.<ref>[http://books.google.co.in/books?id=ezW2AAAAIAAJ Journal of Indian history, Volume 55 By University of Allahabad. Dept. of Modern Indian History, University of Kerala. Dept. of History, University of Travancore, University of Kerala. pp.144]</ref>
 
ബ്രിട്ടീഷ് സഖ്യരാജ്യമായിരുന്ന <ref name="Tippu Sultan 2011">"Tippu Sultan." Encyclopædia Britannica. Encyclopædia Britannica Online. Encyclopædia Britannica Inc., 2011. Web. 22 November 2011.</ref> [[Travancore|തിരുവിതാംകൂറിനെ]] കീഴടക്കാനുള്ള ഹൈദറിന്റെ 1767-ലെയും [[ടിപ്പു|ടിപ്പുവിന്റെ]] 1789-90 -ലെയും ശ്രമം വിജയം കണ്ടില്ല. മാത്രമല്ല തിരുവിതാംകൂറിനെ ആക്രമിക്കുക വഴി ബ്രിട്ടീഷുകാർ പ്രകോപിതരാകുകയും [[Third Anglo-Mysore War|മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിലേക്ക്]] കാര്യങ്ങൾ എത്തുകയും ചെയ്തു.<ref name="Tippu Sultan 2011"/>