"തൊഴിൽ കേന്ദ്രത്തിലേക്ക് (നാടകം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Thozhil kendrathilekku}}
[[അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്]] എന്നതിന്റെ തുടർച്ചയയി [[വി.ടി. ഭട്ടതിരിപ്പാട്|വി.ടി.]]യുടെ [[അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്]] എന്ന നാടകത്തിന്റെ തുടർച്ചയോ വളർച്ചയോയായി കാണാവുന്ന നാടകമാണു '''തൊഴിൽ കേന്ദ്രത്തിലേക്ക്'''. <ref>{{Cite web|url=https://www.pusthakakada.com/default/thozhil-kendratthileykku-mythri74.html|title=www.pusthakakada.com|access-date=28 November 2020|last=|first=|date=28 November 2020|website=|publisher=}}</ref>1948 ൽ പുരോഗമന മനസ്സുള്ള ഒരു കൂട്ടം വനിതകൾ [[അന്തർജന സമാജം|അന്തർജന സമാജത്തിന്റെ]] നേതൃത്വത്തിൽ ഈ നാടകം അവതരിപ്പിച്ചത്.<ref>http://www.deshabhimani.com/women/women-in-progressive-literary-movement/603318</ref> രചനയും നിർമ്മാണവും അഭിനയവും തൊട്ട്‌ നാടകത്തിന്റെ അണിയറ പ്രവർത്തനങ്ങളെല്ലാം സ്ത്രീകൾ മാത്രം നടത്തിയ കേരളചരിത്രത്തിലെ സ്ത്രീനവോത്ഥാന കാൽവയ്പ്പായിരുന്നു ഇത്.<ref>https://www.janmabhumidaily.com/news135973</ref> നമ്പൂതിരി സ്ത്രീ സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയുള്ള ശക്തമായ ഒരാവിഷ്ക്കാക്കാരമാണ് ഈ നാടകം.
 
== ഇതിവൃത്തം==
കർണാടകയിലെ ഏതോ ഉൾനാടൻഗ്രാമത്തിലേക്ക്‌ കാശിനുവേണ്ടി വിവാഹമെന്ന പേരിൽ വിൽക്കുവാൻ തീരുമാനിച്ചപ്പോൾ കാവുങ്കര ഭാർഗ്ഗവി എന്ന സ്ത്രീ വീടുവിട്ടിറങ്ങുകയും തൊഴിൽ കേന്ദ്രം അവർക്ക്‌ അഭയം നൽകുകയും ചെയ്യുന്നതാണ്‌ ഇതിവൃത്തം.
== പശ്ചാത്തലം ==
1946ൽ ലക്കിടി ചെറമംഗലത്ത് മനയിൽ സ്ത്രീകളുടെ കമ്യൂണായ തൊഴിൽ കേന്ദ്രം രൂപീകൃതമായി. 1948ൽ തൊഴിൽകേന്ദ്രത്തിലേക്ക് എന്ന സ്ത്രീ നാടകം അവതരിപ്പിക്കുകയും ചെയ്തു. ആര്യാ പള്ളവും വേറെ രണ്ടു മൂന്ന് അന്തർജ്ജനങ്ങളുമായിരുന്നു മുഖ്യ രചയിതാക്കൾ.
 
== സംഘാടകർ ==
കിള്ളിമം​ഗലം കൽപ്പകശ്ശേരി ഇല്ലത്ത് പരേതനായ ശങ്കരൻ മൂസ്സതിന്റെ ഭാര്യ ​ഗം​ഗാദേവി അന്തർജനം, പ്രിയാദത്ത് കല്ലാട്ട് തുടങ്ങിയവർ നാടക സംഘാടനത്തിന് നേതൃത്ത്വം നൽകി.<ref>{{Cite web|url=https://www.mathrubhumi.com/women/news/gangadevi-antharjanam-passes-away-1.5190627|title=ഗംഗാദേവി അന്തർജനം അന്തരിച്ചു|access-date=28 November 2020|last=|first=|date=7 November 2020|website=|publisher=മാതൃഭൂമി}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/തൊഴിൽ_കേന്ദ്രത്തിലേക്ക്_(നാടകം)" എന്ന താളിൽനിന്ന് ശേഖരിച്ചത്