"ഉപയോക്താവ്:Rojypala/test" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 10:
മലയാളവ്യാകരണം സമാഹരിച്ച് പ്രസിദ്ധീകരിച്ച ഇംഗ്ലീഷുകാരനാണ് റോബർട്ട് ഡ്രമ്മൺഡ്. 1799-ൽ ബോംബെയിലെ കുറിയർ പ്രസ് പ്രസിദ്ധീകരിച്ച Grammar of the Malabar Language എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥത്തിനായാണ് ഇന്ത്യയിൽ ആദ്യമായി മലയാള അച്ചുകൾ കൊത്തിയുണ്ടാക്കിയത്. ശസ്ത്രക്രിയാ വിദഗ്ദ്ധനായിരുന്നു റോബർട്ട്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥരുടേയും കത്തോലിക്കാ മിഷണറിമാരുടേയും സഹായത്താലാണ് ഈ ഗ്രന്ഥം രചിച്ചത്.
 
;ബെഞ്ചമിൻ ബെയിലി
മലയാളം അച്ചടിയുടെ പിതാവെന്നറിയപ്പെടുന്ന ഇംഗ്ലണ്ടുകാരനായ മിഷണറിയാണ്‌ ബെഞ്ചമിൻ ബെയ്‌ലി. കോട്ടയത്ത് താമസമാക്കിയ അദ്ദേഹം മലയാളം പഠിച്ച ആദ്യനാളുകളിൽ തന്നെ ബൈബിളിന്റെ വിവർത്തനം ആരംഭിച്ചു. ഇംഗ്ലണ്ടിൽ നിന്നും ഇന്ത്യയിലേക്ക് പ്രസിന്റെ സാമഗികൾ എത്താൻ താമസിച്ചതിനാൽ ബെയ്‌ലി സ്വന്തമായി ഒരു അച്ചടിയന്ത്രം ഉണ്ടാക്കാൻ തീരുമാനിച്ചു. ഇതായിരുന്നു കേരളത്തിലെ ആദ്യത്തെ മലയാള അച്ചുകൂടം. ഇതിൽ ലഭ്യമായതിൽ ഏറ്റവും പഴയത് 1822-ൽ അച്ചടിച്ച "മദ്യനിരോധിനി' എന്ന ലഘുലേഖയാണ്‌. പ്രസ്സുണ്ടാക്കിയെങ്കിലും മലയാളം അച്ചുകൾ ലഭ്യമല്ലാതിരുന്നതിനാൽ സ്വന്തമായി അച്ചുകൾ വാർത്ത്‌ ഉണ്ടാക്കാൻ ആരംഭിച്ചു. ഇന്നു നാം ഉപയോഗിക്കുന്ന ഉരുണ്ട മലയാളലിപിക്ക് രൂപം നൽകിയത് ബെയ്‌ലിയാണ്.
 
സ്വാതി തിരുന്നാൾ
"https://ml.wikipedia.org/wiki/ഉപയോക്താവ്:Rojypala/test" എന്ന താളിൽനിന്ന് ശേഖരിച്ചത്