"വി.ടി. ഭട്ടതിരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 49:
1931-ൽ അദ്ദേഹം കേരളത്തിന്റെ വടക്കേ അറ്റം വരെ ഒരു [[യാചനായാത്ര, 1931|യാചനായാത്ര]] നടത്തി. [[തൃശ്ശൂർ|തൃശ്ശൂരിലെ]] നമ്പൂതിരി മഠത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനുള്ള ധനശേഖരണാർത്ഥം നടത്തിയതായിരുന്നു ആ യാത്ര. വി.ടി. യെ സംബന്ധിച്ചിടത്തോളം ധനശേഖരണത്തിലുപരി ഒരാദ്ധ്യാത്മിക വിപ്ലവമായിരുന്നു ഉദ്ദേശ്യം. ഒരു മഹത്തായ സന്ദേശത്തിന്റെ പ്രചരണമാണ് അതുകൊണ്ട് സാധിച്ചത്. യാഥാസ്ഥിതികരുടെ ഇടയിൽ ഒരു ചലനം സൃഷ്ടിക്കാനും ഉറങ്ങിക്കിടന്ന സമുദായത്തീ ഒന്നു പിടിച്ചുണർത്താനും ഈ യാത്രകൊണ്ട് സാധിച്ചു. ഇക്കാലത്ത് അദ്ദേഹം കോൺഗ്രസ്സ് പ്രസ്ഥാനത്തിൽ അംഗമായിരുന്നു. [[ഇ.എം.എസ്. നമ്പൂതിരിപ്പാട്]] തുടങ്ങിയവർ അദ്ദേഹത്തിന്റെ സഹപ്രവർത്തകരായിരുന്നു. എന്നാൽ അദ്ദേഹം 1956-ൽ കോൺ‌ഗ്രസ്സിൽ നിന്ന് രാജിവെച്ച് കമ്യൂണിസത്തിനെ കൂട്ടുപിടിച്ചെങ്കിലും താമസിയാതെ അതും തനിക്ക് ചേരുന്നതല്ല എന്നു മനസ്സിലാക്കി അതും ഉപേക്ഷിച്ചു.
 
==='''വിധവാ വിവാഹം'''<ref>{{Cite book|title=തമസോ മാ ജ്യോതിർഗമയ|last=ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ്|first=കേരള സർക്കാർ|publisher=ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ്|year=2018|isbn=|location=തിരുവനന്തപുരം|pages=39}}</ref>===
[[V t bhattathirippad|വി.ടി. ഭട്ടാതിരിപ്പാടി]]<nowiki/>ൻെറ കാർമ്മികത്വത്തിൽ [[1934]] സെപ്തംബർ 13 ന് അദ്ദേഹത്തിൻെറ വീടായ രസികസദനത്തിൽ വച്ച് [[നമ്പൂതിരി]] സമുദായത്തിലെ ആദ്യത്തെ വിധവാ വിവാഹം നടന്നു.വി.ടി യുടെ ഭാര്യാസഹോദരിയും വിധവയുമായ ഉമാദേവി അന്തർജനത്തെ മുല്ലമംഗലത്ത് രാമൻ ഭട്ടതിരി (എം.ആർ.ബി) വിവാഹം ചെയ്തു.എം.സി. ജോസഫ്,മന്നം മാരാർ,അയ്യപ്പൻ,[[ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌|ഇ.എം.എസ്]], ചൊവ്വര പരമേശ്വരൻ,കെ എ ദാമോദര മേനോൻ എന്നീ പ്രമുഖർ സന്നിഹിതരായിരുന്നു.
 
 
=== നാടകം ജനിക്കുന്നു ===
"https://ml.wikipedia.org/wiki/വി.ടി._ഭട്ടതിരിപ്പാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്