"ചുരുളൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 56:
ന്യൂട്രോൺ നക്ഷത്രം ഉൾപ്പെടുന്ന എക്സ്-റേ ദ്വന്ദ്വ നക്ഷത്രവ്യവസ്ഥയാണ് സിർസിനസ് എക്സ് -1. 2007 ജൂലൈയിൽ നടത്തിയ നിരീക്ഷണത്തിൽ തമോദ്വാരങ്ങളിൽ സാധാരണയായി കാണപ്പെടുന്ന എക്സ്-റേ ജെറ്റുകളുടെ സാന്നിധ്യം കണ്ടെത്തി.<ref>{{cite web |url=http://chandra.harvard.edu/photo/2007/cirx1/ |title=Circinus X-1: Neutron Stars Join the Black Hole Set |accessdate=8 January 2009 |work=[[Chandra X-ray Observatory]] |publisher=[[Harvard University]] / [[NASA]] |year=2007}}</ref> 19,000 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന പൾസാർ [[പി‌എസ്‌ആർ ബി 1509-58]] സിർസിനസ് പൾസാർ എന്നും അറിയപ്പെടുന്നു. അതിന്റെ ദക്ഷിണധ്രുവത്തിൽ നിന്ന് 20 പ്രകാശവർഷം നീളമുള്ള ഒരു പ്രവാഹം എക്‌സ്‌റേ സ്പെക്ട്രത്തിൽ വ്യക്തമായി കാണാം.<ref>{{Cite APOD |title=X-Rays and the Circinus Pulsar |accessdate=31 January 2013 |date=13 September 2001 }}</ref> ചുരുളനിലെ മറ്റൊരു [[സൂപ്പർനോവാ അവശിഷ്ടം]] എസ്എൻ 185 ആണ്. സി ഇ 185 ൽ ചൈനീസ് നിരീക്ഷകർ ഇത് എട്ട് മാസത്തോളം രാത്രി സമയത്ത് കാണാൻ കഴിഞ്ഞിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ആർ‌സി‌ഡബ്ല്യു 86 എന്നറിയപ്പെടുന്ന ഇതിന്റെ അവശിഷ്ടങ്ങൾ പൂർണ്ണചന്ദ്രനെക്കാൾ വലിപ്പത്തിൽ പരന്നു കിടക്കുന്നു.<ref name="nasa-2011-10-24">{{cite news |title=NASA Telescopes Help Solve Ancient Supernova Mystery |publisher=[[NASA]] |date=24 November 2011 |url=http://www.nasa.gov/mission_pages/spitzer/news/spitzer20111024.html |accessdate=30 June 2012}}</ref>
 
വളരെ അടുത്തു കിടക്കുന്ന രണ്ടു നക്ഷത്രങ്ങളടങ്ങിയ ഒരു ദ്വന്ദ്വനക്ഷത്രവ്യവസ്ഥയിലെ വെള്ളക്കുള്ളൻ നക്ഷത്രം പൊട്ടിത്തെറിച്ച് നോവയാവുന്നതു വരേക്കും സഹനക്ഷത്രത്തിൽ നിന്ന് ദ്രവ്യം വലിച്ചെടുത്തു കൊണ്ടിരിക്കും.<ref name=greeley95/> ഈ നക്ഷത്രങ്ങളുടെ കാന്തിമാനം സാധാരണയായി 7നും 16 നും ഇടയിലായിരിക്കും.<ref>{{cite web |url=http://www.aavso.org/types-variables |title=Types of Variables |date=18 June 2012 |work=AAVSO |publisher=American Association of Variable Star Observers |accessdate=2 February 2013 |location=Cambridge, Massachusetts}}</ref> എക്സ് സിർസിനി എന്നു കൂടി അറിയപ്പെടുന്ന നോവാ സിർസിനി 1926ന്റെ കാന്തിമാനം 1926 സെപ്റ്റംബർ 4ന് 6.5 വരെ എത്തിയിരുന്നു. 1928ൽ ഇത് 11.7നും 12.5നും ഇടയിൽ ചാഞ്ചാടിക്കൊണ്ടിരുന്നു. 1929ൽ 13ലേക്കെത്തി. നോവ സിർസിനി 1995 ( ബി വൈ സിർസിനി) 1995 ജനുവരിയിലാണ് അതിന്റെ പരമാവധി കാന്തിമാനത്തിലെത്തിയത്. ഇത് 7.5 ആയിരുന്നു. ബിൽ ഡബ്ലിയു സിർസിനി ഒരു എക്സ് റേ ദ്വന്ദ്വനക്ഷത്രമാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/ചുരുളൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്