"മദ്ധ്യ കലിമന്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

50 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→‎top: ഭാഷ പിഴവ് ശെരിയാക്കി)
 
{{prettyurl|Central Kalimantan}}
{{Infobox settlement
 
| name = മദ്ധ്യ കലിമന്താൻ
| native_name = {{nobold|''Kalimantan Tengah''<!-- If different from name -->}}
 
== ചരിത്രം ==
പതിനെട്ടാം നൂറ്റാണ്ട് മുതൽ കാലിമാന്താന്റെ മദ്ധ്യമേഖലയും അവിടെയുള്ള ദയാക് നിവാസികളും ബൻജാർ മുസ്ലിം സുൽത്താനേറ്റിന്റെ ഭരണത്തിൻകീഴിലായിരുന്നു. [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിനുശേഷം]] ഇന്തോനേഷ്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം, ദയാക് ഗോത്രവർഗ്ഗക്കാർ ദക്ഷിണ കലിമന്താനിൽനിന്നു മാറി പ്രത്യേകമായി  &nbsp;ഒരു പ്രവിശ്യ വേണമെന്ന് ആവശ്യമുന്നയിച്ചു.<ref>{{cite book|title=Profile Central Kalimantan Province|date=September 2001|publisher=Central Kalimantan Province Tourism and Culture Board}}</ref>
 
1957 ൽ [[ദക്ഷിണ കലിമന്താൻ]] പ്രവിശ്യ വിഭജിക്കപ്പെടുകയും മുസ്ലീം ജനസംഖ്യയിൽ നിന്ന് കൂടുതൽ സ്വയം ഭരണാധികാരം നൽകി ദയാക്ക് ജനങ്ങൾക്ക് പ്രത്യേക പ്രവിശ്യ രൂപീകരിക്കപ്പെട്ടു. 1957 മേയ് 23 ന് ഇന്തോനേഷ്യൻ സർക്കാർ പ്രസിഡൻഷ്യൽ നിയമ നമ്പർ 10, വർഷം 1957 അനുസരിച്ച്, ഈ മാറ്റത്തിന് അംഗീകാരം നൽകി. ഈ നിയമം മദ്ധ്യ കലിമന്താൻ ഇന്തോനേഷ്യയിലെ പതിനേഴാമത്തെ പ്രവിശ്യയായി പ്രഖ്യാപിക്കപ്പെട്ടു. പ്രസിഡന്റ് സുകാർണോ, പുതിയ പ്രവിശ്യയുടെ പ്രഥമ ഗവർണ്ണറായി ദയാക്ക് വംശജനും ദേശീയ നേതാവുമായിരുന്ന ട്ജിലിക് റിവൂട്ടിനെ  &nbsp;നിയമിക്കുകയും പ്രവിശ്യാ തലസ്ഥാനമായി പാലങ്കാരായ നഗരത്തെ പ്രഖ്യാപിക്കുയും ചെയ്തു.<ref>{{cite book|title=[[Maneser Panatau Tatu Huang]]|last=Riwut|first=Nila|date=October 2003|publisher=[[Pusaka Lima]]|isbn=979-97999-1-0|display-authors=etal}}</ref>
 
== ഭൂമിശാസ്ത്രം ==
വലിപ്പത്തിൽ മൂന്നാം സ്ഥാനമുള്ള ഇന്തോനേഷ്യൻ പ്രവിശ്യയാണ് മദ്ധ്യ കലിമന്താൻ. 153,564.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ പ്രവിശ്യക്ക് [[ജാവ (ദ്വീപ്)|ജാവ ദ്വീപിനേക്കാൾ]] ഏതാണ്ട് 1.5 മടങ്ങാണ് വലിപ്പം.  &nbsp;ഈ പ്രവിശ്യയുടെ അതിരുകളായി വടക്കുവശത്ത് [[പടിഞ്ഞാറൻ കലിമന്താൻ]], [[കിഴക്കൻ കലിമന്താൻ]] പ്രവിശ്യകളും, തെക്കുവശത്ത് [[ജാവ കടൽ|ജാവ കടലും]] കിഴക്കുഭാഗത്ത് [[തെക്കൻ കലിമന്താൻ]], [[കിഴക്കൻ കലിമന്താൻ]] പ്രവിശ്യകളും പടിഞ്ഞാറു ഭാഗത്ത് പടിഞ്ഞാറൻ കലിമന്താനുമാണ് സ്ഥിതിചെയ്യുന്നത്.
 
പ്രവിശ്യയുടെ വടക്കു-കിഴക്ക് ഭാഗം മുതൽ തെക്ക്-പടിഞ്ഞാറ് വരെയുളള വ്യാപിച്ചുകിടക്കുന്ന  &nbsp;[[സ്ക്വാനെർ പർവതനിരകൾ|സ്ക്വാനെർ പർവതനിരകളുടെ]] ഏകദേശം 80 ശതമാനവും നിബിഡ വനങ്ങൾ, പീറ്റ്നില ചതുപ്പുകൾ, [[കണ്ടൽക്കാട്|കണ്ടൽക്കാടുകൾ]], നദികൾ, പരമ്പരാഗത കൃഷിഭൂമികൾ എന്നിവ ഉൾപ്പെട്ടതാണ്. വടക്ക്-കിഴക്കൻ മേഖലയിലെ ഉയർന്ന പ്രദേശങ്ങൾ അനതിവിദൂരത്തിലുള്ളതും, എളുപ്പത്തിൽ എത്തിപ്പെടാനാകാത്തതുമാണ്. കെങ്കെബാങ്, സമിയജാങ്ങ്, ലിയാങ്ങ് പഹാംങ്, ഉലു ഗേഡാങ് തുടങ്ങിയ അഗ്നിപർവ്വത സ്വഭാവമില്ലാത്ത കുന്നുകൾ ഈ മേഖലയിലാകെ ചിതറിക്കിടക്കുന്നു.
 
ഈ പ്രവിശ്യയുടെ കേന്ദ്രഭാഗം ഉഷ്ണമേഖലാ വനങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു. ചൂരൽ, മരക്കറ തുടങ്ങിയവയും ഉലിൻ, മെരാന്തി തുടങ്ങിയ വിലയേറിയ മരങ്ങളും ഈ പ്രദേശം ഉത്പാദിപ്പിക്കുന്നു. തെക്കൻ പ്രദേശത്തെ താഴ്ന്ന നിലങ്ങൾ വിവിധ നദികളുമായി കൂടിച്ചേർന്നു കിടക്കുന്ന പീറ്റ് നില ചതുപ്പുകളാണ്. വംശനാശ ഭീഷണി നേരിടുന്ന [[ഒറാങ്ങ്ഉട്ടാൻ|ഒറാംങൂട്ടാനുകളുടെ]] ഒരു സംരക്ഷിത പ്രദേശമായി അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള പീറ്റ്നില പ്രദേശമാണ് [[സബാൻഗൌ ദേശീയോദ്യാനം]]. അടുത്തിടെ വലിയ പ്രദേശങ്ങളെ നെൽപ്പാടങ്ങളാക്കുവാനുള്ള മെഗാ റൈസ് പദ്ധതി നടപ്പിലാക്കുവാനുള്ള വൃഥാ ശ്രമത്തിൽ പീറ്റ്നില ചതുപ്പുകൾക്ക് നാശം സംഭവിച്ചിരുന്നു.
45,019

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3477030" എന്ന താളിൽനിന്ന് ശേഖരിച്ചത്