"ചുരുളൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49:
[[പ്രമാണം:Circinus.galaxy.750pix.jpg|thumb|200px|സിർസിനസ് ഗാലക്സി]]
ചുരുളനിൽ മൂന്നു താരവ്യൂഹങ്ങളും ഒരു ഗ്രഹനീഹാരികയും ഉണ്ട്. ഇവ സാധാരണ ദൂരദർശിനികൾ ഉപയോഗിച്ചു കാണാനാവും. 8000 വർഷം പ്രായമുള്ള ക്വാഡ്‌‌വെൽ 88 എന്നുകൂടി അറിയപ്പെടുന്ന എൻ ജി സി 5823 ഭൂമിയിൽ നിന്നും 3500 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്.<ref name=moore11/> 12 പ്രകാശവർഷം വിസ്താരമുണ്ട് ഇതിന്.<ref name="mobberley"/> ഇതിന്റെ കാന്തിമാനം 7.9 ആണ്.<ref name=moore11/> 10 കോണീയ സെക്കന്റ് വിസ്താരമുള്ള ഇതിൽ 80നും 100നും ഇടയിൽ നക്ഷത്രങ്ങൾ ഉണ്ട്.<ref name="inglis"/> 10 ആണ് ഇതിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രത്തിന്റെ [[കാന്തിമാനം]]. ഈ ഭാഗത്ത് കാണുന്ന തിളക്കമുള്ള നക്ഷത്രങ്ങൾ യഥാർത്ഥത്തിൽ ഈ വ്യൂഹത്തിൽ ഉൾപ്പെടുന്നവയല്ല. അവ താരതമ്യേന ഭൂമിയോടടുത്ത് കിടക്കുന്നവയാണ്.<ref name="o'meara">{{cite book |title=The Caldwell Objects |first=Stephen James |last=O'Meara |publisher=Cambridge University Press |year=2002 |pages=349–50 |isbn=978-0-521-82796-6}}</ref> ഇംഗ്ലീഷിലെ 'S' എന്ന അക്ഷരം തിരിച്ചിട്ടതു പോലെ എന്നാണ് [[ജോൺ ഹെർഷെൽ]] എൻ ജി സി 5823നെ വിശേഷിപ്പിച്ചത്.<ref name="mobberley">{{cite book |title=The Caldwell Objects And How to Observe Them |first=Martin |last=Mobberley |authorlink=Martin Mobberley |page=184 |publisher=Springer |year=1999 |isbn=978-1-4419-0326-6}}</ref><ref>{{cite book |title=1001 Celestial Wonders to See Before You Die: The Best Sky Objects for Star Gazers |first=Michael E. |last=Bakich |publisher=Springer |year=2010 |isbn=978-1-4419-1777-5 |page=174}}</ref> തുലിപ് പൂവിനോടും പെട്ടിയോടും ഇതിന്റെ ആകൃതിയെ താരതമ്യം ചെയ്തിട്ടുണ്ട്.<ref name="o'meara"/> നിരീക്ഷകർക്ക് [[വൃകം (നക്ഷത്രരാശി)|വൃകം]] നക്ഷത്രരാശിക്കു സമീപത്തുള്ള എൻ ജി സി 5822മായി ഇതു മാറിപ്പോകാനുള്ള സാദ്ധ്യതയുണ്ട്.<ref name="photoatlas">{{cite book |title=The Photographic Atlas of the Stars |first1=H.J.P. |last1=Arnold |first2=P.D. |last2=Doherty |first3=Patrick |last3=Moore |authorlink3=Patrick Moore |publisher=CRC Press |year=1997 |isbn=978-0-7503-0654-6 |page=176}}</ref> എൻ ജി സി 5715 താരതമ്യേന മങ്ങിയതും ചെറുതുമായ ഒരു തുറന്ന താരവ്യൂഹമാണ്. ഇതിന്റെ ആകെ കാന്തിമാനം 9.8ഉം ഏറ്റവും തിളക്കം കൂടിയ നക്ഷത്രത്തിന്റെ കാന്തിമാനം 11ഉം ആണ്. 30 നക്ഷത്രങ്ങൾ മാത്രമാണ് ഇതിലുള്ളത്. മൂന്നാമത്തെ തുറന്ന താരവ്യൂഹമായ പിസ്മിസ് 20ൽ 12 നക്ഷത്രങ്ങൾ മാത്രമേ ഉള്ളു എങ്കിലും തിളക്കം എൻ ജി സി 5823നോട് ഏകദേശം തുല്യമാണ്. ഇതിന്റെ കാന്തിമാനം 7.8 ആണ്. 8270 [[പ്രകാശവർഷം]] അകലെ സ്ഥിതി ചെയ്യുന്ന ഇതിനെ 300mmൽ കൂടുതൽ അപർച്ചറുള്ള [[ദൂരദർശിനി]] ഉപയോഗിച്ച് കാണാൻ കഴിയും.<ref name="simpson"/>
 
[[File:NGC 5315HSTfull.jpg|left|thumb|[[ഹബിൾ ബഹിരാകാശ ദൂരദർശിനി]] എടുത്ത എൻ ജി സി 5315ന്റെ ചിത്രം. ഇതിന്റെ ഘടനയും നടുവിലെ നക്ഷത്രവും ചിത്രത്തിൽ കാണാം.]]
ആൽഫ സിർസിനിയിൽ നിന്നും 5.2 ഡിഗ്രി അകലെ കിടക്കുന്നു [[എൻ ജി സി 5315]]. ഇതിന്റെ കാന്തിമാനം 9.8 ആണ്.<ref name=bakich2010>{{cite book |first=Michael E. |last=Bakich |year=2010 |page=162 |title=1001 Celestial Wonders to See Before You Die: The Best Sky Objects for Star Gazers |series=Patrick Moore's Practical Astronomy Series |publisher=Springer |isbn=978-1-4419-1776-8 |url=https://books.google.com/books?id=qEhpS7d5ZdAC&pg=PA475}}</ref> ബേർണസ് കാറ്റലോഗിൽ 1971ൽ ആദ്യമായി ലിസ്റ്റു ചെയ്ത ഇരുണ്ട റിഫ്ലൿഷൻ നെബുലയാണ് ബേർണസ് നെബുല.
 
==അവലംബം==
"https://ml.wikipedia.org/wiki/ചുരുളൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്