"കേരള കോൺഗ്രസ് (എം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 51:
1979 നവംബർ 14 ന് ഇടതുമുന്നണിയിൽ ചേർന്നു. 1980 ൽ നടന്ന ലോകസഭ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിക്ക് ഒപ്പം മത്സരിച്ചു. ഇതോടെ നീണ്ട പതിനൊന്ന് വർഷത്തിന് ശേഷം ഇടതുമുന്നണി കേരളത്തിൽ അധികാരത്തിൽ എത്തി. ഇ.കെ. നായനാർ നയിച്ച മന്ത്രിസഭയിലെ ധനകാര്യ വകുപ്പ് മന്ത്രിയായി കെ.എം. മാണി മാറി.
 
1981 ഒക്ടോബർ 20ന് നായനാർ മന്ത്രിസഭയ്ക്ക് ഉള്ള പിന്തുണ കെ എം. മാണി പിൻവലിച്ചു ഇതോടെ ഇ.കെ. നായനാർ രാജിവയ്ച്ചു. ഇടതുമുന്നണി ബന്ധം ഉപേക്ഷിച്ച മാണി വീണ്ടും യു.ഡി.എഫ് ൽ തിരിച്ചെത്തി. മാണിക്കൊപ്പം ജോസഫും ഐക്യ ജനാധിപത്യ മുന്നണിയിൽ അംഗമായി
 
1982 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചു. കെ. കരുണാകരൻ മുഖ്യമന്ത്രിയായി. 1985 ൽ പി ജെ ജോസഫ് കെ എം മാണിയുടെ പാർട്ടിയിൽ ലയിച്ചു. 1985 ൽ തന്നെ ഐക്യ കേരള കോൺഗ്രസ് എന്ന പേരിൽ പിളർന്ന കക്ഷികളെല്ലാം ലയിച്ചു. 1982- 1987 ലെ കരുണാകരൻ മന്ത്രിസഭയിൽ ഐക്യകേരള കോൺഗ്രസിൻ്റെ പ്രതിനിധികളായി കെ.എം. മാണി, പി.ജെ. ജോസഫ്, ആർ. ബാലകൃഷ്ണപിള്ള എന്നിവർ മന്ത്രിമാരും ആയി.
 
1989 ൽ മൂവാറ്റുപുഴ ലോക്സഭ സീറ്റിനെ ചൊല്ലി ഉണ്ടായ തർക്കത്തിന് ഒടുവിൽ പി.ജെ. ജോസഫ് യു.ഡി.എഫ് വിട്ടു. ഇടതുമുന്നണിയിൽ ചേർന്നു. 1991 ഏപ്രിൽ മുതൽ ഇടതുമുന്നണിയിൽ ഘടകകക്ഷിയായി ജോസഫ് തുടർന്നു.
 
1993 ൽ വീണ്ടും പിളർന്നു. ടി.എം. ജേക്കബ് മാണി ഗ്രൂപ്പ് വിട്ട് പുതിയ പാർട്ടി കേരള കോൺഗ്രസ് (ജേക്കബ്) രൂപീകരിച്ചു. ആർ. ബാലകൃഷ്ണപിള്ളയും പിളർന്ന് മാറി. തർക്കത്തിനൊടുവിൽ മൂന്ന് കൂട്ടരും യു.ഡി.എഫ് ൽ തുടർന്നു.
 
2010 ഏപ്രിൽ 30ന് ഇടതുമുന്നണി ബന്ധവും മന്ത്രിസ്ഥാനവും ഉപേക്ഷിച്ച് പി.ജെ. ജോസഫ് കെ.എം. മാണിയുടെ പാർട്ടിയിൽ ലയിച്ചു.
 
==രണ്ടില ചിഹ്നം==
"https://ml.wikipedia.org/wiki/കേരള_കോൺഗ്രസ്_(എം)" എന്ന താളിൽനിന്ന് ശേഖരിച്ചത്