"ശാകി, അസർബയ്ജാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 68:
2008 ഡിസംബർ 8 ന് ക്യോട്ടോ സിറ്റി കൗൺസിൽ ചെയർമാൻ ഡെയ്‌സാകു കടോകാവയിൽനിന്നുള്ള കത്തിൽ, വേൾഡ് ഹിസ്റ്റോറിക്കൽ സിറ്റീസ് ലീഗിലെ അംഗമായിരുന്നു ഷാക്കി എന്ന് വ്യക്തമാക്കപ്പെട്ടു. 2008 ഒക്ടോബറിൽ നടന്ന വേൾഡ് സിറ്റിസ് ലീഗിന്റെ യോഗത്തിന് ശേഷമാണ് ഷാക്കി ഇതിലെ അംഗമായിത്തീർന്നത്.
2012 ൽ നവീകരണ, നിർമാണ മേഖലയിൽ ചെയ്യേണ്ട പ്രവർത്തനങ്ങൾ തിരിച്ചറിയപ്പെടുകയും ഷാക്കി സിറ്റി എക്സിക്യൂട്ടീവ് അതോറിറ്റിയും വാസ്തുവിദ്യാ നഗരവൽക്കരണ സമിതിയും ചേർന്ന് ഷാക്കി നഗരത്തിലെ പൊതു നവീകരണ പദ്ധതി തയ്യാറാക്കുകയും ചെയ്തു. പൊതുപദ്ധതി അനുസരിച്ച്, നിരവധി അടിസ്ഥാന സൌകര്യങ്ങൾ നടപ്പാക്കുന്നതോടൊപ്പം നഗരം പടിഞ്ഞാറൻ ദിക്കിലേയ്ക്ക് വികസിപ്പിക്കാനും ഓക്സുഡ്, ഇഞ്ച, കിഷ്, ക്വോക്സ്മുഖ് ഗ്രാമങ്ങൾ ഷാക്കിയിലേക്ക് ഉൾപ്പെടുത്താനും പദ്ധതിയിട്ടിരുന്നു.
 
== ഭൂമിശാസ്ത്രം ==
ഗ്രേറ്റർ കോക്കസസിന്റെ മഞ്ഞുമലകളാൽ ചുറ്റപ്പെട്ട ഷാക്കി നഗരത്തിന്റെ ചില ഭാഗങ്ങൾ 3000 മുതൽ 3600 മീറ്റർ വരെ ഉയരത്തിലെത്തുന്നു. ചക്രവാതങ്ങളും ചുഴലിക്കൊടുങ്കാറ്റുകളും വായു പിണ്ഡങ്ങളും പ്രാദേശിക വാതങ്ങളുമുൾപ്പെട്ട ഒരു കാലാവസ്ഥയാണ് ഷാക്കിയിലേത്. ഷാക്കി നഗരത്തിലെ ശരാശരി വാർഷിക താപനില 12 ° സെൽഷ്യസ് ആണ്. ജൂൺ, ഓഗസ്റ്റ് മാസങ്ങളിൽ ശരാശരി താപനില 20 മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെ വ്യത്യാസപ്പെടുന്നു. പ്രദേശത്തിനു ചുറ്റുമുള്ള മലയോര വനങ്ങൾ നഗരത്തെ വെള്ളപ്പൊക്കത്തിൽ നിന്നും വേനൽക്കാലത്തെ അത്യധികമായ ചൂടിൽനിന്നും സംരക്ഷിക്കുന്നു. കിഷ്, ഗുർജാന എന്നിവയാണ് നഗരത്തിലൂടെ ഒഴുകുന്ന പ്രധാന നദികൾ. അസർബയ്ജാൻ സോവിയറ്റ് ആധിപത്യത്തിലായിരുന്ന കാലത്ത്, പലരും ധാതു നീരുറവകളിൽ കുളിക്കാനായി ഷാക്കിയിലേക്ക് എത്താറുണ്ടായിരുന്നു.
 
== അവലംബം ==
 
"https://ml.wikipedia.org/wiki/ശാകി,_അസർബയ്ജാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്