"ശാകി, അസർബയ്ജാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 49:
 
== പദോൽപ്പത്തി ==
അസർബൈജാനി ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ, പട്ടണത്തിന്റെ പേരായ ശാകി ബിസി ഏഴാം നൂറ്റാണ്ടിൽ ആധുനിക അസർബൈജാൻ പ്രദേശത്തെത്തുകയും നിരവധി നൂറ്റാണ്ടുകളിലൂടെ അവിടം ജനസാന്ദ്രമാക്കുകയും ചെയ്ത [[ശകർ|ശാകന്മാരുടെ]] വംശനാമത്തിലേക്ക് പോകുന്നു. മധ്യകാല സ്രോതസ്സുകളിൽ, പട്ടണത്തിന്റെനഗരത്തിന്റെ പേര് ഷെക്ക്, ഷെക്കി, ഷാക്ക, ഷാക്കി, ഷക്നെ, ഷാക്കൻ, ഷാക്കാൻ, ഷെക്കിൻ എന്നിങ്ങനെ വിവിധ രൂപങ്ങളിൽ കാണപ്പെടുന്നു.
 
== ചരിത്രം ==
വരി 55:
 
=== പ്രാചീനകാലം ===
2700 വർഷത്തിലേറെ പഴക്കമുള്ള ബൃഹത്തായ വാസസ്ഥലങ്ങളുടെ തെളിവുകൾ ഷാക്കിയിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. കരിങ്കടലിന്റെ വടക്ക് ഭാഗത്ത് നിന്ന് ഡെർബെൻഡ് ചുരം വഴി തെക്കൻ കോക്കസസിലേയ്ക്കും അവിടെ നിന്ന് ഏഴാം നൂറ്റാണ്ടിൽ ഏഷ്യാമൈനറിലേക്കും കടന്ന് അലഞ്ഞുനടന്ന ഒരു വിഭാഗം ഇറാനിയൻ ജനതയായിരുന്നു ശാകന്മാർ. തെക്കൻ കോക്കസസിലെ സകസേന എന്നു വിളിക്കപ്പെട്ടിരുന്ന പ്രദേശത്തെ ഫലഭൂയിഷ്ഠമായ ഒരു ഭൂഭാഗം അവർ കൈവശപ്പെടുത്തിയിരുന്നു. ശാകന്മാർ കൈവശപ്പെടുത്തിയിരുന്ന പ്രദേശങ്ങളിലൊന്നായിരുന്നു ഷാക്കി നഗരം. യഥാർത്ഥ വാസസ്ഥലത്തിന്റെ കാലം വെങ്കലയുഗത്തിന്റെ അവസാനത്തിലാണെന്ന് കരുതപ്പെടുന്നു. മംഗോളിയൻ അധിനിവേശത്തിന് മുമ്പ് [[അസർബെയ്ജാൻ|അസർബൈജാനിലെ]] അറ്റാബെഗുകളും ഖ്വാറസ്മിയൻ സാമ്രാജ്യവും ഈ നഗരം ഭരിച്ചിരുന്നു.
 
=== ഫ്യൂഡൽ കാലഘട്ടം ===
ഒൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ശാക കാംബാനുമായി (പടിഞ്ഞാറ്)<ref>[http://www.iranicaonline.org/articles/arran-a-region Encyclopaedia Iranica. Arrān]</ref> ചേരുകയും പതിനാലാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ഹുലാഗു ഖാന്റെ ഭരണം തകർന്നതിനുശേഷം, സിദി അഹമ്മദ് ഒർലറ്റിന്റെ ഭരണത്തിനുകീഴിൽ സ്വാതന്ത്ര്യം നേടുകയും ചെയ്തു.<ref>[https://books.google.com/books?id=yjIZ6ymyNO8C&pg=PA117&dq=%22orlat+dynasty%22&ei=WlyMS5DDEaSclQT5m6SpDQ&cd=2#v=onepage&q=&f=false "Shaki"], in Historical Dictionary of Azerbaijan 1999, p. 117</ref> 1500 കളുടെ തുടക്കത്തിൽ, സഫാവിദ് രാജാവ് ഇസ്മായിൽ I (കാലം: 1501–1524) ഈ പ്രദേശം കീഴടക്കിയെങ്കിലും സഫാവിഡ് പരമാധികാരത്തിനുകീഴിൽ നഗരം അതിന്റെ പരമ്പരാഗത ഭരണാധികാരികളുടെ ഭരണത്തിൽത്തന്നെ തുടർന്നു.<ref name="Mage Publishers">{{cite book|title=Titles and Emoluments in Safavid Iran: A Third Manual of Safavid Administration|last1=Nasiri|first1=Ali Naqi|last2=Floor|first2=Willem M.|date=2008|publisher=Mage Publishers|isbn=978-1933823232|page=279}}</ref> ഇസ്മായിലിന്റെ പുത്രനും പിൻഗാമിയുമായിരുന്ന ഷാ തഹ്മാസ്പ് (കാലം. 1524–1576) ഈ സംവിധാനം അവസാനിപ്പിച്ചുകൊണ്ട് 1551 ൽ പട്ടണം ഭരിക്കുന്നതിനായി ആദ്യത്തെ ക്വിസിൽബാഷ് ഗവർണറെ നിയമിച്ചു.<ref name="Mage Publishers2">{{cite book|title=Titles and Emoluments in Safavid Iran: A Third Manual of Safavid Administration|last1=Nasiri|first1=Ali Naqi|last2=Floor|first2=Willem M.|date=2008|publisher=Mage Publishers|isbn=978-1933823232|page=279}}</ref> 1578 നും 1603 നുമിടയിലും 1724 നും1735 നും ഇടയിലുമായി രണ്ടുതവണ ഓട്ടോമൻ‌മാർ തങ്ങളുടെ ആക്രമണങ്ങളിലൂടെ സഫാവിഡ് ഭരണത്തത്തിന് ഇടങ്കോലിട്ടു. 1743 ൽ [[നാദിർ ഷാ|നാദർ ഷായുടെ]] ഭരണകാലത്ത് കൊക്കേഷ്യൻ ഖാനേറ്റുകളിലെ ഏറ്റവും ശക്തമായ ഫ്യൂഡൽ സംസ്ഥാനങ്ങളിലൊന്നായിരുന്ന ശാകി ഖാനേറ്റ് സ്ഥാപിതമായി. ശാക്കി ഖാനേറ്റ് നിലനിന്നിരുന്ന കാലത്ത് നഗരത്തിലെ പ്രാദേശിക ജനങ്ങൾ പട്ടുനൂൽപ്പുഴു വളർത്തൽ, കരകൌശലം, വ്യാപാരം എന്നിവയിൽ ഏർപ്പെട്ടിരുന്നു.<ref name="aztour2">{{cite web|url=http://aze.info/sheki_more_details/|title=Sheki history|accessdate=7 December 2010|publisher=Azerbaijan Tour Agency|archive-url=https://web.archive.org/web/20110721185403/http://aze.info/sheki_more_details/|archive-date=21 July 2011|url-status=dead}}</ref> [[കിഷ് നദി|കിഷ് നദിയിലെ]] വെള്ളപ്പൊക്കത്തിന്റെ ഫലമായി ശാക്കിശാകി നഗരം ഭാഗികമായി നശിപ്പിക്കപ്പെടുകയും ഇന്നത്തെ നഗരത്തിന്റെ സ്ഥാനത്ത് അതിന്റെ ജനസംഖ്യ പുനരധിവസിപ്പിക്കപ്പെടുകയും ചെയ്തു.<ref name="sharif">{{cite web|url=http://azer.com/aiweb/categories/magazine/62_folder/62_articles/62_shaki.html|title=Paradise in the Caucasus Foothills|accessdate=7 December 2010|last=Sharifov|first=Azad|publisher=azer.com}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ശാകി,_അസർബയ്ജാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്