"രതീഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
 
=== അഭിനയ ജീവിതം ===
1977-ൽ പുറത്തിറങ്ങിയ [[വേഴാമ്പൽ (ചലച്ചിത്രം)|വേഴാമ്പൽ]] എന്ന സിനിമയിലൂടെയാണ് ഇദ്ദേഹംരതീഷ് ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ, സഹസംവിധായകനാവാൻ [[കെ.ജി. ജോർജ്ജ്|കെ.ജി. ജോർജിനെ]] കാണാനെത്തിയ ആ ചെറുപ്പക്കാരനെ 1979-ൽ [[കെ.ജി. ജോർജ്ജ്]] താൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ [[ഉൾക്കടൽ (ചലച്ചിത്രം)|ഉൾക്കടൽ]] എന്ന ചിത്രത്തിലൂടെ അഭിനേതാവായി അവതരിപ്പിക്കുകയും അങ്ങനെ അദ്ദേഹം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. '[[ഉൾക്കടൽ (ചലച്ചിത്രം)|ഉൾക്കടൽ]]' എന്ന ചിത്രത്തിലെ മെഡിക്കൽ റെപ്രസന്റേറ്റീവായ 'ഡേവിസ്'എന്ന കഥാപാത്രത്തെ അദ്ദേഹം അവിസ്മരണീയമാക്കി. പിന്നീട് [[തേരോട്ടം]] എന്ന ചിത്രത്തിൽ സഹനായകനായി അഭിനയിച്ചെങ്കിലും ചിത്രം പുറത്തിറങ്ങിയില്ല. 1981-ൽ പുറത്തിറങ്ങിയ [[തുഷാരം]] എന്ന [[ഐ.വി. ശശി]] ചിത്രത്തിൽ രതീഷ് ആദ്യമായി നായകനായി വേഷമിട്ടു. മലയാളത്തിന്റെ ആക്ഷൻ താരം [[ജയൻ|ജയനു]] വേണ്ടി മെനഞ്ഞുണ്ടാക്കിയ ഈ കഥാപാത്രത്തെ രതീഷ് മികവുറ്റതാക്കുകയും നായകനെന്ന നിലയിൽ മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.
 
1981 മുതൽ 1988 വരെയുള്ള കാലഘട്ടത്തിലാണ് രതീഷ് മലയാള സിനിമയിൽ സജീവമായിരുന്നത്. ഈ കാലയളവിൽ [[മോഹൻലാൽ|മോഹൻലാലിനും]] [[മമ്മൂട്ടി|മമ്മൂട്ടിയോടുമൊപ്പം]] [[ഈ നാട്]], [[രാജാവിന്റെ മകൻ]], [[വഴിയോരക്കാഴ്ചകൾ]], [[അബ്കാരി (ചലച്ചിത്രം)|അബ്കാരി]], [[ഉണരൂ]], [[ജോൺ ജാഫർ ജനാർദ്ദനൻ]] എന്നിങ്ങനെ നിരവധി ശ്രദ്ധേയമായ ചലച്ചിത്രങ്ങളിൽ വേഷമിട്ടു. 1990-ഓടെ രതീഷ് ചലച്ചിത്രരംഗത്ത് നിന്ന് പൂർണ്ണമായി വിട്ടു നിന്നു. നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം [[ഷാജി കൈലാസ്]] സംവിധാനം ചെയ്ത [[കമ്മീഷണർ (ചലച്ചിത്രം)|കമ്മീഷണർ]] എന്ന സിനിമയിലൂടെയാണ് രതീഷ് ചലച്ചിത്രരംഗത്തേക്ക് മടങ്ങി വന്നത്.
"https://ml.wikipedia.org/wiki/രതീഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്