"വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(Mark a discussion as resolved (EasyResolve v.1.2))
1978 ൽത്തന്നേ ഈ മാപ്പിളപ്പാട്ട് കേരളനാട്ടിൽ സൂപ്പർഹിറ്റായി മാറുകയും അയിന്റെ കർത്താവ് ശ്രദ്ധേയത നേടുകയും ചെയ്താരുന്നു കേട്ടോ. അല്ലാതെ കൂണിന്റെ പോലെ പെട്ടെന്നൊരു രാവിൽ മുളച്ചു പൊന്തീന്നു പറയണ പോലൊള്ള പാട്ടെഴുത്തുകാരനല്ല്യാ അദ്ദേഹം എന്നുള്ളത് ശ്രീമാൻ റോജി പാല മനസിലാക്കുക. അതായത് ഒറ്റ സംഭവം കൊണ്ടു മാത്രമുള്ള ശ്രദ്ധേയതയില്ല, മറിച്ച് കാലങ്ങളായി (1978 മുതൽ) പല സംഭവങ്ങൾക്കൊണ്ടുണ്ടായ ശ്രദ്ധേയതയത്രേ അദ്ദേഹത്തിനുള്ളത്. സാറ് സ്രദ്ധിച്ചിട്ടുണ്ടോന്നറീല്യാ, 1992 ലെ ഏഴാം ബഹർ എന്ന ആൽബത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മാപ്പിളഗാനമായിരുന്ന ഇതിന്റെ രചയിതാവ് അദ്ദേഹത്തിന്റ രചനാപാടവത്താൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. എരിഞ്ഞോളി മൂസയുടെ ആലാപനത്തോടെ ഗാനവും രചയിതാവും പ്രശസ്തിയുടെ പടവുകൾ നടന്നു കയറീന്നുള്ള വസ്തുതയും കാണുക. 1972 മുതൽ 500 ൽ അധികം പ്രശസ്തങ്ങളായി മാപ്പിളപ്പാട്ടുകളുടെ രചയിതാവ് ശ്രദ്ധേയനല്ലാതാകുമോ എന്റെ സാറേ? ഗാനത്തിൻറെ ആധുനിക അവതരണത്തിൽ അദ്ദേഹത്തിന് കൂടുതൽ ശ്രദ്ധേയത ലഭിച്ചുവെന്ന ഒരു തെറ്റേയുള്ളൂ ഇദിന്. ശ്രദ്ധേയതയുള്ള സംഭവങ്ങൾക്കെതിരേയും അനാവശ്യ കാര്യങ്ങൾക്കും പടവാളെടുത്ത് പുറപ്പെടുന്ന അങ്ങ് ഒറ്റ സംഭവം കൊണ്ടുള്ള ശ്രദ്ധേയത എന്ന ഗണത്തിൽപ്പെടുത്താവുന്ന അനേകം താളുകളും ഉണ്ടല്ലോ അതില് ശ്രദ്ധിച്ചാൽ നന്നായേനം. അതിന് ഒരു പട്ടികയുണ്ടാക്ക്യാലും കുഴപ്പോമില്ല്യാ. (പക്ഷേ പട്ടികപ്പെടുത്തിയിട്ട് ഓടിപ്പോകരുത്, തിരുത്തുകയും താൾ ശരിപ്പെടുത്തുകയും വേണം) അതൊക്കെയല്യോ റോജി മാഷേ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും ഒക്കെ? പാട്ടിന് ശ്രദ്ധേയതയുണ്ട്, രചയിതാവിനില്ല. ഗാനം ഉൾപ്പെടുത്തിയ ചിത്രത്തിന് ശ്രദ്ധേയതയുണ്ട്, ഗാനം പാടിയ ഗായകനും ശ്രദ്ധേയതയുണ്ട് എന്നാൽ രചയിതാവിനില്ല!. ഗാനം അവതരിപ്പിച്ച സിനിമയിലെ രംഗത്തിന് ശ്രദ്ധേയതയുണ്ട് പക്ഷേ രചയിതാവിനില്ലാ! എന്താ മാഷമ്മാരേ ഇത്?ചുമ്മാ ഓരോ വാദങ്ങളേയ്.... ആശംസകൾ.....{{ഒപ്പുവെക്കാത്തവ|51.39.33.209}}
::റിയാദുകാരനെ മനസിലായിട്ടോ, കൊച്ചു കള്ളാ!!! '''അതിന് ഒരു പട്ടികയുണ്ടാക്ക്യാലും കുഴപ്പോമില്ല്യാ. (പക്ഷേ പട്ടികപ്പെടുത്തിയിട്ട് ഓടിപ്പോകരുത്, തിരുത്തുകയും താൾ ശരിപ്പെടുത്തുകയും വേണം) '''--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 08:30, 10 നവംബർ 2020 (UTC)
:::ഈ സംവാദം [[വിക്കിപീഡിയ:മായ്ക്കൽ പുനഃപരിശോധന]]യിൽ നടക്കുന്നതായിരിക്കും ഉചിതം. [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 04:35, 15 നവംബർ 2020 (UTC)
 
== IP edits at നന്ദിത കെ.എസ്. ==
9,000

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3472162" എന്ന താളിൽനിന്ന് ശേഖരിച്ചത്