"കുറിച്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,024 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(കോ.എ. പേരിനു പിന്നില്‍, ചരിത്രം.)
 
==സംസ്കാരങ്ങള്‍==
===അയിത്താചാരം===
 
കാട്ടിലെ ഏറ്റവും ഉയര്‍ന്ന വര്‍ഗം തങ്ങളാണെന്നാണ് കുറിച്യരുടെ വിശ്വാസം. ആദിവാസി വിഭാഗങ്ങളില്‍ ഇത്രയേറെ [[അയിത്തം]] കല്പിക്കുന്ന മറ്റൊരു വിഭാഗമില്ല. ഏതെങ്കിലും വിധത്തില്‍ അശുദ്ധമായാല്‍ മുങ്ങിക്കുളിക്കാതെ വീട്ടില്‍ പ്രവേശിക്കാന്‍ പാടില്ലസ്വന്തം മിറ്റത്തു നിന്ന് പുറത്തിറങ്ങിയാല്‍ അയിത്തമായി എന്നവര്‍ ധരിക്കുന്നു. ബ്രാഹ്മണര്‍ക്കും വയനാട്ടിലെ പഴയ നായന്മാര്‍ക്കും ഒഴിച്ച് മറ്റെല്ലാവര്‍ക്കും അവര്‍ അയിത്തം കല്പിച്ചിരിക്കുന്നു.ഏതെങ്കിലും വഴിയിലൂടെ സഞ്ചരിക്കുന്ന സമയം ഓയ്.. ഓയ്.. എന്ന ശബ്ദമുണ്ടാക്കിയാണ്‍ ഇവര്‍ അയിത്തക്കാരെ അകറ്റുന്നത്. ഈ സമ്പ്രദായം കര്‍ക്കശമായി പാലിച്ചിരുന്നതിനാല്‍ മറ്റുള്ള ആദിവാസികളില്‍ നിന്ന് ഒറ്റപ്പെടാനും വിദ്യാഭ്യാസം ലഭിക്കാതിരിക്കാനും ഇടയായി. പുറത്തുനിന്നുള്ള ഭക്ഷണം വരെ അവര്‍ക്ക് നിഷിദ്ധമായിരുന്നു.
കാട്ടിലെ ഏറ്റവും ഉയര്‍ന്ന വര്‍ഗം തങ്ങളാണെന്നാണ് കുറിച്യരുടെ വിശ്വാസം. ഒരുപാട് ദൈവങ്ങളുണ്ടിവര്‍ക്ക്. [[മലോന്‍ ദൈവം]], [[മലകാരി ദൈവം]], [[മുത്തപ്പന്‍]], [[ഭദ്രകാളി]], [[ഭഗവതി]] തുടങ്ങിയവരാണ് അതില്‍ പ്രധാനപ്പെട്ടവ. ദൈവത്തിന്റെ പ്രതിനിധികളെന്ന് വിശ്വസിക്കുന്ന വെളിച്ചപ്പാടുകള്‍ ഇവര്‍ക്കിടയിലുണ്ട്.
===ആരാധന===
[[മലോന്‍]], [[മലകാരി ]], [[കരിമ്പിലിപൊവുതി]](കരമ്പില്‍ ഭഗവതി]] [[അതിരാളന്‍ തെയ്യം]] എന്നിവയെ ആരാധിക്കുന്നു. കൂടാതെ [[മുത്തപ്പന്‍]], [[ഭദ്രകാളി]], [[ഭഗവതി]] തുടങ്ങിയവരുമുണ്ട്. ഇതില്‍ തങ്ങളുടെ കാണപ്പെട്ട ദിവമായി മലക്കാരിയെ വിശ്വസിക്കുന്നു. [[ശിവന്‍|പരമശിവനാണ]]്‌ വേടന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട മലക്കാരി ദൈവമത്രെ. ദൈവത്തിന്റെ പ്രതിനിധികളെന്ന് വിശ്വസിക്കുന്ന വെളിച്ചപ്പാടുകള്‍ ഇവര്‍ക്കിടയിലുണ്ട്. ആഭിചാരപ്രയോഗങ്ങളില്‍ നിന്നുള്ള മോചനം, ബാധയില്‍ നിന്നുള്ള രക്ഷ, നായാട്ടിനു ഫലം ലഭിക്കല്‍ എന്നിവയാണ്‌ മലക്കാരിയുടെ പ്രധാനം അനുഗ്രഹങ്ങള്‍. കരിമ്പിലി [[ഭഗവതി]] സ്ത്രീകള്‍ക്ക് [[പ്രസവം|സുഖപ്രസവം]], പാതിവ്രത്യസം‌രക്ഷണം, എന്നിവ നിര്‍വഹിക്കുന്നു.
 
[[അമ്പും വില്ലും]] കുറിച്യരുടെ ജീവിതത്തില്‍ ഒരു അവിഭാജ്യ ഘടകമാണ്. ഒരു വില്ലും പത്തോ ഇരുപതോ അമ്പുകളും എപ്പോഴും ഒരു കുറിച്യന്റെ കൈവശമുണ്ടാകും. ഇവ ഉപയോഗിച്ചാണ് കുറിച്യരുടെ നായാട്ട്. വിവാഹം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ആചാരങ്ങളിലും അമ്പിനും വില്ലിനും വലിയ പ്രാധാന്യമുണ്ട്.
 
മറ്റ് ആദിവാസികളുമായി താരതമ്യം ചെയ്താല്‍ കുറിച്യര്‍ക്ക് കലവാസന അല്പം കുറവാണ്. എങ്കില്‍ത്തന്നെ മാന്‍പാട്ട്, നരിപ്പാട്ട് തുടങ്ങിയ ചില ചടങ്ങുകള്‍ ഇവര്‍ക്കുമുണ്ട്.
==പരാമര്‍ശങ്ങള്‍==
 
<References/>
{{കേരളത്തിലെ ആദിവാസികള്‍}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/347085" എന്ന താളിൽനിന്ന് ശേഖരിച്ചത്