"എ.എം. ആരിഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

49 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം ശരിയാക്കുന്നു (via JWB))
}}
 
'''അഡ്വക്കേറ്റ് എ. എം. ആരിഫ്''' 2006 മുതൽ [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[അരൂർ നിയമസഭാമണ്ഡലം|അരൂർ നിയമസഭാമണ്ഡലത്തിൽ]] നിന്നുള്ള കേരള നിയമസഭാംഗമായിരുന്നു. നിലവിൽ ലോകസഭ അംഗമാണ്. [[ഇടതുപക്ഷ ജനാധിപത്യ മുന്നണി]] പ്രതിനിധിയായ ആരിഫ് 2016ലെ  [[കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)|കേരള നിയമസഭാതിരഞ്ഞെടുപ്പിൽ]] ഏറ്റവും കൂടുതൽ വോട്ട് നേടിയ   സ്ഥാനാർത്ഥികളിൽ മൂന്നാം സ്ഥാനത്താണ്. 2006ൽ കൃഷി മന്ത്രിയായിരുന്ന [[കെ.ആർ. ഗൗരിയമ്മ|കെ. ആർ. ഗൗരിയമ്മയെ]] പരാജയപ്പെടുത്തി<ref>http://ldfkeralam.org/content/എ-എം-ആരിഫ്</ref> കേരള നിയമസഭാംഗമായ എ. എം. ആരിഫ് 2019 ഏപ്രിലിൽ നടക്കുന്ന 17ാമത് ലോകസഭാ തിരഞ്ഞെടുപ്പിൽ [[ആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലം|ആലപ്പുഴ ലോകസഭാ മണ്ഡലത്തിൽ]] നിന്നും [[ഷാനിമോൾ ഉസ്മാൻ|ഷാനിമോൾ ഉസ്മാനെ]] പരാജയപ്പെടുത്തി വിജയിച്ചു. 2017ൽ ഇന്ത്യയിലെ ഏറ്റവും മികച്ച നിയമസഭാ സാമാജികനുള്ള കാശ്മീർ ടു കേരള സോഷ്യൽ ഫൗണ്ടേഷൻ അവാർഡ് നേടി. നിലവിൽ [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി.പി.എം.]] ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമാണ്.
 
== ജീവിത രേഖ ==
 
== രാഷ്ട്രീയ ജീവിതം ==
  ബി. എസ്.സി. സുവോളജി പഠനകാലത്ത് ചേർത്തല എസ്.എൻ കോളേജിലെ [[സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യ|എസ്.എഫ്.ഐ.]]<nowiki/>യിലൂടെ രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ചു. കോളേജ് യൂണിയൻ മാഗസിൻ എഡിറ്ററായും ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു. [[നിത്യചൈതന്യയതി|ഗുരുനിത്യചൈതന്യയതി]], ബിഷപ് പൗലോസ് മാർ പൗലോസ് തുടങ്ങിയ പ്രശസ്ത വ്യക്തികളെ പങ്കെടുപ്പിച്ച് ആരിഫ് കലാലയ യൂണിയൻ പ്രവർത്തനം ശ്രദ്ധേയമാക്കി. എസ്. എഫ്. ഐ. മാരാരിക്കുളം ഉപഭാരവാഹി, ചേർത്തല ഏരിയ സെക്രട്ടറി, പ്രസിഡന്റ്, ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചു. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം, [[ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ|ഡിവൈഎഫ്‌ഐ]] സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
 
[[ശ്രീ നാരായണ കോളേജ്, കൊല്ലം|എസ്.എൻ. കോളേജ്]] പഠനകാലത്ത് പോലീസ് ക്വാർട്ടേഴ്‌സിൽ താമസിച്ചുകൊണ്ട് ആരിഫ് രാഷ്ട്രീയ പ്രവർത്തനം നടത്തിയതിന്റെ പേരിൽ പോലീസ് ഉദ്യോഗസ്ഥനായിരുന്ന ആരിഫിന്റെ പിതാവിനെ ചേർത്തലയിൽ നിന്നും കൈനകരിയ്ക്കു സ്ഥലം മാറ്റി. തുടർന്ന് ആരിഫിനെയും കുടുംബത്തെയും ക്വാർട്ടേഴ്‌സിൽ നിന്നും എസ്.പി.യുടെ ഉത്തരവ് പ്രകാരം ഇറക്കിവിട്ടു.
43,450

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3470262" എന്ന താളിൽനിന്ന് ശേഖരിച്ചത്