"അക്കിനേനി നാഗേശ്വരറാവു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 24:
1924 സെപ്റ്റംബർ 20-ന് [[ആന്ധ്രാപ്രദേശ്|ആന്ധ്രാപ്രദേശിലെ]] കൃഷ്ണ ജില്ലയിൽ രാമപുരത്ത് കർഷക ദമ്പതികളായ വെങ്കടരത്നത്തിൻ്റെയും പുന്നമ്മയുടെയും അഞ്ചു മക്കളിൽ ഇളയവനായി ജനിച്ചു.സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം കർഷകനായി. പത്താമത്തെ വയസിൽ തന്നെ നാടകനടനായി അരങ്ങേറി. സ്ത്രീവേഷങ്ങളിൽ തിളങ്ങി.1940-കളിൽ ചലച്ചിത്രലോകത്തേക്ക് രംഗപ്രവേശം ചെയ്ത ഇദ്ദേഹം വൈവിധ്യമാർന്ന നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയനായി. [[കാളിദാസൻ]], [[ജയദേവൻ]], [[ദേവദാസ്]], [[തെനാലി രാമൻ]] തുടങ്ങിയ പുരാണ ഇതിഹാസ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇദ്ദേഹത്തിന്റെ പ്രശസ്തി പിന്നീട് [[മറാഠി|മറാഠിയിലേയ്ക്കും]] [[ബംഗാളി|ബംഗാളിയിലേക്കുമെല്ലാം]] വ്യാപിച്ചു. അവിടെയെല്ലാം പ്രദർശന വിജയം നേടിയ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു.
 
ദേവദാസു, ജയദേവ, മഹാകവി കാളിദാസ്, മൂകമനസലു ,ഇല്ലാരികം,
ദേവദാസു, ജയദേവ, മഹാകവി കാളിദാസ്, ശാന്തി നിവാസം, പ്രേമാഭിഷേകം തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങൾ. ഇതിൽ 'പ്രേമാഭിഷേകം' തുടർച്ചയായി 500 ദിവസത്തോളം [[ഹൈദരാബാദ്|ഹൈദരാബാദിലെ]] ഒരു തിയേറ്ററിൽ പ്രദർശിപ്പിക്കുകയുണ്ടായി. ആന്ധ്രാപ്രദേശിൽ ചലച്ചിത്രത്തെ ഒരു വ്യവസായമായി വളർത്തുന്നതിൽ നാഗേശ്വരറാവു വഹിച്ച പങ്ക് നിസ്തുലമാണ്. ആദ്യകാലങ്ങളിൽ മദിരാശിയിൽ മാത്രം ഒതുങ്ങിനിന്നിരുന്ന തെന്നിന്ത്യൻ ചലച്ചിത്രനിർമ്മാണത്തെ ഹൈദരാബാദ് നഗരത്തിലേക്കുകൂടി ഇദ്ദേഹം വ്യാപിപ്പിച്ചു.<ref>http://www.ndtv.com/article/south/legendary-telugu-actor-akkineni-nageswara-rao-dies-at-91-473915</ref> ഹൈദരാബാദിലെ പ്രശസ്തമായ അന്നപൂർണ സ്റ്റുഡിയോ നിർമിച്ചത് ഇദ്ദേഹമാണ്. തുടർന്നാണ് തെലുഗുഭാഷയിൽ കൂടുതൽ ചിത്രങ്ങൾ നിർമ്മിക്കപ്പെടുന്നത്. 1963-ൽ തെലുഗു ഭാഷാചിത്രങ്ങളുടെ നിർമ്മാണവും നിലവാരവും മെച്ചപ്പെടുത്തുന്നതിനായി ഒരു പദ്ധതി (Fire point plan) ഇദ്ദേഹം ആന്ധ്രാസർക്കാരിന് സമർപ്പിച്ചു.അന്നപൂർണ്ണയാണ്
ഭാര്യ.നടൻ നാഗാർജുനയടക്കം അഞ്ചുമക്കൾ.നേനുനാ ജീവിതം, നേനു ചൂസിനാ അമേരിക്ക എന്നിങ്ങനെ ആത്മകഥാ സ്വഭാവമുള്ള ഗ്രന്ഥങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്
 
"https://ml.wikipedia.org/wiki/അക്കിനേനി_നാഗേശ്വരറാവു" എന്ന താളിൽനിന്ന് ശേഖരിച്ചത്