"മലബാർ വി. രാമൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'തുള്ളലിൻ്റെ വളർത്തച്ഛനായി വിശേഷിപ്പിക്കുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
തുള്ളലിൻ്റെ വളർത്തച്ഛനായി വിശേഷിപ്പിക്കുന്ന മലയാളി [[ഓട്ടൻ തുള്ളൽ]] കലാകാരനാണ് '''മലബാർ വി.രാമൻ നായർ'''. തുള്ളൽ കലയെ കേരളത്തിൽ ജനകീയമാക്കിയവരിൽ പ്രധാനിയാണ് രാമൻ നായർ. [[കേരളകലാമണ്ഡലം|കലാമണ്ഡലത്തിൽ]] തുള്ളൽ പഠനം ആരംഭിക്കാൻ കാരണക്കാരനായതും, പിന്നീട് കലാമണ്ഡലത്തിലെ ആദ്യ തുള്ളൽ ആചാര്യനായതും അദ്ദേഹമാണ്.
 
== ജീവിതരേഖ ==
ഇന്നത്തെ [[കാസർഗോഡ് ജില്ല|കാസർഗോഡ്]] ജില്ലയിൽ [[ചെറുവത്തൂർ|ചെറുവത്തൂരിൽ]] (പഴയ കുട്ടമത്ത്) വള്ളിയോടൻ വീട്ടിൽ മാണിയമ്മയുടെയും കന്യാടിൽ രാമൻ നായരുടെയും മകനായി 1901 ൽ ജനനം.<ref name=":0">{{Cite web|url=https://www.deshabhimani.com/news/kerala/latest-news/501626|title=മലബാർ വി രാമൻനായർക്ക് ഇന്ന് നാടിന്റെ സ്മരണാഞ്ജലി|access-date=2020-11-10|language=ml}}</ref> സംഗീതത്തിലും നാടകത്തിലും വ്യക്തിമുദ്ര പതിപ്പിച്ച രാമൻ നായർ [[മഹാകവി കുട്ടമത്ത്|മഹാകവി കുട്ടമത്തിൻ്റെയും]] [[വിദ്വാൻ പി. കേളുനായർ|വിദ്വാൻ പി. കേളു നായരുടെയും]] നാടകങ്ങളിലെ പ്രധാന അഭിനേതാവ് ആയിരുന്നു.<ref name=":0" /> രാമൻ നായരുമായി വ്യക്തി ബന്ധം പുലർത്തിയ [[എ.കെ. ഗോപാലൻ|എകെജി]], കുട്ടമത്തിൻ്റെ സംഗീത നാടകത്തിൽ രാമൻ നായർക്കൊപ്പം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.<ref name=":1">{{Cite web|url=https://www.deshabhimani.com/news/kerala/news-kasaragodkerala-20-09-2020/896216|title=മലബാർ രാമൻ നായരുടെ സ്‌മരണകൾക്ക്‌ 60 ആ തുള്ളലിന്‌ കൈയടിച്ചു എ കെ ജിയും നെഹ്‌റുവും|access-date=2020-11-10|language=ml}}</ref> എകെജിയുടെ നിർബന്ധത്തിന് വഴങ്ങി പ്രധാനമന്ത്രി [[ജവഹർലാൽ നെഹ്രു|ജവഹർലാൽ നെഹ്രുവും]] പ്രസിഡൻ്റ് [[രാജേന്ദ്ര പ്രസാദ്|ഡോ.രാജേന്ദ്രപ്രസാദും]] 1952 ൽ [[ഡെൽഹി|ഡൽഹി]] കേരള സമാജം കലാസന്ധ്യയിൽ രാമൻ നായർ അവതരിപ്പിച്ച ഓട്ടൻതുള്ളൽ കാണുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തിരുന്നു.<ref name=":1" /> കലാമണ്ഡലത്തിൽ [[വള്ളത്തോൾ നാരായണമേനോൻ|വള്ളത്തോളിന്]] ഒപ്പം കഥകളി കാണവേ രാമൻ നായരുടെ കലാരൂപം ഇവിടെ പഠിപ്പിക്കുന്നുണ്ടോ എന്ന് നെഹ്രു ചോദിക്കുകയും, ഇല്ലെന്നറിഞ്ഞ് അതിന് വേണ്ട സാമ്പത്തിക സഹായം ചെയ്യുകയും ചെയ്തു.<ref name=":1" /> 1956 ൽ കലാമണ്ഡലത്തിൽ തുള്ളൽ കളരി ആരംഭിച്ചപ്പോൾ വളളത്തോൾ രാമൻ നായരെ അവിടെ നിയമിച്ചെങ്കിലും, അധികകാലം അവിടെ തുടരാതെ ശിഷ്യൻ ദിവാകരൻ നായരെ കലാമണ്ഡലത്തിലെ ചുമതലകൾ ഏൽപ്പിച്ച് അദ്ദേഹം കളിയരങ്ങിലേക്ക് തന്നെ മടങ്ങി.<ref name=":1" />
 
1960 സെപ്റ്റമ്പർ 20 ന്, ഒരു തുള്ളൽ അവതരണത്തിന് ശേഷം നാട്ടിലേക്ക് തിരിച്ചു വരവെ, [[കൊല്ലം|കൊല്ലത്ത്]] വെച്ച് ഹൃദയാഘാതം വന്ന് അദ്ദേഹം മരണപ്പെട്ടു.<ref name=":1" /><ref>{{Cite web|url=https://www.thehindu.com/news/national/kerala/remembering-a-pioneering-artiste/article30436465.ece|title=Remembering a pioneering artist|access-date=|last=|first=|date=|website=www.thehindu.com|publisher=}}</ref>
 
== പുരസ്കാരങ്ങളും അംഗീകാരങ്ങളും ==
 
* [[തിരുവിതാംകൂർ]] മഹാരാജാവ് [[ചിത്തിര തിരുനാൾ ബാലരാമവർമ്മ|ചിത്തിര തിരുനാൾ ബാലരാമവർമ്മയിൽ]] നിന്നും പത്മനാഭ മുദ്രയുള്ള ഉപഹാരം ലഭിച്ചിട്ടുണ്ട്<ref name=":0" />
* മലബാർ രാമൻ നായരുടെ പേരിൽ അഖിലഭാരത ഗുരുവായൂരപ്പ ഭക്തസമിതി തുള്ളൽ പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുണ്ട്<ref>{{Cite web|url=https://www.mathrubhumi.com/thrissur/malayalam-news/guruvayoor-1.2675688|title=മലബാർ രാമൻ നായർ പുരസ്‌കാരം കലാമണ്ഡലം പ്രഭാകരന്|access-date=2020-11-10|language=en}}</ref>
* ചെറുവത്തൂരിൽ മലബാർ രാമൻ നായരുടെ പേരിൽ ഒരു വായനശാലയും ഗ്രന്ഥാലയവും ഉണ്ട്<ref name=":0" />
"https://ml.wikipedia.org/wiki/മലബാർ_വി._രാമൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്