"തെലുഗുദേശം പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

472 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
headquarters = Road No.2, Banjara Hills, [[Hyderabad, India|Hyderabad]]-500033|
website = [http://www.telugudesamparty.org/ telugudesamparty.org]
}} തെലുഗു സിനിമയിലെ സൂപ്പർ സ്റ്റാർ
}}
[[എൻ.ടി. രാമറാവു]] [[ആന്ധ്രാപ്രദേശ്‌| നാടിൻ്റെ ' സാംസ്കാരിക തനിമയിൽ പുളകിതനായി ആന്ധ്രപ്രദേശ് സംസ്ഥാനത്ത്]] രൂപവത്കരിച്ച രാഷ്ട്രീയ പാർട്ടിയാണ്‌ '''തെലുഗുദേശം'''. ([[തെലുഗു]]: తెలుగు దేశం)[[1982]] [[മാർച്ച് 29]]-നാണ്‌ തെലുഗുദേശം പാർട്ടി സ്ഥാപിതമായത്. സ്വാതന്ത്രൃനന്തരം കോൺഗ്രസ് പാർട്ടിയുടെ ഭരണം നിലനിന്നിരുന്ന ആന്ധ്രപ്രദേശിൽ രാമറാവു രാഷ്ട്രീയ പ്രവർത്തന രംഗത്തേക്കു പ്രവേശിച്ചതോടെ തെലുഗുദേശം പാർട്ടിക്കു തുടക്കം കുറിച്ചു. പ്രാദേശിക താത്പര്യങ്ങൾ സംരക്ഷിക്കുകയെന്നതായിരുന്നു തുടക്കത്തിൽ പാർട്ടിയുടെ മുഖ്യ ലക്ഷ്യം. എങ്കിലും രാജ്യത്തിന്റെ ഐക്യത്തിനും ഒപ്പം അഖണ്ഡതയ്ക്കും വേണ്ടി പാർട്ടി നിലകൊണ്ടു. 'ചൈതന്യരഥം' എന്നു പേരിട്ട വാഹനത്തിൽ സംസ്ഥാനമൊട്ടാകെ പര്യടനം നടത്തി ഇദ്ദേഹം പാർട്ടിക്ക് പിന്തുണ നേടി.രാമറാവുവിൻ്റെ താരപദവി തന്നെയായിരുന്നു പാർട്ടിയുടെ കരുത്ത്. 1983 ജനുവരിയിലെ തെരഞ്ഞെടുപ്പിൽ തെലുഗുദേശത്തിന് ആന്ധ്രയിൽ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു. എൻ.ടി. രാമറാവു ഇതോടെ ആന്ധ്രയിലെ മുഖ്യമന്ത്രിയാവുകയും ചെയ്തു. പാർട്ടിയിലെ ഒരു വിഭാഗം വിമതർ പിളർപ്പുണ്ടാക്കിയതിനെത്തുടർന്ന് എൻ.ടി.രാമറാവു മുഖ്യമന്ത്രിയായുള്ള തെലുഗുദേശം ഗവണ്മെന്റ് 1984 ആഗസ്തിൽ അധികാരഭ്രഷ്ടമാക്കപ്പെട്ടു. എങ്കിലും സെപ്.-ൽ രാമറാവുവിന്റെ നേതൃത്വത്തിലുള്ള തെലുഗുദേശം മന്ത്രിസഭ വീണ്ടും അധികാരത്തിലെത്തി. അഖിലേന്ത്യാതലത്തിൽ മറ്റു പാർട്ടികളെക്കൂടി കൂട്ടി ഒരു ദേശീയ മുന്നണി രൂപവത്ക്കരിക്കുന്നതിനും തെലുഗുദേശം നേതൃത്വം നല്കി.
 
1984 ഡിസംബറിലെ പൊതുതെരഞ്ഞെടുപ്പിനെത്തുടർന്ന് ലോകസഭയിൽ പ്രതിപക്ഷത്തെ പ്രധാന പാർട്ടിയായിത്തീർന്നു തെലുഗുദേശം. ആന്ധ്രയിൽ 1985-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും തെലുഗുദേശം വൻ ഭൂരിപക്ഷം നേടി അധികാരത്തിലെത്തി. അഖിലേന്ത്യാതലത്തിൽ കോൺഗ്രസ് പാർട്ടിക്കെതിരായി രൂപവത്കൃതമായ ദേശീയ ജനാധിപത്യമുന്നണി എന്ന രാഷ്ട്രീയ സഖ്യത്തിലെ ഒരു പ്രധാന പാർട്ടിയായിരുന്നു തെലുഗുദേശം. 1983 മുതൽ ആന്ധ്രയിൽ അധികാരത്തിലിരുന്ന തെലുഗുദേശം 1989-ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് അധികാരഭ്രഷ്ടമായി. 1994 ഡിസംബറിലെ തെരഞ്ഞെടുപ്പിൽ ആന്ധ്രയിൽ തെലുഗുദേശത്തിന് വീണ്ടും ഭൂരിപക്ഷം ലഭിച്ചു.
 
എൻ.ടി. രാമറാവുവിന്റെ രണ്ടാം ഭാര്യയായ [[ലക്ഷ്മീപാർവതി]] 1990-കളുടെ മധ്യത്തോടെ പാർട്ടിക്കാര്യങ്ങളിൽ ഇടപെട്ടുതുടങ്ങി. ഇത് തെലുഗുദേശത്തിൽ നേതൃത്വമത്സരത്തിന് വഴിതെളിച്ചു. ലക്ഷ്മീപാർവതിക്ക് പാർട്ടിയിൽ കൂടുതൽ പ്രാധാന്യം നല്കുന്നതിനെച്ചൊല്ലി പാർട്ടിയിൽ കലാപമുണ്ടായി. എൻ.ടി. രാമറാവുവിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെട്ടു. പാർട്ടിയിലെ ഭൂരിപക്ഷം നിയമസഭാംഗങ്ങൾ ചേർന്ന് 1995 ആഗസ്തിൽ [[ചന്ദ്രബാബു നായിഡു|ചന്ദ്രബാബു നായിഡുവിനെ]] തെലുഗുദേശത്തിന്റെ നേതാവായി തെരഞ്ഞെടുത്തു. പാർട്ടി തന്നെ അതിൻ്റെ സ്ഥാപകനെ ഒതുക്കി.
 
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3468474" എന്ന താളിൽനിന്ന് ശേഖരിച്ചത്