"കളരിപ്പയറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 64:
 
ഇവയ്ക്കു പുറമേ ധനുകോണിലും മീനകോണിലും മിഥുനകോണിലും യഥാക്രമം അന്തിവീരർ, ഭദ്രകാളി, വേട്ടയ്ക്കൊരുമകൻ എന്നീ ദേവതാസങ്കല്പങ്ങളുണ്ടെങ്കിലും പ്രത്യേക പീഠങ്ങളില്ല. കൂടാതെ അഷ്ടദിക് പാലകരെ കളരിയിലെ എട്ടു ദിക്കിലും പൂവിട്ടു ആദരിക്കുന്നു
 
== കളരിപ്പയറ്റും, ആരാധനാ തറകളും, ആധ്യാത്മികതയും !! ==
കളരിയിൽ മണ്മറഞ്ഞു പോയ മഹാഗുരുസ്രേഷ്ടന്മാരും ഗുരു പരമ്പരകളും വളരെ ഗോപ്യമായി എന്നാൽ ശാസ്ത്രിയമായി ഉൾപെടുത്തിയിട്ടുള്ള സങ്കല്പങ്ങളും പഠനക്രമങ്ങളും എല്ലായിപ്പോഴും ഒരു ആത്യന്തിക ലക്ഷ്യത്തെ പറ്റി സൂചപ്പിക്കാറുണ്ട്.
 
അതിന്റെ പ്രതീകങ്ങൾ ആയി തറകളെ വിളക്ക് വച്ച് ശാരീരിക ചലനത്തിലൂടെ വണക്കങ്ങളായി ആരാധിക്കുകയും ചെയുന്നു. അപ്പോൾ തറകളെ വണങ്ങുന്നത് അതിൽ അന്തർലീനമായിരിക്കുന്ന തത്വങ്ങളെ മനസിലാക്കണം എന്ന വിവക്ഷയിൽ നിന്ന് ആചാര്യന്മാർ ചിട്ടപ്പെടുത്തിയതായിരിക്കുമല്ലോ. വളരെ പ്രക്ത്യകഷമായി "സ്ഥൂല" അർത്ഥവും (ശരീരശാസ്ത്രം തുടങ്ങിയവ) രഹസ്യമായി "സൂഷ്മ" അർത്ഥവും, പിന്നെ "കാരണം" അർത്ഥവും ഉണ്ടെന്നു തോനുന്നു.
 
കളരിപ്പയറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധന പ്രതീകമായ പൂത്തറ വിചിന്തനം ചെയ്യുമ്പോൾ
 
ശ്രീ ചക്ര ഉപാസനയിൽ നിന്നാണ് ആവിർഭവിച്ചിട്ടുള്ളത് എന്ന് തോനുന്നു. കളരിപ്പയറ്റിൽ ഗുരുവണക്കം ചെയ്യുമ്പോൾ കൈ തൊഴുത് മാറിന് പിടിച്ചതിനുശേഷം താഴെ കൊടുത്ത ലളിത സഹസ്ര നാമത്തിലെ ധ്യാന ശ്ലോകം ചൊല്ലാറുണ്ട്
 
"" ഓം
 
സിന്ദൂരാരുണവിഗ്രഹാം ത്രിനയനാം
 
മാണിക്യമൗലി സ്ഫുരത്-
 
താരാനായകശേഖരാം സ്മിതമുഖീ-
 
മാപീനവക്ഷോരുഹാം
 
പാണിഭ്യാമളിപൂർണ്ണരത്നചഷകം
 
രക്തോത്പലം ബിഭ്രതീം
 
സൗമ്യാം രത്നഘടസ്ഥ രക്തചരണാം
 
ധ്യായേത് പരാമംബികാം""
 
കളരിപ്പയറ്റിനു ഒരു ആത്മീയ തലം ഉണ്ടെന്നു നമ്മളെല്ലാവരും അംഗീകരിച്ച സ്ഥിതിക്ക് അത് എന്താണെന്നുള്ള പരിശോധന വേണ്ടതല്ലേ. ഭാരതീയ ഒരു ആത്മീയ തലം എന്നത് മോക്ഷം എന്ന അവസ്ഥായാണ്. മോക്ഷത്തെ കുറിച്ചുള്ള ഒരു സങ്കല്പ്പം മഹാ സൃഷ്ടി സമയത്തു, കല്പ ആരംഭത്തിൽ, (കാലഗണന ഈ നാല് അളവുകോൽ കൂടി ചേർന്നതാണല്ലോ; യുഗങ്ങൾ, മഹായുഗങ്ങൾ, മന്വന്തരം, കല്പം) പാര്ഹബ്രഹ്മത്തിൽ നിന്ന് സൃഷ്ടി ആരംഭിക്കുകയും പരബ്രഹ്മത്തിന്റെ അംശരൂപം ജീവാത്മാവായി നമ്മളിലെല്ലാം (സർവ ചരാചരങ്ങളിലും) കുടികൊള്ളുകയും ജന്മജന്മാന്തര ജീവ ചക്രത്തിലൂടെ, കല്പാന്ത കാലംവരെ ഉള്ള കാലത്തു ആ പരമമായ സത്യത്തെ, പരബ്രഹ്മത്തെ, അനുഭവേദ്യമായി മനസിലാക്കുകയും ചെയുന്ന ആരോ, അവൻ, മോക്ഷ പദത്തിൽ എത്തും എന്ന സങ്കല്പ്പം.
 
ഇങ്ങനെ അന്തഃകരണ തുറവിനു വേണ്ടി ആചാര്യൻമാർ പല സമ്പ്രദായങ്ങളും പരസ്യമായും രഹസ്യമായും ചിട്ടപ്പെടുത്തി വച്ചിട്ടുണ്ട്. അങ്ങനെ ചിട്ടപ്പെടുത്തി വച്ച ഒരു പദ്ധതിയാണ് ശ്രീവിദ്യ ഉപാസന സമ്പ്രദായം. ശങ്കരാചാര്യർ സൗന്തര്യ ലഹരിയിൽ വളരെ വെക്തമായി ഇതിനെ കുറിച്ച് ശ്ലോകാത്മകമായി പറഞ്ഞുവെച്ചിട്ടുണ്ട്.
 
ശ്രീ ചക്രവും പൂത്തറയും തമ്മിലുള്ള സാമ്യത വളരെ പ്രക്ത്യകഷമായി തന്നെ കാണാവുന്നതാണ്.
 
അപ്പോൾ ശാസ്ത്രിയമായ സ്ഥൂല ശാരീരിക ചലനങ്ങളിലൂടെ സൂഷ്മ ശരീരത്തിൽ അന്തർലീനമായ കിടക്കുന്ന ശാക്തീ സ്രോതസിനു ഉണർവ് ഉണ്ടാകുകയും അത് പരമമായ ലഷ്യത്തിലേക്കു നമ്മളെ കൊണ്ടെത്തിക്കുകയും ചെയുന്നു എന്ന ഒരു ക്രമം. മറ്റു തറകളും സങ്കല്പങ്ങളും എല്ലാം ഇതിനെ സാക്ഷാത്കരിക്കുന്നതിന് വേണ്ടിയുള്ള സഹായക സങ്കൽപ്പങ്ങൾ ആണ്.
 
അഭ്യാസത്തിനപ്പുറം ഉയർന്നതലത്തിൽ പരിശോദിക്കുമ്പോൾ  കളരിപ്പയറ്റിലെ എല്ലാ ശരീര ചലനങ്ങളും മനുഷ്യ ശരീരത്തിലെ ആറു ആന്തരീക ശക്തി സ്രോതസിന്റെ ഉണർവിന് സഹായകരമായ രീതിയിൽ ചിട്ടപ്പെടുത്തിയതായി അനുമാനിക്കാം  
 
കൂടാതെ കളരിപ്പയറ്റിന്റെ പ്രജ്വലമായ ചരിത്രം നെഞ്ചേറ്റുവാങ്ങിയ കടത്തനാട് ഉൾപ്പെടുന്ന വടക്കൻ കേരളം കേരളത്തിലെ ശാക്തേയ ഉപാസനയുടെ ശക്തമായ സാന്നിധ്യം ഉള്ള സ്ഥലമാണ്.  
 
ഭൗതീകമായ അഭ്യാസങ്ങളും ആത്മീയമായ അനുഭവങ്ങളും തമ്മിലുള്ള വിടവുകളിലെ സ്ഥലപരിസരം എന്നും ചർച്ചകൾക്കും വാദപ്രദിപാദങ്ങളുടെയും കേളിരംഗമാണെന്ന ബോധമുള്ളതുകൊണ്ട് തന്നെ ചർച്ചകൾ തുടർന്ന് കൊണ്ടേയിരിക്കട്ടെ ......
 
== കളരിമുറകൾ ==
"https://ml.wikipedia.org/wiki/കളരിപ്പയറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്