"കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎വാർത്താ മാദ്ധ്യമങ്ങൾ: ഉള്ളടക്കം കൂട്ടി ചേർത്തു.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎ചരിത്രം: വിട്ട് പോയ രാജവംശം കൂടി ചേർത്തു വടക്കൻ മലബാർ ഇവരുടെ കീഴിൽ ആയിരുന്നു...200 നായർ പടയാളികൾ ഉൾപ്പെട്ടിരുന്ന സാമൂതിരിയുടെ സമന്തൻ ആയിരുന്നു മന്നനാർ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 154:
പുരാതന കാലം മുതൽ കേരളം [[ചേര രാജവംശം|ചേര രാജവംശത്തിനു]] കീഴിലായിരുന്നു. ഈ രാജവംശം ഇന്നത്തെ [[ചെറുമർ|ചെറുമരാണെന്നും]]<ref>കെ.പി. പദ്മനാഭമേനോൻ</ref> അതല്ല [[കുറവർ|കുറവരാണെന്നും]] വാദങ്ങൾ നിലനിൽക്കുന്നു.<ref>നാഗമയ്യ </ref> [[തമിഴ്]] ആയിരുന്നു ചേരൻമാരുടെ വ്യവഹാര ഭാഷ. തമിഴിൽ നിന്നും വേറിട്ട് മലയാള ഭാഷ ഉത്ഭവിച്ചതോടെയാണ് കേരളത്തിന്റെ തനതു ചരിത്രം പിറക്കുന്നത്. ക്രിസ്ത്വബ്ദത്തിന്റെ തുടക്കത്തിലേ കേരളത്തിൽ ക്രിസ്തുമതത്തിനു പ്രചാരം ലഭിച്ചു. ക്രിസ്തുവിനു മുൻപു തന്നെ കേരളീയർ യഹൂദരുമായി വ്യാപാര ബന്ധങ്ങളിൽ ഏർപ്പെട്ടിരുന്നു. ക്രിസ്തു ശിഷ്യനായ [[തോമാശ്ലീഹാ|തോമസിന്റെ]] കേരളത്തിലേക്കുളള വരവിനു കളമൊരുക്കിയതു ഈ ബന്ധമാണെന്നു കരുതപ്പെടുന്നു. അതിനു വളരെക്കാലം മുന്നേ തന്നെ ബുദ്ധ-ജൈനമതങ്ങളും കേരളത്തിൽ എത്തിയിരുന്നു. എട്ടാം നൂറ്റാണ്ടോടു കൂടി ബുദ്ധമതം ക്ഷയിക്കുകയും ഹിന്ദുമതം പ്രബലമായിത്തീരുകയും ചെയ്തു. എട്ടാം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ അറബി വ്യാപാരികളാണ് മലബാറിലെ പ്രബലമായ മുസ്ലിം ജനവിഭാഗത്തിന്റെ പിറവിക്കു പിന്നിൽ.
 
പത്താം നൂറ്റാണ്ടു മുതൽ കേരളത്തിൽ പ്രാദേശികമായി അസംഖ്യം ജന്മി പ്രഭുക്കന്മാർ വളർന്നു വന്നു. ഇവരുടെ അധികാരവടംവലികൾക്കും ബലപരീക്ഷണങ്ങൾക്കുമൊടുവിൽ ആത്യന്തികമായി, പതിനെട്ടാംനൂറ്റാണ്ടോടെ. [[സാമൂതിരി]], [[കൊച്ചി]] രാജാവ്, [[തിരുവിതാംകൂർ]] രാജാവ് എന്നിങ്ങനെ മൂന്നു പ്രധാന അധികാരകേന്ദ്രങ്ങൾ നിലവിൽ വന്നു. വടക്ക് [[ചിറക്കൽ]],[[മന്നനാർ]], [[കോലത്തിരി]], തുടങ്ങിയ രാജവംശങ്ങളും [[അറക്കൽ ബീവി]]യും ചെറിയ പ്രദേശങ്ങളിൽ മേൽക്കോയ്മ നിലനിർത്തിപ്പോന്നു. തുടർന്നാണ് കേരളം വിദേശാധിപത്യത്തിനു കീഴിലാവുന്നത്. ബ്രിട്ടീഷുകാർ അധികാരമുറപ്പിക്കുന്ന കാലമായപ്പോഴേക്ക് ഈ പ്രദേശങ്ങൾ മുഴുവൻ ബ്രിട്ടീഷ്‌‌ [[മലബാർ]], കൊച്ചി, [[തിരുവിതാംകൂർ]] എന്നിങ്ങനെ മൂന്ന് ഭരണസംവിധാനങ്ങൾക്ക് കീഴിലായി.
 
[[പ്രമാണം:Calicut 1572.jpg|thumb|left|400px| 1572 ലെ കാലിക്കറ്റ് പോർട്ട് - പോർട്ടുഗീസുകാരുടെ കാലത്ത് വരച്ചത്, ജോർജ്ജ് ബ്രൗൺ ഫ്രാൻസ് ഹോഗെൻബെർ എന്നിവരുടെ ചിവിയേറ്റ്സ് ഓർബിസ് ടെറാറും എന്ന അറ്റ്ലസിൽ നിന്ന്]]
"https://ml.wikipedia.org/wiki/കേരളം" എന്ന താളിൽനിന്ന് ശേഖരിച്ചത്