"രാജാ രവിവർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
 
== കുട്ടിക്കാലം ==
[[ചിത്രം:Raja Ravi Varma, There Comes Papa (1893).jpg|thumb|150px|left|''[[അതാ'' ''അച്ഛൻ വരുന്നു'']],<br />ഒരു രവിവർമ്മ ചിത്രം, ഈ ചിത്രത്തിൽ പുത്രവതിയായ മകളെ തന്നെയാണ്‌ രവിവർമ്മ മാതൃകയാക്കിയിരിക്കുന്നത്‌.]]
എഴുമാവിൽ നീലകണ്ഠൻ ഭട്ടതിരിപ്പാടിന്റെയും ഉമാ അംബാഭായി തമ്പുരാട്ടിയുടേയും പുത്രനായി 1848 [[ഏപ്രിൽ 29]]ന്‌ [[കിളിമാനൂർ കൊട്ടാരം|കിളിമാനൂർ കൊട്ടാരത്തിൽ]] ജനിച്ചു. [[പൂരുരുട്ടാതി (നക്ഷത്രം)|പൂരൂരുട്ടാതി]] നാളിൽ ജനിച്ച കുട്ടിക്ക്‌ പുരാണകഥകളോടായിരുന്നു കുട്ടിക്കാലത്തേ താൽപര്യം. കുട്ടിക്ക്‌ രണ്ടു മൂന്ന് വയസ്സായപ്പോൾ തന്നെ [[കിളിമാനൂർ]] കൊട്ടാരത്തിന്റെ ചുവരുകൾ ചിത്രങ്ങൾ കൊണ്ട്‌ നിറഞ്ഞു തുടങ്ങി. ആ കരിക്കട്ടച്ചിത്രങ്ങളുടെ തനിമ കണ്ടറിഞ്ഞ മാതുലനും [[സ്വാതിതിരുനാൾ മഹാരാജാവ്‌|സ്വാതിതിരുനാൾ മഹാരാജാവിന്റെ]] ആസ്ഥാന ചിത്രകാരനും ആയിരുന്ന [[രാജരാജവർമ്മ]] കുട്ടിയിലെ പ്രതിഭ കണ്ടെത്തുകയും ഉടൻ തന്നെ ചിത്രകല പഠിപ്പിക്കുവാൻ ആരംഭിക്കുകയും ചെയ്തു. ഒരിക്കൽ ഗുരുവും മാതുലനുമായിരുന്ന രാജരാജവർമ്മ പകുതി വരച്ചിട്ടു പോയ ഒരു ചിത്രം ഗുരു മനസ്സിൽ കണ്ടതുപോലെ തന്നെ രവിവർമ്മ പൂർത്തിയാക്കി വച്ചു. പ്രകൃതി പ്രതിഭാസങ്ങളെയും ഈ ലോകത്തിലെ എല്ലാ ചരാചരങ്ങളെയും മനസ്സിൽ ഒപ്പിയെടുക്കുകയും അവയെ ചിത്രത്തിൽ പകർത്തുകയും ചെയ്യുക കൊച്ചുരവിവർമ്മയ്ക്ക്‌ സന്തോഷം പകരുന്ന കാര്യമായിരുന്നു. കഥകളി സംഗീതത്തിലും കച്ചകെട്ടിയാടുന്നതിലും താളം പിടിക്കുന്നതിലുമെല്ലാം കഴിവു തെളിയിച്ച ആ വ്യക്തിത്വം അങ്ങനെ ബഹുമുഖപ്രതിഭയായി വളരാൻ തുടങ്ങി.
 
"https://ml.wikipedia.org/wiki/രാജാ_രവിവർമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്