"ജൂത ശാസനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 4:
[[File:Jewish copper plates of Cochin (2017 replica).jpg|thumb|കൊച്ചിയിലെ ജൂത ശാസനത്തിന്റെ ആധുനിക മാതൃക (2017) (ഒരു വശത്തു മാത്രമെഴുതിയ മൂന്നു പ്ലേറ്റുകളുടെ മാതൃക)|340x340px]]
[[File:Jewish copper plates of Cochin (c. 1000 AD).png|thumb|ജൂത ശാസനം(c.1000 CE)|431x431px]]
[[ജോസഫ് റബ്ബാൻ]] എന്ന യഹൂദവർത്തകപ്രമാണിക്ക് ചുങ്കവും മറ്റു നികുതികളും സ്വന്തമായി പിരിച്ചെടുക്കാനുള്ള അവകാശത്തിനും 72 പ്രത്യേകാവകാശങ്ങൾക്കും ഒപ്പം അഞ്ചുവണ്ണസ്ഥാനം അനുവദിച്ചുകൊടുത്തുകൊണ്ട് [[ചേരസാമ്രാജ്യം|ചേരചക്രവർത്തി]] [[ഭാസ്കര രവിവർമ്മൻ ഒന്നാമൻ|ഭാസ്‌ക്കര രവി ഒന്നാമൻ]] എ ഡി 1000-മാണ്ടിൽ നൽകിയ ചെപ്പേടാണ് '''ജൂതശാസനം''' (ജൂതപ്പട്ടയം).<ref>ഏ ശ്രീധരമേനോൻ, കേരളചരിത്രം: അദ്ധ്യായം ആറ് (മതങ്ങളുടെ സംഗമം, പുറം 111)</ref> ജൂതസമുദായത്തിന് വ്യാപാരരംഗത്തുണ്ടായിരുന്ന പദവിയും പ്രാമാണ്യവും ഇതു വ്യക്തമാക്കുന്നുണ്ടെന്ന് ചരിത്രകാരന്മാർ പറയുന്നു. [[ജൂതപ്പള്ളി, മട്ടാഞ്ചേരി|മട്ടാഞ്ചേരി ജൂതപ്പള്ളിയിലും ചേന്ദമംഗലം, പറവൂർ എന്നിവിടങ്ങളിൽ നിന്നും കണ്ടെടുത്തിട്ടുള്ള ജൂതശാസനങ്ങൾ കേരളരാജാക്കന്മാരുടെ മതസഹിഷ്ണുതയ്ക്ക് ഉദാഹരണമാണ്.]] <ref>{{Cite web|url=http://www.keralaculture.org/malayalam/jew-plates/349|title=ജൂതശാസനങ്ങൾ|access-date=|last=|first=|date=|website=|publisher=ആർക്കിയോളജി വെബ് സൈറ്റ്}}</ref>[[മട്ടാഞ്ചേരി ജൂതപ്പള്ളി|മട്ടാഞ്ചേരി ജൂതപ്പള്ളിയിൽ]] ശാസനം ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.<ref>കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ: [[ഇളംകുളം കുഞ്ഞൻപിള്ള]]</ref><ref name ="makers">"ജോസഫ് റബ്ബാൻ ആൻഡ് ദ ജ്യൂവിഷ് കോപ്പർ പ്ലേറ്റ് ഓഫ് ഭാസ്കരരവി" കേരള ഹിസ്റ്ററി ആൻഡ് ഇറ്റ്സ് മേക്കേഴ്സ്", ഏ ശ്രീധരമേനോൻ, (പുറങ്ങൾ 64-68)</ref>
 
നികുതി പിരിക്കാനുള്ള അവകാശത്തിനു പുറമേ ജോസഫ് റബ്ബാന് അനുവദിച്ച 72 അവകാശങ്ങളിൽ ''പകൽവിളക്ക്, പഞ്ചവട്ടം, പഞ്ചവർണ്ണക്കുട, പഞ്ചവാദ്യം, പന്തൽവിതാനം, പരവതാനി, പല്ലക്ക്'' എന്നിവ ഉൾപ്പെട്ടിരുന്നു. വിവിധതരം നികുതികളുടെ ബാദ്ധ്യതയിൽ നിന്ന് ശാസനം അദ്ദേഹത്തെ ഒഴിവാക്കുന്നു. റാബ്ബാനു പുറമേ അദ്ദേഹത്തിന്റെ മക്കളും അനന്തരവന്മാരും മരുമക്കളും ഈ ആനുകൂല്യങ്ങളുടെ ഗുണഭോക്താക്കളായിരിക്കുമെന്നും ശാസനത്തിൽ പറയുന്നു.
"https://ml.wikipedia.org/wiki/ജൂത_ശാസനം" എന്ന താളിൽനിന്ന് ശേഖരിച്ചത്